ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫിസ് അപകടാവസ്ഥയില്‍

ചേര്‍ത്തല: ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫിസ് ചോര്‍ന്നൊലിച്ച് ജീര്‍ണിച്ച് അപകടാവസ്ഥയില്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലപ്പെട്ട രേഖകള്‍ നശിക്കുകയാണ്. ചേര്‍ത്തല താലൂക്ക് ഓഫിസിനു സമീപം സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാര്‍ ഓഫിസ് മഴയത്ത് ചേര്‍ന്നൊലിച്ചിട്ട് മേല്‍ക്കൂരയില്‍ പ്ളാസ്റ്റിക് ഷീറ്റ് കെട്ടിയാണ് ഓഫിസ് രേഖകള്‍ സൂക്ഷിക്കുന്നത്. എന്നിട്ടും ശക്തമായ മഴയില്‍ വെള്ളം ഓഫിസിനുള്ളില്‍ വീഴുന്നുണ്ടെന്നും ഫയലുകളും രേഖകളും ഓഫിസിനുള്ളിലും ഷീറ്റിട്ട് മൂടിയുമാണ് സംരക്ഷിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ചേര്‍ത്തല തെക്ക്, ചേര്‍ത്തല വടക്ക്, കൊക്കോതമംഗലം, വയലാര്‍ എന്നീ വില്ളേജുകളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളാണ് ഇവിടെയുള്ളത്. പുത്തനമ്പലം സബ്രജിസ്ട്രാര്‍ ഓഫിസ് തുടങ്ങുന്നതിനുമുമ്പ് തണ്ണീര്‍മുക്കം വടക്ക് വില്ളേജിന്‍െറയും രജിസ്ട്രേഷന്‍ നടപടി ഇവിടെയായിരുന്നതിനാല്‍ ആ സമയത്തെ തണ്ണീര്‍മുക്കം വടക്ക് വില്ളേജിന്‍െറ രേഖകളും ഇവിടെയുണ്ട്. സബ്രജിസ്ട്രാര്‍ ഉള്‍പ്പെടെ പത്തോളം ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നു. ശക്തമായ മഴയും കാറ്റുമുള്ളപ്പോള്‍ ഭയത്തോടെയാണ് ഇതിനുള്ളില്‍ കഴിയുന്നതെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. താലൂക്ക് ഓഫിസും അതിനോടനുബന്ധിച്ചുനില്‍ക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസുള്‍പ്പെടെയുള്ളവ പൊളിച്ചുപണിയാന്‍ എല്‍പിച്ചിരിക്കുകയാണെന്നും ഓഫിസുകള്‍ താല്‍ക്കാലികമായി ഷിഫ്റ്റ് ചെയ്യാനുള്ള കെട്ടിടം ലഭിക്കാത്തതാണ് നിര്‍മാണം വൈകുന്നതെന്നും ചേര്‍ത്തല തഹസില്‍ദാര്‍ ഷിബുകുമാര്‍ പറഞ്ഞു. ഓഫിസുകള്‍ മാറ്റാന്‍ കുറഞ്ഞത് 5000 സ്ക്വയര്‍ ഫീറ്റ് സൗകര്യമുള്ള കെട്ടിടം വേണം. മൈക്രോവേവ് സ്റ്റേഷന് സമീപം യോജിച്ച കെട്ടിടം കണ്ടത്തെിയെങ്കിലും 290,000 രൂപയാണ് വാടക. സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് വളപ്പില്‍ താല്‍ക്കാലിക കെട്ടിടം നിര്‍മിച്ച് അങ്ങോട്ട് ഓഫീസുകള്‍ മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ഒരു മാസത്തിനുശേഷം വരുന്ന തുലാവര്‍ഷ മഴക്കു മുമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ മറ്റുള്ളവയെക്കാള്‍ അധികം ജീര്‍ണിച്ച സബ്രജിസ്ട്രാര്‍ ഓഫിസ് നന്നാക്കുകയോ ഷിഫ്റ്റ് ചെയ്യുകയോ ചെയ്തില്ളെങ്കില്‍ വിലപ്പെട്ട രേഖകള്‍ പലതും നശിച്ചുപോകുന്ന അവസ്ഥയാകും ഉണ്ടാകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.