അരൂര്‍: പാലം വേണമെന്ന ആവശ്യം ഈ തെരഞ്ഞെടുപ്പിലും എഴുപുന്ന നരിയാണ്ടി പ്രദേശത്തുകാര്‍ ഉയര്‍ത്തുന്നു. 40 വര്‍ഷത്തിനുള്ളിലെ എല്ലാ തെരഞ്ഞെടുപ്പിലും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, പ്രയോജനമുണ്ടായില്ല. നീണ്ടകര-നരിയാണ്ടി പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിക്കാവശ്യമായ ജലനിയന്ത്രണത്തിന് ജലസേചനവകുപ്പ് സ്ഥാപിച്ച സ്ളൂയിസ് കം ബ്രിഡ്ജാണ് ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നത്. ബണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരും അവര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സും ഇവിടെ നിലനിന്നിരുന്നു. നെല്‍കൃഷി വിടപറഞ്ഞപ്പോള്‍ ബണ്ട് ഉപയോഗശൂന്യമായി. ജീവനക്കാരെ ഡിപ്പാര്‍ഡ്മെന്‍റ് മടക്കിവിളിച്ചു. എല്ലാവര്‍ക്കും ദുരിതം സമ്മാനിച്ച് ബണ്ട് ബാലികേറാമലപോലെ അവശേഷിച്ചു. 30 അടി ഉയരമുള്ള ബണ്ടുപാലത്തിന്‍െറ പടികള്‍ കയറിവേണം നരിയാണ്ടിയിലുള്ളവര്‍ക്ക് പുറത്തുകടക്കാന്‍. കുട്ടികളും പ്രായമായവരും രോഗികളുമെല്ലാം പാലം കയറിയിറങ്ങണം. 200ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിന് നാലിരട്ടി കൂലി നല്‍കണം. ഗ്യാസ് വിതരണക്കാര്‍ കോളനിയില്‍ എത്തില്ല. സിലണ്ടര്‍ ചുമന്ന് കൊണ്ടുവരണം. പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി നടത്താത്ത ബണ്ടുപാലത്തിലെ ചവിട്ടുപടികളും യന്ത്രഭാഗങ്ങളും തകരാറിലാണ്. തകര്‍ന്ന ചവിട്ടുപടികള്‍ക്കുപകരം മണ്ണ് നിറച്ചിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇനിയും കൃഷിക്ക് ആവശ്യമെങ്കില്‍ സ്ളൂയിസ് നിലനിര്‍ത്തുകയും ഇലക്ട്രിക് സംവിധാനത്തില്‍ പുനര്‍നിര്‍മാണം നടത്തുകയും വേണം. ചെറിയ വാഹനങ്ങളെങ്കിലും കടക്കാന്‍ കഴിയുംവിധമുള്ള പാലം നിര്‍മിക്കാനും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എഴുപുന്ന 14, 15 വാര്‍ഡുകള്‍ വേര്‍തിരിക്കുന്ന പാലത്തിലൂടെ സ്ഥാനാര്‍ഥികള്‍ കയറിയിറങ്ങുമ്പോഴെങ്കിലും നാട്ടുകാരുടെ കഷ്ടത അറിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.