മാവേലിക്കരയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

മാവേലിക്കര: മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തെരുവ് നായകളുടെ വിളയാട്ടം. നാലുപേര്‍ക്ക് കടിയേറ്റു. മാവേലിക്കര കൊറ്റാര്‍ക്കാവ് ലക്ഷ്മി വിലാസത്തില്‍ ജയകുമാര്‍ (51), യാത്രക്കാരായ കൊറ്റാര്‍ക്കാവ് തറമേല്‍ തെക്കേതില്‍ സദാശിവന്‍പിള്ള (70), കറ്റാനം ഭരണിക്കാവ് ഓണംപള്ളില്‍ ശ്രീകുമാര്‍ (33) എന്നിവര്‍ക്ക് കാലിന് കടി യേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു സ്ത്രീയുടെ നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം രാവിലെ ഏഴിനും 11നും ഇടയിലായിരുന്നു സംഭവം. അമ്പതോളം നായകളാണ് സ്റ്റേഷന്‍ പരിസരത്ത് വിഹരിക്കുന്നത്. ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇത് ഭീഷണിയാണ്. പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ കീഴിലും സമീപത്തുമാണ് ഇവ കിടക്കുന്നത്. വാഹനങ്ങള്‍ക്ക് അടുത്തേക്കത്തെുന്ന ഉടമകള്‍ക്ക് നേരെ നായ്ക്കള്‍ കൂട്ടത്തോടെ കുരച്ച് ചാടുന്നത് നിത്യസംഭവ മാണ്. കൂടാതെ സ്റ്റേഷന്‍ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന ഭാഗങ്ങളും നായ്ക്കള്‍ക്ക് താവളമൊരുക്കുന്നുണ്ട്. അധികൃതര്‍ അടിയന്തരമായി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെയും, യാത്രക്കാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.