ആനന്ദന്‍െറ ഗുരുസന്ദേശ പ്രചാരണം സൈക്ക്ള്‍ സവാരിയില്‍

പൂച്ചാക്കല്‍: വ്യത്യസ്ത മതവിഭാഗത്തിന്‍െറ ചിഹ്നങ്ങള്‍ മുദ്രണം ചെയ്ത വസ്ത്രം ധരിച്ച് ഗുരുദേവ ആശയങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിച്ച് പാണാവള്ളി അഞ്ചാംവാര്‍ഡ് കൊല്ലരേഴത്ത് ആനന്ദന്‍ (66) നടത്തിയ സൈക്ക്ള്‍ സവാരി ശ്രദ്ധേയമായി. ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്‍െറ ആശയങ്ങളെയും ജാതിയുടെ ഭാഗമാക്കുകയും ഗുരുവിന്‍െറ പേരില്‍ തമ്മില്‍ത്തല്ലുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തന്‍െറ ഇത്തരത്തിലുള്ള ഗുരുസ്മരണയെന്ന് ആനന്ദന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ ഒറ്റയാള്‍ പ്രകടനം നടത്തി ആനന്ദന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഗുരുവിന്‍െറ പാദസ്പര്‍ശമേറ്റ ശ്രീകണ്ഠേശ്വരം ക്ഷേത്രാങ്കണത്തില്‍നിന്നാണ് ഒറ്റയാള്‍ സൈക്ക്ള്‍ സവാരി രാവിലെ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.