വടുതല: ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം കൂടുന്നു. പുറത്തുനിന്നുള്ള വന്‍ സംഘങ്ങളാണ് വിദ്യാര്‍ഥികളെ വലവീശി പിടിക്കുന്നത്. രാവിലെയും വൈകുന്നേരവും കഞ്ചാവ് അടക്കമുള്ള വസ്തുക്കളുമായി വലിയൊരു സംഘംതന്നെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ചുറ്റിക്കറങ്ങും. പല വിദ്യാര്‍ഥികളും ഇവരുടെ വലയില്‍ വീണ് ഏജന്‍റ് ആയി മാറുന്നു. അരൂക്കുറ്റിയില്‍നിന്ന് വിദ്യാര്‍ഥികള്‍ അടങ്ങുന്ന കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. ദിവസങ്ങള്‍ മുമ്പ് ബൈക്കില്‍ കഞ്ചാവുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി. സ്കൂളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ ബാഗില്‍നിന്നുവരെ ലഹരി പദാര്‍ഥങ്ങള്‍ കണ്ടെടുത്തിരുന്നു. പലതവണ ആരോഗ്യവകുപ്പും പൊലീസും താക്കീത് നല്‍കിയിരുന്നതാണ്. എന്നിട്ടും സ്കൂളുകളുടെ പരിസരത്ത് പുകയിലയുടെ വില്‍പന തകൃതിയായി നടക്കുകയാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.