കായംകുളം: കായംകുളം നഗരസഭയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കുന്നു. ബിനാമി കരാറുകളുടെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുള്ള രണ്ട് ഫയലുകള്‍ വിജിലന്‍സ് പിടിച്ചെടുത്തതായാണ് വിവരം. നഗരസഭാ കെട്ടിടം നവീകരണം സംബന്ധിച്ച ഫയലും വിജിലന്‍സ് പരിശോധനക്കായി എടുത്തിട്ടുണ്ട്. കെട്ടിട നവീകരണത്തിന്‍െറ ബില്‍, ചെയര്‍പേഴ്സണിന്‍െറ എതിര്‍പ്പ് മറികടന്ന് പാസാക്കി നല്‍കിയത് വിവാദമായിരുന്നു. ഓഫിസ് നവീകരണത്തില്‍ ക്രമക്കേട് നടന്നതായി അന്നത്തെ ചെയര്‍പേഴ്സണ്‍ ഫയലില്‍ കുറിപ്പ് എഴുതിയിരുന്നു. ബില്‍ നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബിനാമിയുടെ പേരില്‍ കരാര്‍ എടുത്ത ഭരണകക്ഷിയിലെ കൗണ്‍സിലറുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പണം മാറ്റിനല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സി.കെ. സദാശിവന്‍ എം.എല്‍.എ അടക്കമുള്ളവര്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നഗരത്തിലെ ബിനാമി കരാറുകളുടെ മറവില്‍ നടന്ന നിര്‍മാണ അഴിമതി അന്വേഷണം വിജിലന്‍സിന് വിട്ടത്. ബിനാമി ആരോപണമുള്ള മുഴുവന്‍ ഫയലുകളും വിജിലന്‍സ് സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.