സ്വര്‍ണ വ്യാപാരികളുടെ സെമിനാര്‍ ഇന്ന്

ആലപ്പുഴ: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ വില്‍പന നികുതി വകുപ്പിന്‍െറ സഹകരണത്തോടെ ‘സ്വര്‍ണ വ്യാപാരവും വില്‍പന നികുതിയും അപാകതകളും’ വിഷയത്തില്‍ സെമിനാര്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമുതല്‍ ആലപ്പുഴ ജുവല്‍ ഹാളില്‍ നടക്കും. ജില്ലയിലെ സ്വര്‍ണ വ്യാപാരികളുമായി വില്‍പന നികുതി ഡെപ്യൂട്ടി കമീഷണര്‍ ബി. സുമം ആശയവിനിമയവും സംശയനിവാരണവും നടത്തുമെന്ന് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതോടനുബന്ധിച്ച യോഗം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് റോയി പാലത്തറ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് നസീര്‍ പുന്നക്കല്‍ അധ്യക്ഷത വഹിക്കും. ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് രാജു അപ്സര മുഖ്യപ്രഭാഷണം നടത്തും. പൊലീസ് റിക്കവറി മൂലം വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും സംഘടനയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ വ്യവസ്ഥകളും സംബന്ധിച്ച് അഡ്വ. നാസര്‍ കോയിക്കല്‍ ക്ളാസെടുക്കും. കൂടാതെ, സ്വര്‍ണ വ്യാപാര രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റാം മോഹന്‍ കമ്മത്തും ക്ളാസെടുക്കും. ജില്ലയിലെ മുഴുവന്‍ സ്വര്‍ണ വ്യാപാരികളും സെമിനാറില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.