വ്യാപാരികള്‍ക്ക് പ്രത്യേക മന്ത്രാലയം വേണമെന്ന്

എരമല്ലൂര്‍: വ്യാപാരികള്‍ക്ക് പ്രത്യേക മന്ത്രാലയം വേണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പല വകുപ്പുകള്‍ കയറിയിറങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് രാജു അപ്സര. ഏകോപന സമിതി എരമല്ലൂര്‍ യൂനിറ്റ് വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് നസീര്‍ പുന്നക്കല്‍ അധ്യക്ഷത വഹിച്ചു. സബില്‍രാജ്, വര്‍ഗീസ് വല്യാക്കല്‍, യു.സി. ഷാജി, കെ.എസ്. മുഹമ്മദ്, സുഭാഷ്, ഖലീല്‍, എന്‍.പി. ജോസഫ്, ഐ. സലാം, ആര്‍. ഷാജി, ഷെരീഫ്, റോബര്‍ട്ട്, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വ്യാപാരികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളും ട്രോഫിയും യോഗത്തില്‍ വിതരണംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.