ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്കായി പ്രത്യേക ഹോസ്റ്റല്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമായി. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാരായ നൂറുകണക്കിനുപേര്‍ ഇപ്പോള്‍ സുരക്ഷിത താമസസൗകര്യം ഇല്ലാതെ വലയുന്നുണ്ട്. കിലോമീറ്റര്‍ അകലെയുള്ള വീടുകളില്‍നിന്ന് ഇവര്‍ ദിവസവും വന്നുപോകുകയാണ്. എന്‍ജിനീയറിങ് കോളജ് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ മണ്ഡലത്തിലുണ്ട്. ഇന്‍റര്‍വ്യൂ, ടെസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ടും വിദൂര സ്ഥലങ്ങളില്‍നിന്ന് വനിതകള്‍ എത്തുന്നുണ്ട്. താമസിക്കുന്നതിന് വലിയ പ്രയാസമാണ് ഇവരെല്ലാം നേരിടുന്നത്. രണ്ട് സ്വകാര്യ വനിതാ ഹോസ്റ്റലുകളാണ് നിലവിലുള്ളത്. അവിടെ താമസസൗകര്യം പരിമിതമാണ്. തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളിലെ സ്വകാര്യ ഹോസ്റ്റലുകളെയാണ് പലരും ആശ്രയിക്കുന്നത്. അവിടെയും താമസസൗകര്യം കിട്ടിയില്ളെങ്കില്‍ പലരും സഹപ്രവര്‍ത്തകരുടെ വീടുകളില്‍ താല്‍ക്കാലികമായി താമസിക്കുന്നു. ദിവസവും ട്രെയിനിലും ബസിലും വന്നുപോകുക എന്നത് സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അവര്‍ തന്നെ പറയുന്നു. ഇതുമൂലം പലദിവസങ്ങളിലും യഥാസമയം ഓഫിസുകളില്‍ എത്താന്‍ കഴിയുന്നില്ല. പൊതുവാഹനങ്ങളിലെ തിരക്കുകളും സ്ത്രീകള്‍ക്ക് ഒട്ടേറെ വൈഷമ്യങ്ങള്‍ ഉണ്ടാക്കുന്നു. ഡസന്‍കണക്കിന് സര്‍ക്കാര്‍ ഓഫിസുകളാണ് ചെങ്ങന്നൂരില്‍ ഉള്ളത്. അവിടെ നൂറുകണക്കിന് വനിതാ ജീവനക്കാരും. യാത്രാപ്രയാസം മൂലം പല ഓഫിസുകളിലും വനിതകള്‍ അവധിയിലായിരി ക്കും. ദൂരസ്ഥലങ്ങളില്‍നിന്ന് ഇങ്ങോട്ട് സ്ഥലംമാറ്റം ലഭിച്ച് വരുന്ന വനിതാ ജീവനക്കാര്‍ക്ക് ഓഫിസിന്‍െറ ഉത്തരവാദിത്തം ശരിയായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.