ചേര്‍ത്തല: തവണക്കടവില്‍ കായല്‍തീരത്ത് പോള തിങ്ങിയതോടെ ജെട്ടിയില്‍ ബോട്ട് അടുപ്പിക്കാന്‍ കഴിയുന്നില്ല. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജെട്ടിക്ക്് സമീപം നൂറു മീറ്ററോളം ഭാഗത്താണ് പോള തിങ്ങിയിട്ടുള്ളത്. കടവിലത്തെുന്ന ബോട്ട് ജെട്ടിയുടെ കൈവരിയോട് അടുപ്പിച്ചുകെട്ടാന്‍ പറ്റാത്തവിധം ഇവിടെ പോള തിങ്ങിയിരിക്കുകയാണ്. ബോട്ട് സ്രാങ്ക് ഏറെനേരത്തെ ശ്രമഫലമായാണ് പലപ്പോഴും ബോട്ട് ജെട്ടിയോട് അടുപ്പിക്കുന്നത്. ബോട്ടിനും ജെട്ടിക്കും ഇടയില്‍ പോള തിങ്ങുന്നതിനാല്‍ പൂര്‍ണമായും ജെട്ടിയോട് അടുപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇതുമൂലം യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരസഹായമില്ലാതെ ബോട്ടില്‍നിന്ന് ഇറങ്ങാനും കയറാനും പറ്റുന്നില്ല. പോള നീക്കംചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് പരാതിയുണ്ട്. ഇവിടെ വര്‍ഷമായി മുടങ്ങിക്കിടന്ന ജങ്കാര്‍ സര്‍വിസ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വൈക്കം-തവണക്കടവ് റൂട്ടില്‍ ജങ്കാര്‍ സര്‍വിസ് നിന്നതോടെ മാക്കേക്കടവില്‍ സര്‍വിസ് നടത്തുന്ന ചെറിയ ജങ്കാര്‍ സര്‍വിസിനെയാണ് ഈ മേഖലയിലുള്ളവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതുമൂലം വൈക്കത്ത് പോകേണ്ട വാഹനയാത്രികര്‍ ഏഴുകിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിവരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ നല്ലരീതിയില്‍ നടന്നിരുന്ന ജങ്കാര്‍ സര്‍വിസ് ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് നിര്‍ത്തലാക്കുകയായിരുന്നു. സര്‍വിസിനിടക്ക് തകരാര്‍ സംഭവിച്ച ജങ്കാര്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയെങ്കിലും പിന്നീട് തിരികെ വന്നിട്ടില്ല. പള്ളിപ്പുറം പഞ്ചായത്തിന്‍െറയും വൈക്കം നഗരസഭയുടെയും നേതൃത്വത്തിലാണ് ജങ്കാര്‍ സര്‍വിസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.