പായിപ്പാട് ജലോത്സവം: പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്

ഹരിപ്പാട്: വഞ്ചിപ്പാട്ടിന്‍െറയും ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ തിങ്ങിക്കൂടിയ ആയിരങ്ങളെ വിസ്മയത്തിലാക്കി തമ്പി തറാക്കേരില്‍ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ളബിന്‍െറ പായിപ്പാടന്‍ ചുണ്ടന്‍ പായിപ്പാട് ജലോത്സവത്തില്‍ ജേതാവായി. പ്രസാദ് കുമാര്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ബോട്ട് ക്ളബിന്‍െറ കാരിച്ചാല്‍ ചുണ്ടനെ ഒരു വള്ളപ്പാട് പിന്നിലാക്കിയാണ് പായിപ്പാട് വിജയികളായത്. പ്രണവം ശ്രീകുമാര്‍ ക്യാപ്റ്റനായ ആനാരി ചുണ്ടന്‍ വള്ളസമിതിയുടെ ആനാരി ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് മത്സരത്തില്‍ സന്തോഷ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ബോട്ട് ക്ളബിന്‍െറ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ ഒന്നാമതും വെള്ളംകുളങ്ങര രണ്ടാമതും കരുവറ്റാ ചുണ്ടന്‍ മൂന്നാമതും എത്തി. സെക്കന്‍ഡ് ലൂസേഴ്സ് മത്സരത്തില്‍ ശ്രീവിനായകന്‍ ഒന്നാമതായും വലിയദിവാന്‍ജി രണ്ടമതായും ചെറുതന മൂന്നാമതായും ഫിനിഷ് ചെയ്തു. വെപ്പ് എ ഗ്രേഡില്‍ മണലിക്കാണ് ഒന്നാം സ്ഥാനം. ആശാ പുളക്കക്കളത്തിന് രണ്ടാം സ്ഥാനവും പട്ടേരിപുരക്കല്‍ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡില്‍ തോട്ടുകടവന്‍ ഒന്നാം സ്ഥാനം നേടി. ഫൈബര്‍ ചുണ്ടന്‍ എ ഗ്രേഡ് വിഭാഗത്തില്‍ ശ്രീ വിശ്വനാഥന്‍ ഒന്നാമതും നെടുമ്പറമ്പന്‍ രണ്ടാമതും ഫിനിഷ് ചെയ്തു. ബി ഗ്രേഡില്‍ തൃക്കുന്നപ്പുഴ ഒന്നും തത്ത്വമസി രണ്ടും വൈഗ മൂന്നാം സ്ഥാനവും നേടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരവള്ളംകളി ഉദ്ഘാടനം ചെയ്തു. ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ് എ എം.പി. സമ്മാനദാനം നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.