ചെമ്മീന്‍ പീലിങ് മേഖലയില്‍ വീണ്ടും തൊഴില്‍ സ്തംഭനം

അമ്പലപ്പുഴ: പീലിങ് മേഖലയില്‍ പണിയെടുക്കുന്ന അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സ്ത്രീ തൊഴിലാളികള്‍ 25 ദിവസമായി നടത്തിയ പണിമുടക്ക് ഉടമകളും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചതിന് പിറകെ ഒരു വിഭാഗം സ്ത്രീ തൊഴിലാളികള്‍ ചൊവ്വാഴ്ച വീണ്ടും പണിമുടക്കിയത് മേഖലയെ ഒരിക്കല്‍ കൂടി തൊഴില്‍ സ്തംഭനത്തിലത്തെിച്ചു. താലൂക്കുകളിലെ 250ഓളം ഷെഡില്‍ ഭൂരിഭാഗവും ചെമ്മീന്‍ എടുത്ത് തൊഴില്‍ സൗകര്യത്തിലേക്ക് നീങ്ങിയെങ്കിലും പണിമുടക്ക് പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ദിവസം കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനം അംഗീകരിക്കാന്‍ ഉടമകള്‍ തയാറായിരുന്നു. ഒന്നര കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 16.50 രൂപ കൂലിയും 1.50 രൂപ ബോണസും ഉള്‍പ്പെടെ 18 രൂപയാണ് തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഇത് വര്‍ധിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ കേരള മത്സ്യസംസ്കരണ തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. പുതിയ ധാരണപ്രകാരം തങ്ങള്‍ക്ക് പഴയ രീതിയില്‍ കൂലി ലഭിക്കില്ളെന്നാണ് പണിമുടക്കുന്നവര്‍ പറയുന്നത്. നേരത്തേ 38 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 28 രൂപയേ ലഭിക്കുകയുള്ളൂ. കലക്ടറുടെ മുന്നില്‍ പുതിയ നിലപാട് അറിയിക്കണമെന്നാണ് പീലിങ് തൊഴിലാളികള്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.