അരൂര്‍: അഞ്ചുപേര്‍ മരിക്കാനിടയായ അരൂരിലെ ട്രെയിന്‍ ദുരന്തം നടന്ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക നല്‍കുന്നില്ളെന്ന് ആക്ഷേപം. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. 2012 സെപ്റ്റംബര്‍ 23നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. തിരുനെല്‍വേലി-കാപ്പാ എക്സ്പ്രസ് അഞ്ചുപേര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടരവയസ്സുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് യാത്രക്കാരും തല്‍ക്ഷണം മരിച്ചു. ഉച്ചക്ക് 2.30ഓടെ അരൂര്‍ വില്ളേജ് റോഡ് ലെവല്‍ക്രോസിലായിരുന്നു അപകടം. തീരദേശ റെയില്‍വേയില്‍ കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസുകളില്‍ ഒന്നായിരുന്നു അപകടമുണ്ടായ ഗേറ്റ്. ജനരോഷം അണപൊട്ടിയ മണിക്കൂറുകളാണ് പിന്നെ ഉണ്ടായത്. പിന്നാലെ വന്ന ട്രെയിനുകള്‍ നാട്ടുകാര്‍ തടഞ്ഞു. ജനപ്രതിനിധികള്‍ക്കുനേരെ നാട്ടുകാര്‍ തട്ടിക്കയറി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുടുംബനാഥന്മാരായിരുന്നു മരിച്ചവരില്‍ മൂന്നുപേരും. എളങ്കുന്നപുഴ അമ്മപ്പറമ്പില്‍ കാര്‍ത്തികേയന്‍ (68), പെരുമ്പളം കൊച്ചുപറമ്പില്‍ കെ.എ. നാരായണന്‍ (65), പൂച്ചാക്കല്‍ അഞ്ചുതൈക്കല്‍ ചെല്ലപ്പന്‍ (54) എന്നിവര്‍ അരൂര്‍ കളത്തില്‍ സോമന്‍െറ വീട്ടില്‍ നടന്ന ഒരു ചടങ്ങിന് എത്തിയതായിരുന്നു. സോമന്‍െറ മകന്‍ സുരേഷ് (29) വീട്ടിലത്തെിയ അതിഥികളെ തന്‍െറ കാറില്‍ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അടുത്തുള്ള നെയ്ത്തുപുരക്കല്‍ വീട്ടിലെ രണ്ടരവയസ്സുള്ള നെല്‍ഫിന്‍ വണ്ടിയില്‍ ഓടിക്കയറുകയായിരുന്നു. ദുരന്തം കഴിഞ്ഞ് രണ്ടാംദിവസം തന്നെ കേരള ലീഗല്‍ സെക്രട്ടറിയും ആര്‍.ഡി.ഒയും തഹസില്‍ദാറുമെല്ലാം അടങ്ങുന്ന സംഘം വീടുകളില്‍ എത്തി സ്വമേധയാ കേസെടുത്തിരുന്നു. സര്‍ക്കാറിന്‍െറയും റെയില്‍വേയുടെയും നാമമാത്ര സഹായം മാത്രമാണ് ലഭിച്ചത്. എന്നാല്‍, കാറിലെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിച്ചില്ല. നഷ്ടപരിഹാരമായി ചെറിയ തുകകള്‍ കണക്കാക്കിയ ശേഷം കുറ്റക്കാരായ റെയില്‍വേയോട് കേസുപറഞ്ഞ് പകുതി തുക വാങ്ങാനാണ് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ നടപടികളുമായി നിലകൊള്ളുന്ന യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പിനിക്കെതിരെ നിയമയുദ്ധം നടത്തുന്നതിനോടൊപ്പം പ്രത്യക്ഷസമരപരിപാടികളും ബന്ധുക്കള്‍ ആലോചിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.