പിള്ളത്തോട്ടിലെ പെട്ടികലുങ്ക് പദ്ധതി പാതിവഴിയില്‍

ഹരിപ്പാട്: നഗരത്തിലെ പിള്ളത്തോട്ടില്‍ പെട്ടികലുങ്ക് നിര്‍മിക്കാനുള്ള പദ്ധതി പാതിവഴിയില്‍. നിര്‍മാണം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടാണ് പണി തുടങ്ങിയത്. ആറുമാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഒരുവര്‍ഷമാകാറായിട്ടും ലക്ഷ്യംകണ്ടില്ല. പെട്ടികലുങ്കിന്‍െറ മുകളിലൂടെ താല്‍ക്കാലികമായി നിര്‍മിച്ച റോഡുണ്ടെങ്കിലും ഗതാഗതയോഗ്യമല്ല. മെറ്റലിളകിയതുമൂലം വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. പിള്ളത്തോടിന് സമീപം ഗതാഗതക്കുരുക്കും പതിവാണ്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് നാട്ടുകാര്‍ ഈ ദുരിതം അനുഭവിക്കുന്നത്. തോട്ടില്‍ 70 മീറ്റര്‍ നീളത്തില്‍ കിഴക്കുപടിഞ്ഞാറായാണ് പെട്ടികലുങ്ക് നിര്‍മിക്കുന്നത്. കോടിരൂപയുടെ പദ്ധതിയാണിത്. കലുങ്കിന്‍െറ മുകള്‍ഭാഗം മണ്ണിട്ടുയര്‍ത്തും. വാഹനങ്ങള്‍ക്കായി റോഡും ബാക്കിഭാഗത്ത് പാര്‍ക്കിങ്ങുമാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മിനി സ്റ്റേജും നിര്‍മിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.