കെ.എസ്.ഇ.ബി മസ്ദൂര്‍-വര്‍ക്കര്‍ നിയമനം: ഉദ്യോഗാര്‍ഥികളുടെ സത്യഗ്രഹസമരം ഏഴാം ദിവസത്തിലേക്ക്

ആലപ്പുഴ: ജില്ലയില്‍ കെ.എസ്.ഇ.ബി മസ്ദൂര്‍-വര്‍ക്കര്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫിസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം ആറാം ദിവസം പിന്നിട്ടു. അധികാരികള്‍ യാതൊരു വിധ നടപടിക്രമങ്ങളും കൈക്കൊണ്ടിട്ടില്ല. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് ഭാരവാഹികള്‍ പറഞ്ഞു. കെ.എസ്.ഇ.ബിയിലെ നിലവിലെ മസ്ദൂര്‍മാര്‍ അഞ്ചുവര്‍ഷം കഴിഞ്ഞവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കിയാല്‍ മാത്രമെ ഒഴിവുകള്‍ ഉണ്ടാകുകയുള്ളു. നിലവില്‍ 1366 ലൈന്‍മാന്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. ഇതിലും പ്രമോഷന്‍ നടപടികള്‍ സ്വീകരിച്ചാല്‍ ജില്ലക്ക് 220ല്‍പരം നിയമനങ്ങള്‍ ഉണ്ടാകും. ജില്ലയിലെ മസ്ദൂറിന്‍െറ കാലാവധി ഇനി ഒമ്പതുമാസം മാത്രമെ നിലനില്‍ക്കുകയുള്ളൂ. നിയമനത്തിന് നടപടി ഉണ്ടായില്ളെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.