സംഘംചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

പറവൂര്‍: സംഘംചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗലം കുറമ്പത്തുരുത്ത് കുപ്പിത്താന്‍പറമ്പില്‍ മണികണ്ഠനെയാണ് (28) എസ്.ഐ സനൂജിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ആക്രമണത്തിന് ശേഷം മാസങ്ങളായി ഒളിവിലായിരുന്ന ഇയാളെ വടക്കേക്കര വാവക്കാട്ടുള്ള ഭാര്യവീട്ടില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2014 ഡിസംബര്‍ 21നാണ് അറസ്റ്റിന് ആസ്പദമായ ആക്രമണം നടന്നത്. തുരുത്തൂരില്‍ സീനായ് മൗണ്ട് പള്ളി തിരുനാളിനോടനുബന്ധിച്ച് ഗാനമേള നടക്കുമ്പോള്‍ ഒരു സംഘം യുവാക്കള്‍ മാരകായുധങ്ങളുമായി തുരുത്തൂര്‍ സ്വദേശി റിന്‍സണിനെ (24) ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റിസന്‍സണ്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികളില്‍ ഒമ്പതുപേരെ പലപ്പോഴായി അറസ്റ്റ് ചെയ്തെങ്കിലും മണികണ്ഠനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസിന് രഹസ്യസന്ദേശം കിട്ടിയതിനത്തെുടര്‍ന്ന് വാവക്കാട്ടുള്ള ഭാര്യവീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.