മണ്ണഞ്ചേരി: ദേവാലയ തിരുനാളില്‍ പങ്കെടുക്കാനത്തെിയവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പള്ളി അധികാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മണ്ണഞ്ചേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തോമസിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്. മണ്ണഞ്ചേരി സെന്‍റ് മേരീസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന വിശ്വാസികളുടെ വാഹനത്തില്‍ തട്ടി കടന്നുപോയ കാറിനെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കൂടിനിന്ന ആള്‍ക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. അഞ്ചിലേറെപേര്‍ക്ക് ലാത്തിയടിയേറ്റു. ഇതേ തുടര്‍ന്ന് വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പള്ളി അധികാരികളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.