ചേര്‍ത്തല: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കാത്ത വിധത്തില്‍ നടക്കുന്ന പെലാജിക് ട്രോളിങ്ങും നൈറ്റ് ട്രോളിങ്ങും അധികാരികള്‍ തടഞ്ഞില്ളെങ്കില്‍ നിയമം ലംഘിക്കുന്ന ബോട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകെട്ടുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി സെന്‍റര്‍ പ്രസിഡന്‍റ് ലാല്‍ കോയിപ്പറമ്പില്‍ പറഞ്ഞു. കേരളത്തില്‍ മുമ്പെങ്ങും അനുഭവപ്പെടാത്ത മത്സ്യദൗര്‍ലഭ്യമാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത്. 2.8 ലക്ഷം ടണ്‍ മാത്രം മത്സ്യം ലഭിച്ചിരുന്ന 1976-80 കാലഘട്ടത്തില്‍ പോലും അനുഭവിച്ചിട്ടില്ലാത്ത മത്സ്യക്ഷാമമാണ് ഇന്ന് അനുഭവപ്പെടുന്നത്. കേരളത്തിലെ മത്സ്യോല്‍പാദനം ഇന്ന് 6.78 ലക്ഷം ടണ്‍ ആയി വര്‍ധിച്ചിട്ടും മൂന്നുമാസം മാത്രമാണ് തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കുന്നത്. ഇതിന് പ്രധാന കാരണം മറുനാടന്‍ ബോട്ടുകളും അവിടുത്തെ തൊഴിലാളികളും ചേര്‍ന്ന് രാവും പകലും പെലാജിക് വലകള്‍ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനമാണെന്ന് ലാല്‍ കോയിപ്പറമ്പില്‍ പറഞ്ഞു. ഇതുമൂലം കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശ്രയിച്ചിരുന്ന പെലാജിക് (മുകള്‍പ്പരപ്പിലെ മത്സ്യം) മുഴുവന്‍ ഇന്ന് മറുനാടന്‍ ബോട്ടുകള്‍ കൊള്ളയടിക്കുകയാണ്. മറുനാടന്‍ ബോട്ടുകള്‍ക്ക് കേരളത്തില്‍ നിയമപരമായി മത്സ്യബന്ധനത്തിന് അനുവാദമില്ലാതിരിക്കെ, ഫിഷറീസ് മന്ത്രി തെറ്റായ നയം കൈക്കൊള്ളുന്നതുമൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ലാല്‍ ആരോപിച്ചു. 25,000 രൂപ യൂസര്‍ ഫീ വാങ്ങി മറുനാടന്‍ ബോട്ടുകള്‍ക്ക് ട്രോളിങ് നടത്താന്‍ മന്ത്രി നല്‍കിയ അനുവാദം അവര്‍ക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. കൊച്ചിയില്‍ മാത്രം ആയിരത്തോളം മറുനാടന്‍ ബോട്ടുകള്‍ ട്രോളിങ് നടത്തിയിട്ടും പിഴ ഈടാക്കാന്‍ അധികാരമുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഇവരെ കണ്ടില്ളെന്ന് നടിക്കുകയാണ്. ഫിഷറീസ് വകുപ്പ് നിയമം നടപ്പാക്കാന്‍ കൂട്ടാക്കിയില്ളെങ്കില്‍ വരുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്നമായ അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിന്‍െറ പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തത് തൊഴിലാളികളോട് ചെയ്യുന്ന അപരാധമാണ്. രാത്രികാല ട്രോളിങ്ങിന്‍െറയും പെലാജിക് ട്രോളിങ്ങിന്‍െറയും പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അര്‍ത്തുങ്കല്‍ ഹാര്‍ബറില്‍ വള്ളക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം ചേരും. മത്സ്യമേഖലയെ സംരക്ഷിക്കാന്‍ അവിടെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മണ്‍സൂണ്‍ ട്രോളിങ് നിരോധത്തിനെതിരെ നടത്തിയ കടലിലെയും കരയിലെയും സമരത്തിന് സമാനസമരത്തിന് സ്വതന്ത്ര മത്സ്യത്തൊഴിലാളി സെന്‍റര്‍ നേതൃത്വം നല്‍കുമെന്ന് ലാല്‍ കോയിപ്പറമ്പിലും സെന്‍റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ കണിയാംപറമ്പിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.