ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ കോണ്‍ഗ്രസും മാണി ഗ്രൂപ്പുകാരും നടത്തുന്ന വിലാപം കാപട്യമാണെന്ന് അഖില കുട്ടനാട് നെല്ല്-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്‍റ് ബേബി പാറക്കാടന്‍. ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ഥതയില്ല. കര്‍ഷകരുടെ പേരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. മൂന്നുവര്‍ഷമായി നെല്ലിന്‍െറ സംഭരണവില കിലോക്ക് 25 രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷനും ഇതര കര്‍ഷക സംഘടനകളും സമരരംഗത്തായിരുന്നു. എന്നാല്‍, ഇക്കൂട്ടര്‍ കിലോക്ക് 21 രൂപ മതിയെന്ന നിലപാടിലും. അവരുടെ കര്‍ഷക വഞ്ചനയുടെ മുഖമായിരുന്നു അത്. കാര്‍ഷിക രംഗത്ത് നയമില്ലാത്ത യു.ഡി.എഫിന് ആകെയുള്ളത് കര്‍ഷകരെ അവഗണിക്കുന്ന നയമായിരുന്നു. നെടുമുടിയില്‍ പാടശേഖര പ്രതിനിധികളും ഫെഡറേഷന്‍ അംഗങ്ങളും പങ്കെടുത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിന്‍െറ സംഭരണവില 25 രൂപയാക്കുക, ഏകമുഖ സബ്സിഡി നിശ്ചയിച്ച് കര്‍ഷകന് ഒരേക്കറിന് തുക നിശ്ചയിക്കുക, കുട്ടനാട് പാക്കേജ് സമഗ്രമായി പരിഷ്കരിക്കുക, കൃഷിഭവനുകളെ ശക്തിപ്പെടുത്തി പുഞ്ച സ്പെഷല്‍ ഓഫിസുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 30ന് നെടുമുടിയില്‍ വിശാല കര്‍ഷക കണ്‍വെന്‍ഷന്‍ വിളിക്കാന്‍ യോഗം തീരുമാനിച്ചു. കെ.യു. സക്കറിയ അധ്യക്ഷത വഹിച്ചു. ഇ. ഷാബ്ദീന്‍, സിബി കല്ലുപാത്ര, ജോര്‍ജ് തോമസ് ഞാറക്കാട്, ടി.എക്സ്. ജയിംസ്, രാമചന്ദ്രപണിക്കര്‍, ജോഷി പരുത്തിക്കല്‍, ജേക്കബ് എട്ടുപറയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.