കായംകുളം: സെന്‍ട്രല്‍ പോയന്‍റ് സമുച്ചയത്തിലെ ചിറ്റ്സ് ഫണ്ടിന് തീപിടിച്ച് വന്‍ നഷ്ടം. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തീ പടര്‍ന്നത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന നിലയിലെ തീപിടിത്തം പരിഭ്രാന്തിയും സൃഷ്ടിച്ചു. പുക ഉയരുന്നതുകണ്ട് വിദ്യാര്‍ഥികളും ജീവനക്കാരും അടക്കമുള്ളവര്‍ താഴേക്ക് ഓടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുനൂറോളം വിദ്യാര്‍ഥികളാണ് സമീപമുറിയില്‍ പഠിക്കാനുണ്ടായിരുന്നത്. പേപ്പറുകളും തുണി പോലെയുള്ള സാമഗ്രികളും കത്തി പുക പടര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സിനടക്കം തുടക്കത്തില്‍ അകത്ത് കയറാനായില്ല. മുകള്‍ നിലയിലെ ഷീറ്റ് പൊളിച്ചുമാറ്റിയാണ് പുക ഒഴിവാക്കി ഫയര്‍ഫോഴ്സ് അകത്ത് കടന്നത്. വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്ന് കരുതുന്നു. കായംകുളത്തുനിന്നും പരിസരങ്ങളില്‍നിന്നുമുള്ള ഏഴ് യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെ.പി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ താഴെത്തെ നിലയിലെ ഫര്‍ണിച്ചര്‍ കടയും രണ്ടുവര്‍ഷം മുമ്പ് കത്തി നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.