ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയില്‍ ഗുരുനാഥന്‍കുളങ്ങര ജങ്ഷന്‍ കിഴക്കേ വളവിന് സമീപത്തെ വളവ് അപകടക്കെണിയാകുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. രണ്ട് ബൈക്ക് അപകടങ്ങളിലായി വള്ളികുന്നം സ്വദേശികളായ പൊലീസുകാരനും മറ്റൊരാളും മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെവെച്ചുണ്ടായ അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റ നിരവധി പേരാണ് ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്. ഗുരുനാഥന്‍കുളങ്ങര കിഴക്കേ വളവ് കഴിഞ്ഞാല്‍ അടുത്തത് ഈ വളവാണ്. അതുകൊണ്ടുതന്നെ, എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. ഇവിടെ ഇറക്കമായതിനാല്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കയറ്റം കയറുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ചെങ്ങന്നൂരുനിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് എളുപ്പം പോകാമെന്നതിനാല്‍ ഈ റോഡുവഴി ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകും. ഇവിടെ ദേശീയപാത നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. അപകടവളവ് നേരെയാക്കാതെ പഴയ റോഡില്‍ നിര്‍മാണം നടത്തുകയായിരുന്നു ദേശീയപാത അധികൃതര്‍. ഇത് നേരെയാക്കിയാല്‍ അപകടങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരം കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുക തന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.