അരൂര്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട രണ്ട് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത നടന്‍ ദിലീപിന് കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ വരവേല്‍പ്. എഴുപുന്ന സെന്‍റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സ്വീകരണം ലഭിച്ചത്. സ്കൂളിലെ ഒമ്പതാം ക്ളാസിലെ വര്‍ഷചിത്ര, എട്ടാം ക്ളാസിലെ അനന്തുകൃഷ്ണ എന്നിവരുടെ വിദ്യാഭ്യാസ ചെലവാണ് ദിലീപ് വഹിക്കുന്നത്. ചന്തിരൂര്‍ ഇലഞ്ഞിത്തറയില്‍ സുപ്രന്‍-വനജ ദമ്പതികളുടെ മക്കളാണ് ഇവര്‍. സുപ്രന്‍ 10 വര്‍ഷംമുമ്പ് പാമ്പുകടിയേറ്റ് മരിച്ചതോടെ ഭാര്യ വനജ കൂലിവേല ചെയ്താണ് മക്കളെ പോറ്റിയത്. എന്നാല്‍, ഒരുവര്‍ഷം മുമ്പ് വൃക്കരോഗം ബാധിച്ച് വനജയും യാത്രയായപ്പോഴാണ് അനാഥരായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത ദിലീപിന്‍െറ ശ്രദ്ധയില്‍പ്പെടുന്നതും അവരുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതും. പി.ടി.എ പ്രസിഡന്‍റ് മാര്‍ട്ടിന്‍ ഡി. പോറസ്, മാനേജര്‍ ഫാ. തോമസ് മങ്ങാട്ട്, പ്രിന്‍സിപ്പല്‍ ടി.ജെ. ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപിനെ സ്വീകരിച്ചു. കുട്ടികളെ കണ്ട് വിശേഷങ്ങള്‍ അറിഞ്ഞാണ് ദിലീപ് മടങ്ങിയത്. എഴുപുന്നയില്‍ സിനിമാ ഷൂട്ടിങ്ങിനത്തെിയതാണ് ദിലീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.