കാര്‍ഷിക- വ്യവസായിക പ്രദര്‍ശനത്തില്‍ തിരക്കേറുന്നു: പ്രദര്‍ശനത്തിന് ഭീമന്‍ കാച്ചില്‍ മുതല്‍ അപൂര്‍വയിനം മത്സ്യങ്ങള്‍ വരെ

ആലപ്പുഴ: എസ്.ഡി.വി ഗ്രൗണ്ടില്‍ നടന്നുവരുന്ന കാര്‍ഷിക-വ്യവസായിക പ്രദര്‍ശനത്തിന് തിരക്കേറുന്നു. അഗ്രി-ഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നൂറോളം സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഷിക വിള മത്സരമാണ് കാണികളെ ഏറെ ആകര്‍ഷിക്കുന്നത്. മാരാരിക്കുളം സ്വദേശി എബ്രഹാമിന്‍െറ കൃഷിയിടത്തില്‍ നിന്നത്തെിച്ച ഭീമന്‍ നൈജീരിയന്‍ കാച്ചില്‍ അദ്ഭുതക്കാഴ്ചയാണ് സമ്മാനിക്കുന്നത്. 200 കിലോഗ്രാമാണ് കാച്ചിലിന്‍െറ ഭാരം. കൂടാതെ 70 കിലോയുള്ള കപ്പ, 100 എണ്ണത്തില്‍ അധികം വരുന്ന തേങ്ങാക്കുലകള്‍, അപൂര്‍വമായ ഏത്തക്കുലകള്‍, അഞ്ചടി നീളമുള്ള അച്ചിങ്ങപ്പയര്‍ ഇങ്ങനെ നീളുന്നു കാര്‍ഷിക ലോകത്തെ അദ്ഭുതങ്ങള്‍. ചേന, പാവല്‍, പടവലം, പീച്ചില്‍, കൊക്കോ, ചേമ്പ്, വഴുതന, ചുരയ്ക്കാ, വൈരപ്പുളി, മഞ്ഞള്‍, മത്തന്‍, ഇളവന്‍, കത്രിക്ക എന്നിങ്ങനെ കര്‍ഷകരുടെ അധ്വാനത്തിന്‍െറ ഫലമായ വിളകളുടെ നിര നീളും. കൂടാതെ അപൂര്‍വയിനം മത്സ്യങ്ങളും പക്ഷികളും അദ്ഭുതക്കാഴ്ചകളുടെ വിരുന്നാണ് കാണികള്‍ക്കൊരുക്കുന്നത്. വിവിധ സ്റ്റാളുകളില്‍ ഉല്‍പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനത്തോടൊപ്പം അവയുടെ വിപണനവും നടക്കുന്നുണ്ട്. തിങ്കളാഴ്ച നടന്ന കാര്‍ഷിക സെമിനാര്‍ കോട്ടയം ചേതന മീഡിയ സര്‍വിസ് ഫാം ജേണലിസ്റ്റ് നിമ്മിജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല റിട്ട. അസോസിയേറ്റ് ഡയറക്ടര്‍ കെ.ജി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ‘ ജൈവകൃഷിക്കാരുടെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ കെ.വി. ദയാല്‍, റിട്ട. കൃഷി അസിസ്റ്റന്‍റ് പി.ജെ. ജോസഫ്, ഡോ. വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് ചീഫ് വി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രദര്‍ശനം കാണാനത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.