മുഹമ്മ: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. തണ്ണീര്‍മുക്കം വാരണം ചന്ദ്രപ്പുരക്കല്‍ രതീഷ് (കുട്ടാച്ചി -27), കൊച്ചുവെളിയില്‍ വിപിന്‍ പ്രസാദ് (അച്ചു -19), ചിറയില്‍ നെജിമോന്‍ (25) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കഞ്ഞിക്കുഴിയില്‍നിന്ന് പിടികൂടിയത്. മുഹമ്മ പഞ്ചായത്ത് ഒന്നാംവാര്‍ഡ് സമത്വ മുന്നണി ചെയര്‍മാനും ബി.ജെ.പി പ്രവര്‍ത്തകനുമായ ചാരമംഗലം പുതുവീട്ടുവെളി ഗോപിനാഥനാണ് (51) ആക്രമണത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.15ന് കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന പിറ്റേദിവസം തന്നെ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാരണം കൊച്ചുമറ്റത്തില്‍ സുരേഷ്(45), രാഹുല്‍ (20) എന്നിവരാണ് നേരത്തേ പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ച് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. മാരാരിക്കുളം സി.ഐ കെ.ജി. അനീഷ്, മുഹമ്മ എസ്.ഐ എം.എം. ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.