ആലപ്പുഴ: ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ഇനിമുതല്‍ ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്താനാവില്ല. വന്‍കിട ഉത്സവങ്ങള്‍ മുതല്‍ പള്ളി നേര്‍ച്ചകള്‍ വരെയുള്ളവയില്‍ ആനകളെ എഴുന്നള്ളിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. നാട്ടാന പരിപാലന നിയമം കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. ജില്ലയില്‍നിന്നുള്ള ഉത്സവ കമ്മിറ്റികള്‍ ഈമാസം 28ന് മുമ്പ് രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണ വിഭാഗം ഓഫിസില്‍ നടത്താവുന്നതാണെന്ന് അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ചട്ടങ്ങള്‍ അനുസരിച്ച് അഞ്ച് ആനയില്‍ കൂടുതലുള്ള എഴുന്നള്ളിപ്പ് ആഘോഷങ്ങള്‍ക്ക് 25 ലക്ഷത്തില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയും എലിഫന്‍റ് സ്ക്വാഡിന്‍െറ സേവനവും ഉറപ്പുവരുത്തണം. 15 ആനയില്‍ കൂടുതല്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ക്ക് ജില്ലാതല അവലോകന സമിതിയുടെ പ്രത്യേക അനുമതിയും വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.