ആലപ്പുഴ: മുസ്ലിം ലീഗ് അമ്പലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍ ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മൂന്ന് ഭവനങ്ങളുടെ താക്കോല്‍ ദാനവും ആംബുലന്‍സ് സമര്‍പ്പണവും ബുധനാഴ്ച നടക്കും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്ലിം ലീഗ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ആരംഭിച്ച പദ്ധതിയാണ് ബൈത്തുറഹ്മ (കാരുണ്യഭവനം). സംസ്ഥാനത്ത് ഇതിനോടകം 3000നുമുകളില്‍ വീടുകള്‍ പൂര്‍ത്തീകരിക്കുകയും അത്രത്തോളം തന്നെ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്‍െറ പരിധിയില്‍ നിര്‍മിച്ച വീടുകളാണ് അര്‍ഹരായവരുടെ കരങ്ങളിലേക്കത്തെുന്നത്. കാക്കാഴം വെള്ളംതെങ്ങില്‍ നിസാര്‍, നീര്‍ക്കുന്നം കൊല്ലന്‍െറ പറമ്പില്‍ പുഷ്പവല്ലി, കമ്പിവളപ്പില്‍ ഫാത്തിമബീവി എന്നിവര്‍ക്കാണ് വീട് ലഭിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ആറിന് വളഞ്ഞവഴിയില്‍ നടക്കുന്ന സമ്മേളത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിക്കും. റിലീഫ് സെന്‍റര്‍ ചെയര്‍മാന്‍ മുഹമ്മദ് കൊച്ചുകളം അധ്യക്ഷത വഹിക്കും. മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായീന്‍ ഹാജി ആംബുലന്‍സിന്‍െറ താക്കോല്‍ ദാനം നിര്‍വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം. ഇസ്മായില്‍ കുഞ്ഞ് മുസ്ലിയാര്‍ വിവിധ പെന്‍ഷനുകളും ജനറല്‍ സെക്രട്ടറി എ.എം. നസീര്‍ ചികിത്സ സഹായവും വിതരണം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സഫീര്‍ പീടിയേക്കല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ. കെ. ശംസുദ്ദീന്‍ നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.