കായംകുളം: കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നത് ജനങ്ങളെ വലച്ചു. ദേശീയപാതക്ക് സമീപം ബോട്ട്ജെട്ടി ഭാഗത്തെ ശുദ്ധജല വിതരണ പൈപ്പിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുകിയത്തെിയത്. വ്യാഴാഴ്ച രാവിലെ ശേഖരിച്ച വെള്ളത്തില്‍ അസഹ്യദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് കൂടുതല്‍ പരിശോധനക്ക് തയാറായത്. കക്കൂസ് മാലിന്യം കലര്‍ന്നെന്ന് മനസ്സിലായതോടെ ഉപയോഗിക്കാന്‍ കഴിയാതെ ജനം വലഞ്ഞു. നൂറോളം വീട്ടുകാരുടെ വെള്ളംകുടിയാണ് മുട്ടിയത്. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ അടക്കമുള്ളവ നേരത്തേ വെള്ളത്തില്‍ കലര്‍ന്ന സംഭവം ഉണ്ടായിട്ടുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെയും കുടിവെള്ളത്തിലൂടെ ലഭിച്ചിരുന്നു. പഴകിയ പൈപ്പുകളില്‍ പലതും പൊട്ടിപ്പൊളിഞ്ഞതാണ് ഇതിന് കാരണമെന്നും കണ്ടത്തെി. ഇത് പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പമ്പിങ് ഇല്ലാത്ത സമയത്താണ് പൊട്ടിപ്പൊളിഞ്ഞ ഭാഗത്തുകൂടി മാലിന്യം വെള്ളത്തില്‍ കലരുന്നത്. കിണറുകളില്‍ ഓരുവെള്ളമായതിനാല്‍ പൈപ്പ്ജലമാണ് പ്രദേശവാസികളുടെ ആകെ ആശ്രയം. വിഷയം അറിഞ്ഞ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ സ്ഥലത്ത് എത്തിയെങ്കിലും പരിഹാരമൊന്നുമില്ലാതെ മടങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.