ആറാട്ടുപുഴ: പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ വാട്ടര്‍ അതോറിറ്റി നടപടി ആരംഭിച്ചു. പെരുമ്പള്ളി എ.ഡി.ബി പമ്പ്ഹൗസില്‍ നിന്നുള്ള പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്ന് ഇവിടെനിന്നും വെള്ളം എത്തിത്തുടങ്ങി. പുതിയ കുഴല്‍ കിണറില്‍ നിന്നുള്ള പമ്പിങ് ചൊവ്വാഴ്ച ആരംഭിക്കും. പത്തിശ്ശേരില്‍ ജങ്ഷന് തെക്കുഭാഗത്തുള്ള കുഴല്‍ക്കിണര്‍ തകരാറിലായതും പെരുമ്പള്ളി എ.ഡി.ബി പമ്പ്ഹൗസില്‍ നിന്നുള്ള വെള്ളം എത്താതിരുന്നതുമാണ് കുടിവെള്ള ക്ഷാമത്തിന് കാരണമായത്. പത്തിശ്ശേരിലെ കുഴല്‍ക്കിണര്‍ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് വലിയപറമ്പ് ജങ്ഷനില്‍ സ്ഥാപിച്ച പുതിയ കുഴല്‍ കിണറില്‍ ശനിയാഴ്ച ജലഅതോറിറ്റി പുതിയ മോട്ടോര്‍ സ്ഥാപിക്കുകയും വെള്ളം പമ്പുചെയ്യുന്നതിന് സജ്ജമാക്കുകയും ചെയ്തു. ലൈനുമായി ഘടിപ്പിക്കുന്ന പണി തീരാനുണ്ട്. ചൊവ്വാഴ്ച ഇത് പൂര്‍ത്തീകരിച്ച് ലൈനിലേക്ക് വെള്ളം പമ്പ് ചെയ്യും. പെരുമ്പള്ളി എ.ഡി.ബി പമ്പ്ഹൗസില്‍നിന്ന് മംഗലം ഭാഗത്തേക്ക് വെള്ളമത്തൊതിരുന്നതിന്‍െറ കാരണം പമ്പുഹൗസിലെ മോട്ടോറുമായി ബന്ധപ്പെട്ട ലൈനിലെ തകരാറാണെന്ന് കണ്ടത്തെി. പ്രശ്നം പരിഹരിച്ച് ജലവിതരണം പുന$സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, ഭാഗികമായ സ്ഥലങ്ങളിലെ വെള്ളം എത്തുകയുള്ളൂ. മന്ത്രി രമേശ് ചെന്നിത്തലയുടെയും ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസിന്‍െറയും ഇടപെടലാണ് വലിയപറമ്പ് ജങ്ഷനില്‍ സ്ഥാപിച്ച കുഴല്‍ക്കിണറില്‍ നിന്നുള്ള പമ്പിങ് ആരംഭിക്കുന്നതിന് വഴിയൊരുക്കിയത്. പഞ്ചായത്ത് അംഗം എം. അബ്ദുല്‍ സലാമും മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ഒരുപോലെ രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ വേഗത്തിലാകുകയായിരുന്നു. പഞ്ചായത്ത് അംഗം എം. അബ്ദുല്‍ സലാമും വിഷയത്തില്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.