കരുമാല്ലൂര്‍: പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്ക് വീടുവെക്കുന്നതിന് സ്ഥലമെടുത്തതിലെ അഴിമതി ആരോപണത്തത്തെുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫിസിലും കരുമാല്ലൂര്‍ വില്ളേജ് ഓഫിസിലും പരിശോധന നടത്തി. പട്ടികജാതി ക്ഷേമസമിതി ആലങ്ങാട് ഏരിയാ സെക്രട്ടറി പി.കെ. മനോജ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയത്തെുടര്‍ന്നാണ് നടപടി. സ്ഥലമെടുപ്പിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍, കര്‍ഷക സംഘം, പട്ടികജാതി ക്ഷേമസമിതി എന്നിവര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. കാരുചിറയില്‍ വെള്ളക്കെട്ടുള്ള 56 സെന്‍റ് പാടശേഖരമാണ് വാങ്ങിയതെന്ന് ആരോപണമുണ്ടായിരുന്നു. ഗതാഗത യോഗ്യമല്ലാത്തതും മഴക്കാലത്ത് പത്തടിയോളം വെള്ളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലമാണിതെന്നും ആക്ഷേപമുണ്ടായിരുന്നു. സ്ഥലം വാങ്ങുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നതായി പറയുന്നു. താമസയോഗ്യമല്ലാത്ത സ്ഥലം വലിയ വിലയ്ക്ക് വാങ്ങിയതിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഓഡിറ്റര്‍ ശിപാര്‍ശ ചെയ്തിരുന്നതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.