മിനി സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ ഒന്നര മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി

ആലപ്പുഴ: മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായതിനത്തെുടര്‍ന്ന് നാലുപേര്‍ കുടുങ്ങി. ഒരു മണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തി വാതില്‍ തകര്‍ത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. മിനി സിവില്‍ സ്റ്റേഷന്‍്റെ മൂന്നാം നിലയില്‍ വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആലപ്പുഴ സെയിത്സ് ടാക്സ് ഓഫിസിലെ ഉദ്യോഗസ്ഥരായ വേണുക്കുട്ടന്‍, ഫൈസല്‍, ഇന്ദുലാല്‍, സെയിത്സ് ടാക്സ് ഓഫിസ് ജീവനക്കാരി നാന്‍സി എന്നിവരാണ് ലിഫ്റ്റില്‍ മൂന്നുമണിമുതല്‍ ഒരു മണിക്കൂറോളം കുടുങ്ങിയത്. നാലാം നിലയിലെ ഓഫിസിലേക്ക് പോവുകയായിരുന്നു ഇവര്‍. ജീവനക്കാരുടെ ശ്രമം വിഫലമായതിനെ ത്തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തി ഇന്‍റര്‍നാഷനല്‍ കീ ഉയോഗിച്ച് തുറക്കാര്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. തുടര്‍ന്നാണ് ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ചത്. ഒന്നര മണിക്കൂറോളം ലിഫ്ടില്‍ കഴിയേണ്ടിവന്നതിനത്തെുടര്‍ന്ന് വനിതാ ജീവനക്കാരി പരിഭ്രമിച്ച നിലയിലായിരുന്നു. ഇവിടത്തെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ ടി.ബി. വേണുക്കുട്ടന്‍, സതീശന്‍, ബദറുദ്ദീന്‍, മധു, സലിംകുമാര്‍, സജു, ഷിജുമോന്‍, മനോജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ലിഫ്ടിന്‍െറ നിലവാരക്കുറവാണ് പതിവായി തകരാറാകാന്‍ കാരണമെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.