ആറാട്ടുപുഴ: കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കച്ചവടക്കാരിയുടെ ഒന്നര പവന്‍െറ മാല പൊട്ടിച്ച് ബൈക്കില്‍ കടന്ന യുവാക്കളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. ഒന്നര മണിക്കൂര്‍ തൃക്കുന്നപ്പുഴ ഗ്രാമത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതികളെ എസ്.ഐ കെ.ടി. സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസും ജനങ്ങളും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് വലയിലാക്കിയത്. ഇതിനിടെ, പൊലീസ് ജീപ്പ് അപകടത്തില്‍ പ്പെടുകയും പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം പത്തിയൂര്‍ സ്വദേശികളായ പാലറക്കല്‍ വീട്ടില്‍ അജയ് (18), വെളുത്തറ വടക്കതില്‍ ലക്ഷംവീട്ടില്‍ നാദിര്‍ഷ (20) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ തൃക്കുന്നപ്പുഴ പപ്പന്‍മുക്കിലായിരുന്നു സംഭവം. പള്‍സര്‍ ബൈക്കില്‍ എത്തിയ അജയ് ഉം നാദിര്‍ഷയും പള്ളിപ്പാട്ടുമുറി തെക്കേപ്പറമ്പില്‍ കൈരളിയുടെ (70) കടയിലത്തെി സിഗരറ്റ് ആവശ്യപ്പെട്ടു. സാധനം എടുക്കുന്നതിനിടെ സ്ത്രീയുടെ കഴുത്തിലെ ഒന്നര പവന്‍െറ മാല പൊട്ടിച്ച് കടന്നു. ഇവരുടെ നിലവിളികേട്ട് ഓടിയത്തെിയവര്‍ ഉടന്‍ വിവരം തൃക്കുന്നപ്പുഴ എസ്.ഐ കെ.ടി. സന്ദീപിനെ അറിയിച്ചു. ജീപ്പില്‍ ആലപ്പുഴക്ക് പോവുകയായിരുന്ന എസ്.ഐ തോട്ടപ്പള്ളിയില്‍നിന്ന് ജീപ്പ് തിരിച്ച് തൃക്കുന്നപ്പുഴക്ക് വിട്ടു. സ്റ്റേഷനില്‍ വിളിച്ച് പ്രതികള്‍ കടക്കാന്‍ ഇടയുള്ള വഴികളിലൂടെ വാഹനങ്ങളില്‍ വടക്കോട്ട് എത്താന്‍ നിര്‍ദേശം നല്‍കി. തോട്ടപ്പള്ളിക്കും തൃക്കുന്നപ്പുഴക്കും ഇടയിലെ പരിചയക്കാരുടെ ഫോണില്‍ വിളിച്ച് എസ്.ഐയും പൊലീസുകാരും വിവരം കൈമാറുകയും ചെയ്തു. ഇതിനിടെ, പല്ലന ഭാഗത്ത് പ്രതികള്‍ പൊലീസിന് മുന്നില്‍ പെട്ടു. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ഇവര്‍ തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോയി. ഇവരെ പിന്തുടര്‍ന്നെങ്കിലും പാനൂര്‍ ഭാഗത്തുവെച്ച് എതിരെ വന്ന ബസ് തടസ്സമാവുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഇടവഴിയിലൂടെ പ്രധാന റോഡില്‍ കയറിയ പ്രതികള്‍ പല്ലന ഭാഗത്ത് പൊലീസിന് മുന്നില്‍ പെട്ടു. പിടി കൊടുക്കാതെ അവര്‍ വീണ്ടും തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോയി. തൃക്കുന്നപ്പുഴ ജങ്ഷന് സമീപം പൊലീസ് സംഘത്തെ കണ്ട മോഷ്ടാക്കള്‍ വീണ്ടും പാഞ്ഞു. ഇതിനിടെയാണ് എസ്.ഐ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം തെറ്റി മരത്തിലിടിച്ചത്. ജീപ്പിന്‍െറ മുന്‍ഭാഗം തകര്‍ന്നു. എസ്.ഐയും ഡ്രൈവര്‍ കെ. ബാബുവുമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു. തകര്‍ന്ന ജീപ്പുമായി എസ്.ഐയും അവിടെയുണ്ടായിരുന്ന പൊലീസും നാട്ടുകാരും പിന്നെയും ബൈക്കിന് പിറകെ പാഞ്ഞു. ഇതിനകം നിരവധി വാഹനങ്ങളും പ്രതികളെ പിടികൂടാന്‍ ഓട്ടം തുടങ്ങിയിരുന്നു. ഒടുവില്‍, കുമാരകോടി കടവിന്‍െറ ഭാഗത്ത് ബൈക്ക് കണ്ടത്തെി. ഇവര്‍ ആറ് കടന്ന് രക്ഷപ്പെടാതിരിക്കാന്‍ ഹരിപ്പാട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും കണ്ടത്തൊനായില്ല. പിന്നീട് മണ്ണില്‍ കണ്ട കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന പൊലീസും നാട്ടുകാരും പല്ലന പുല്ലുകാട്ടില്‍ ക്ഷേത്രത്തിന് സമീപം കാട് പിടിച്ച പോളക്കടിയില്‍ ഒളിച്ചുകിടന്ന പ്രതികളെ കണ്ടത്തെി. പ്രതികളെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ച പാനൂര്‍ ചേലക്കാട് ഷജിമോന്‍െറ വാച്ചും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. പുത്തന്‍പുരക്കല്‍ അനസ്, പുത്തന്‍കണ്ടത്തില്‍ വാഹിദ്, കൂനംപുരക്കല്‍ മുഹമ്മദ് അസ്ലം, തുണ്ടില്‍ തെക്കതില്‍ മാമ്മു എന്നിവര്‍ക്ക് പ്രതികളെ പിന്തുടരുന്നതിനിടെ പരിക്കേറ്റു. സ്ത്രീകളടക്കം നൂറുകണക്കിനുപേര്‍ പ്രതികളെ കാണാന്‍ സ്റ്റേഷനിലത്തെി. പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്‍െറ നമ്പറായ കെ.എല്‍ 29 ഇ 453 നമ്പര്‍പ്ളേറ്റ് തിരിച്ചുവെച്ചാണ് മോഷണത്തിന് എത്തിയത്. മാല പ്രതികളില്‍നിന്ന് കണ്ടെടുത്തു. പൊലീസുകാരായ ശ്യാം, പ്രദീപ്, സുരേഷ്ബാബു, ബിനു, മുഹമ്മദ് നിസാര്‍, രതീഷ് എന്നിവരും എസ്.ഐക്കൊപ്പം ഉണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.