കൊച്ചി: വസ്തുത മറച്ചുവെച്ച് അനുകൂല ഉത്തരവ് വാങ്ങുകയും മാസങ്ങള്‍ക്കുശേഷം ഹരജി പിന്‍വലിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്ക് ഹൈകോടതിയുടെ പിഴശിക്ഷ. കോഴിക്കോട് കോടഞ്ചേരി സര്‍വിസ് സഹകരണസംഘം സെക്രട്ടറി താരമശേരി സ്വദേശി കെ.ഇ. കുര്യാക്കോസിനും സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡിനുമെതിരെയാണ് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവിന്‍െറ ഉത്തരവ്. ഇരു ഹരജിക്കാരും 25000 രൂപ വീതം പിഴയൊടുക്കാനാണ് നിര്‍ദേശം. സഹകരണബാങ്കില്‍ അറ്റന്‍ററായി ജോലിയില്‍ പ്രവേശിച്ച കുര്യാക്കോസ് ഉയര്‍ന്ന തസ്തികയില്‍ ഉദ്യോഗക്കയറ്റം നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്ന പരാതിയത്തെുടര്‍ന്നുണ്ടായ നടപടികളാണ് കേസിനാസ്പദം. 1982ലാണ് കുര്യാക്കോസ് ജോലിയില്‍ പ്രവേശിച്ചത്. 2012ല്‍ സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തിലാണ് കുര്യാക്കോസ് ഉദ്യോഗക്കയറ്റം നേടിയതെന്ന് ചൂണ്ടിക്കാട്ടി എം.ജെ. ഷിബു എന്നയാള്‍ സഹകരണസംഘം ജോയന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജോ. രജിസ്ട്രാര്‍ സര്‍വകലാശാലയിലുള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടത്തെി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുര്യാക്കോസിനെതിരെ ക്രിമിനല്‍ പരാതി നല്‍കണമെന്നും അച്ചടക്ക നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡിനോട് ജോ. രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇതിനെതിരെ കുര്യാക്കോസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മീററ്റിലെ ചൗദരി ചെരന്‍ സിങ് സര്‍വകലാശാലയുടെ സെന്‍ററായ കോഴിക്കോട് പ്രതിഭ കോളജില്‍നിന്ന് ബിരുദമെടുത്തിട്ടുണ്ടെന്നായിരുന്നു വാദം. കുര്യാക്കോസിനെതിരെ വ്യാജ പരാതിയാണ് നല്‍കിയതെന്നും ജോ. രജിസ്ട്രാറുടെ നടപടി നിര്‍ദേശം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡും കോടതിയെ സമീപിച്ചു. ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. ഹരജിക്കാരന് ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് ലഭിച്ചിട്ട് രണ്ടുവര്‍ഷം ആകാറായി. നാലുമാസം കഴിഞ്ഞ് ഇയാള്‍ വിരമിക്കും. ഈ ഘട്ടത്തില്‍ ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ച് ജോ. രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്യേണ്ടത് സഹകരണസംഘം ആര്‍ബിട്രേറ്റ് കോടതിയിലാണെന്നും ഹരജി പിന്‍വലിച്ച് ആര്‍ബിട്രേറ്റ് കോടതിയില്‍ പരാതി നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് പരാതിക്കാരനായ ഷിബു നല്‍കിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് അന്വേഷണം നടന്നതായും നടപടി റിപ്പോര്‍ട്ട് നല്‍കിയതായും കോടതിക്ക് ബോധ്യപ്പെട്ടത്. പിഴയടച്ച ശേഷം ഹരജി പിന്‍വലിച്ച് ഉചിതമായ കോടതി മുമ്പാകെ സമര്‍പ്പിക്കാനും ഹരജിക്കാര്‍ക്ക് അനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.