ആലപ്പുഴ: നഗരത്തില്‍ പലയിടങ്ങളിലും കുടിവെള്ളമില്ല. കിട്ടുന്നത് മലിനജലം. പരാതികള്‍ പറഞ്ഞ് മടുത്തു. കുടിവെള്ളം കിട്ടാത്തതിനെക്കുറിച്ച് വാട്ടര്‍ അതോറിറ്റി അധികാരികള്‍ക്ക് കാര്യമായ നിശ്ചയവുമില്ല. പ്രശ്നങ്ങള്‍ ഇല്ളെന്നുപറഞ്ഞ് അവര്‍ പരാതിക്കാരെ ഒഴിവാക്കുന്നു. ഗത്യന്തരമില്ലാതെ നഗരസഭയിലെ എം.ഒ വാര്‍ഡിലെയും സ്റ്റേഡിയം വാര്‍ഡിലെയും ജനപ്രതിനിധികള്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചു. മാലിന്യം നിറഞ്ഞ കുടിവെള്ളവുമായി എത്തിയാണ് നാട്ടുകാര്‍ ഉപരോധസമരം നടത്തിയത്. തിങ്കളാഴ്ച രാവിലെ മാലിന്യം നിറഞ്ഞ വെള്ളവുമായി എത്തിയപ്പോഴാണ് അങ്ങനെയൊരു വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നതുതന്നെ. വീട്ടില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ പോലും ഇക്കാര്യങ്ങള്‍ മറച്ചുവെക്കുകയാണ്. കൗണ്‍സിലര്‍മാരായ കവിതയും ശ്രീജിത്രയും സമരത്തിന് നേതൃത്വം നല്‍കി. ഈ വാര്‍ഡുകളിലെ കുടിവെള്ളം മലിനമാണെന്ന് ബോധ്യപ്പെട്ടെന്നും ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയെടുക്കുമെന്നും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കിഷോര്‍ ബാബു പറഞ്ഞു. സമാന സംഭവങ്ങള്‍ നഗരത്തിന്‍െറ പലഭാഗങ്ങളിലും ഉണ്ട്. ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റി നല്‍കുന്ന പൈപ്പ് വെള്ളത്തെയാണ്. എന്നാല്‍, പഴക്കംചെന്ന പൈപ്പുകളും ടാപ്പുകളും മലിനജലം പേറുന്നവയാണ്. ചില സ്ഥലങ്ങളില്‍ പമ്പുകള്‍ കേടായി. അത് നന്നാക്കാന്‍ ആളില്ലാത്ത അവസ്ഥ. കരാറുകാര്‍ക്ക് സമയത്ത് പണം കൊടുക്കാത്തതിനാല്‍ അവരും കൈയൊഴിയുന്നു. ബില്‍ കുടിശ്ശിക ലഭിക്കാത്തതിനാല്‍ പലയിടത്തും കരാറുകാര്‍ പണിക്ക് എത്തുന്നില്ല. മുല്ലക്കല്‍, പഴയതിരുമല തുടങ്ങി നഗരത്തിന്‍െറ കിഴക്കന്‍ പ്രദേശങ്ങളില്‍ ദിവസങ്ങളായി കുടിവെള്ളക്ഷാമം ഉണ്ട്. പഴവങ്ങാടിയിലെ പമ്പ്ഹൗസിലെ കുഴല്‍ക്കിണര്‍ തകരാറിലാണ്. കോണ്‍വെന്‍റ്, വടികാട്, വലിയചുടുകാട് എന്നിവിടങ്ങളിലും കുഴല്‍ക്കിണറുകളിലെ തകരാറുകള്‍ പരിഹരിച്ചില്ല. ആര്‍.ഒ പ്ളാന്‍റുകളിലെ വെള്ളമാണ് ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ ആര്‍.ഒ പ്ളാന്‍റിലെ ജലവിതരണത്തിന്‍െറ സമയം കുറക്കാനുള്ള തീരുമാനവും ഉണ്ട്. ജനകീയ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് പലപ്പോഴും അധികാരികള്‍ കണ്ണുതുറക്കുന്നത്. പ്രതിഷേധമില്ലാതെ എല്ലാം സഹിച്ചുകഴിയുന്നവര്‍ എങ്ങനെ വെള്ളം ഉപയോഗിക്കുന്നുവെന്ന് അറിയാന്‍ വാട്ടര്‍ അതോറിറ്റിക്ക് താല്‍പര്യമില്ല. കൃത്യമായി പണം അടച്ചില്ളെങ്കില്‍ കണക്ഷന്‍ വിഛേദിക്കുമെന്ന് അറിയിപ്പ് നല്‍കുന്നവര്‍ മലിനജലം കുടിപ്പിച്ച് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.