അമ്പലപ്പുഴ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി

ഹരിപ്പാട്: അമ്പലപ്പുഴ ഉപജില്ലാ സ്കൂള്‍ കലോത്സവം പൊത്തപ്പള്ളി കെ.കെ.കെ.വി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കലോത്സവങ്ങള്‍ രക്ഷിതാക്കളുടെ മത്സരവേദിയാക്കി മാറ്റരുതെന്നും വിദ്യാര്‍ഥികള്‍ക്ക് കഴിവ് തെളിയിക്കാനുള്ള വേദിയായി നിലനിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള മത്സരങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ ഇടപെടുന്നത് ആരോഗ്യകരമായ നടപടിയല്ല. ചടങ്ങില്‍ കുമാരപുരം പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗിരിജ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സീരിയല്‍ നടന്‍ ഹരീന്ദ്രനാഥ് കലാദീപ പ്രകാശനം നടത്തി. രമ്യാ രമണന്‍, ഗ്ളമി വാലടിയില്‍, ഡി. സുഗേഷ്, ആര്‍. ഹരികുമാര്‍, താജുന്നിസ, എ.എം. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ലയിലെ 59 സ്കൂളുകളില്‍നിന്നുള്ള 3000 വിദ്യാര്‍ഥികള്‍ 175 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും. ആറ് വേദികളിലായാണ് മത്സരങ്ങള്‍. 30ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍ സമ്മാനദാനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.