വിമതരാണ് താരം

ആലപ്പുഴ: പല പഞ്ചായത്തുകളിലും ഒൗദ്യോഗിക സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതല്‍ വിമത സ്ഥാനാര്‍ഥികളുടെ പത്രിക. കഴിഞ്ഞ കാലംവരെ പാര്‍ട്ടികളുടെ സന്തതസഹചാരിയായിരുന്നവര്‍ ഇപ്പോള്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ നില്‍ക്കുന്ന സംഭവങ്ങളും ഏറെയാണ്. ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനില്‍ അഡ്വ. കരുമാടി ശശി സി.പി.ഐ വിമതനായി പത്രിക നല്‍കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലും സി.പി.ഐക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. പത്മിനിയമ്മ പാര്‍ട്ടി വിമതയായി പത്രിക സമര്‍പ്പിച്ചു. രണ്ടാം വാര്‍ഡില്‍ സി.പി.എമ്മിന്‍െറ അമ്പിളി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സ്വതന്ത്രയായി രംഗത്തുണ്ട്. പുറക്കാട് ബ്ളോക് പഞ്ചായത്ത് ഡിവിഷനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എമ്മിന്‍െറ എ.എസ്. സുദര്‍ശനനെതിരെ ഘടകകക്ഷിയായ എന്‍.സി.പി സ്ഥാനാര്‍ഥിയാണ് പത്രിക നല്‍കിയത്. അമ്പലപ്പുഴ തെക്ക് 13ാം വാര്‍ഡില്‍ ആര്‍.എസ്.പിക്കെതിരെ നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റായ സതി എസ്. നാഥ് സ്വതന്ത്രയായി പത്രിക സമര്‍പ്പിച്ചു. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലെ സതിയുടെ രംഗപ്രവേശം. അതേസമയം, പുന്നപ്ര ഡിവിഷന്‍ ലീഗിന് നല്‍കിയെങ്കിലും അവര്‍ക്ക് സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. അവസാനം ലീഗ് പിന്മാറി. പിന്നീട് കെ.എസ്.യു നേതാവിനെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കഴിഞ്ഞതവണ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഡി.സി.സിയുടെ വിപ് ലംഘിച്ചതിന്‍െറ പേരില്‍ സീറ്റ് നിഷേധിക്കപ്പെട്ട രണ്ടുപേര്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കി. നിലവില്‍ വൈസ് പ്രസിഡന്‍റ് വിശ്വമ്മ വിജയന്‍ 17ാം വാര്‍ഡിലും ലേഖാമോള്‍ 11ാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ സി.പി.എം വിമതനായി മത്സരിച്ച ധ്യാനസുതന്‍ ഇത്തവണ ബ്ളോക് പഞ്ചായത്ത് വണ്ടാനം പടിഞ്ഞാറ് ഡിവിഷനില്‍ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം പടിഞ്ഞാറ് രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് പത്രിക നല്‍കി. ആലപ്പുഴ നഗരസഭയില്‍ ഇടതുപക്ഷത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ജനതാദള്‍-എസ് നാല് വാര്‍ഡിലാണ് പത്രിക നല്‍കിയത്. ജില്ലാകോടതി, സനാതനപുരം, തത്തംപള്ളി, അവലൂക്കുന്ന് വാര്‍ഡുകളിലാണ് പത്രിക നല്‍കിയത്. തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന്‍െറ നിലപാടിനെതിരെ സി.പി.ഐ രംഗത്തുണ്ട്. പഞ്ചായത്തിലെ 14 വാര്‍ഡിലും പത്രിക നല്‍കിയാണ് സി.പി.ഐ പ്രതിഷേധം അറിയിച്ചത്. ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-ജെ കോണ്‍ഗ്രസിനെതിരെ സൗഹൃദമത്സരം നടത്തി പ്രതിഷേധിക്കുന്നു. അവിടെ രണ്ട് വാര്‍ഡിലാണ് അവര്‍ പത്രിക നല്‍കിയത്. പള്ളിപ്പുറം ബ്ളോക് ഡിവിഷനിലും അവര്‍ പത്രിക സമര്‍പ്പിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ സി.പി.എമ്മും സി.പി.ഐയും പത്രിക നല്‍കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ നിലവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായ സി.പി.ഐ അംഗം ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റെബലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.