ചാരുംമൂട്: നിയന്ത്രണംവിട്ട സ്വകാര്യബസ് ഓട്ടോയില്‍ ഇടിച്ചശേഷം മറ്റൊരു സ്വകാര്യബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിയും അപകടത്തില്‍ തകര്‍ന്ന ഓട്ടോയുടെ ഡ്രൈവറും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് 1.45ന് താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് വടക്കുവശത്തായിരുന്നു അപകടം. താമരക്കുളം മേക്കുംമുറി ചായംകണ്ടത്തില്‍ ഷംല (48), മാവേലിവിളയില്‍ ആരിഫ, പണയില്‍ കൊച്ചുവിളയില്‍ രേഖ (36), താമരക്കുളം ധനീഷ് ഭവനത്തില്‍ ധനീഷ് (26), വികാസ്ഭവനത്തില്‍ ദേവകിയമ്മ (68), പാവുമ്പ രാധാഗീതത്തില്‍ ഗാര്‍ഗി (19), കരിമുളക്കല്‍ ചരുവയ്യത്ത് ചന്ദ്ര (65), താമരക്കുളം കടകംപള്ളില്‍ രാമചന്ദ്രന്‍പിള്ള, രാജീഷ് മന്‍സിലില്‍ അജീഷ് (24), കാരാമത്തേ് വടക്കതില്‍ ലളിത (54), പുതുക്കാട്ട് വലിയവീട്ടില്‍ ജയലളിത (45), പണയില്‍ ലക്ഷ്മിഭവനത്തില്‍ രവീന്ദ്രന്‍പിള്ള (63) എന്നിവരാണ് പരിക്കേറ്റവര്‍. ഇവരെ താമരക്കുളം, നൂറനാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവര്‍ ചത്തിയറ പുത്തന്‍വിളയില്‍ വൈശാഖ് (25), ബസുകളിലെ ഡ്രൈവര്‍മാരായ രവീന്ദ്രക്കുറുപ്പ്, സുധീഷ് എന്നിവര്‍ക്കും പരിക്കുണ്ട്. പന്തളത്തേക്ക് പോകുകയായിരുന്ന ആര്‍.എം.എസ് ബസും കരുനാഗപ്പള്ളിയിലേക്ക് വരുകയായിരുന്ന ലീനാമോള്‍ ബസുമാണ് കൂട്ടിയിടിച്ചത്. ആര്‍.എം.എസ് ബസ് എതിരെവന്ന ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് ലീനാമോള്‍ ബസില്‍ ഇടിക്കുകയായിരുന്നു. രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍പ്പെട്ട ഓട്ടോ അകലേക്ക് തെറിച്ചുവീണ് മറിഞ്ഞു. ആര്‍.എം.എസ് ബസില്‍ ഉണ്ടായിരുന്ന ഷംലയാണ് ബസിന്‍െറ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണത്. നൂറനാട് പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.