കേബ്ള്‍ പണി; അരൂര്‍–അരൂക്കുറ്റി റോഡില്‍ വീണ്ടും ഗതാഗത തടസ്സം

അരൂര്‍: കേബ്ള്‍ പണി പകല്‍ നടത്തിയത് അരൂര്‍-അരൂക്കുറ്റി റോഡില്‍ വീണ്ടും ഗതാഗത തടസ്സത്തിന് ഇടയാക്കി. ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് കേടായത് ഗതാഗതം സ്തംഭിപ്പിച്ചു. കഴിഞ്ഞദിവസം റിലയന്‍സിന്‍െറ കേബ്ള്‍ രാവിലെ കുഴിച്ചിടാന്‍ എത്തിയത് വലിയ ഗതാഗതസ്തംഭനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് പണികള്‍ നിര്‍ത്തിവെച്ച് രാത്രിയിലേക്ക് കേബ്ള്‍ വര്‍ക്ക് മാറ്റിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ അരൂര്‍ ക്ഷേത്ര പരിസരത്തുനിന്നും കിഴക്കോട്ട് കേബ്ള്‍ ജോലികള്‍ തുടങ്ങിയതോടെ ഗതാഗതതടസ്സവും തുടങ്ങി. ഇതിനിടെ ആലുവയില്‍ നിന്നും പൂച്ചാക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ കേടായി കിടന്നതോടെ ഗതാഗതം സ്തംഭിച്ചു. കിഴക്കുനിന്നും എത്തിയ വാഹനങ്ങള്‍ പലവഴികള്‍ കയറിയാണ് അരൂര്‍ പള്ളിക്ക് സമീപമത്തെി ദേശീയപാതയില്‍ പ്രവേശിച്ചത്. വീതികുറഞ്ഞ റോഡില്‍ ചെറിയ തടസ്സങ്ങള്‍ പോലും വലിയ ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നത് പതിവാകുകയാണ്. റോഡിന്‍െറ വീതി കൂട്ടുന്നതിന് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനുള്ള ആലോചനയിലാണ് സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.