ആയുര്‍വേദിക് ട്രസ്റ്റിന്‍െറ ലൈസന്‍സ് : തീരദേശ ഹൈവേ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നഗരസഭയില്‍ ഉപരോധം

ആലപ്പുഴ: തീരദേശ ഹൈവേക്ക് തടസ്സമായി നില്‍ക്കുന്ന സ്വകാര്യ ആയുര്‍വേദിക് ട്രസ്റ്റിന്‍െറ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തീരദേശ ഹൈവേ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നഗരസഭയില്‍ ഉപരോധം സംഘടിപ്പിച്ചു. ആലപ്പുഴ വാടക്കല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാതാ ആയുര്‍വേദിക് ട്രസ്റ്റിന്‍െറ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉപരോധിച്ചത്. ഫോര്‍ട്ട്കൊച്ചി മുതല്‍ തോട്ടപ്പള്ളിവരെ റെയില്‍വേ ക്രോസിന്‍െറയോ മറ്റുതടസ്സങ്ങളോ ഇല്ലാതെ സുഗമമായ ഗതാഗത സൗകര്യമൊരുക്കുന്ന റോഡാണ് തീരദേശ ഹൈവേയെന്നും റോഡിന്‍െറ പണി ഏകദേശം പൂര്‍ത്തിയായിരിക്കുമ്പോഴും വാടക്കലിലെ കേവലം 180 മീറ്റര്‍ സ്ഥലത്ത് മാത്രമാണ് നിര്‍മാണം നടക്കാനുള്ളത്. ഇവിടെ റോഡ് നിര്‍മിക്കാനുള്ള സ്ഥലമാണ് തീരദേശ പരിപാലന നിയമം അടക്കം ലംഘിച്ച് സ്വകാര്യ റിസോര്‍ട്ട് കൈയേറിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. നഗരസഭയുടെ ഒത്താശയോടെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ റിസോര്‍ട്ടിന്‍െറ ലൈസന്‍സ് റദ്ദുചെയ്ത് പൊളിച്ചുമാറ്റാന്‍ നടപടി കൈക്കൊള്ളുംവരെ സമരക്കാര്‍ നഗരസഭ വിട്ട് പുറത്ത് പോകില്ളെന്ന അവസ്ഥയിലത്തെി കാര്യങ്ങള്‍. ചെയര്‍പേഴ്സണും മറ്റ് നഗരസഭാ കൗണ്‍സിലര്‍മാരും സമരനേതാക്കളുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ ആയുര്‍വേദ ക്ളിനിക്കിന് നല്‍കിയ ലൈസന്‍സ് റദ്ദുചെയ്തതായി ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. സമരസമിതി രക്ഷാധികാരികളായ ഫാ. എഡ്വേഡ് പുത്തന്‍പുരക്കല്‍, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. പോള്‍ ജെ. അറക്കല്‍, ഫാ. ബ്രിട്ടാസ് കടവുങ്കല്‍, സമരസമിതി കണ്‍വീനര്‍ ടി.സി. പീറ്റര്‍കുട്ടി, സെക്രട്ടറി സാബു വി. തോമസ്, പി.ആര്‍.ഒ ജോണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.