ദേശീയ പണിമുടക്ക്: ജില്ലയില്‍ വാഹനജാഥ പര്യടനം നടത്തും

ആലപ്പുഴ: തൊഴില്‍ നിയമഭേദഗതിക്കെതിരെയും ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കള്‍ക്കെതിരെയും സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കിന്‍െറ ഭാഗമായി 20, 21 തീയതികളില്‍ ജില്ലയില്‍ വാഹനജാഥ പര്യടനം നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ജാഥ നയിക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ബാബു ജോര്‍ജ്, ബി.എം.എസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ എന്നിവരാണ് വൈസ് ക്യാപ്റ്റന്മാര്‍. സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് അഡ്വ. ബി. രാജശേഖരനാണ് മാനേജര്‍. വിവിധ യൂനിയന്‍ നേതാക്കളായ വി.എസ്. മണി, അസീസ് പായിക്കാടന്‍, സി. ഗോപകുമാര്‍, ഡി.പി. മധു, ജേക്കബ് ഉമ്മന്‍, എസ്.എസ്. ജോളി, പി.ആര്‍. സതീശന്‍, കെ.വി. ഉദയഭാനു, എ. മുഹമ്മദാലി, ജോയി ദേവസ്യ, കളത്തില്‍ വിജയന്‍, പി.സി. വിനോദിനി എന്നിവരാണ് ജാഥ അംഗങ്ങള്‍. 20ന് രാവിലെ ഒമ്പതിന് ചെങ്ങന്നൂരില്‍നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം ഏഴിന് അമ്പലപ്പുഴയില്‍ സമാപിക്കും. 21ന് എടത്വയില്‍നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചിന് അരൂരില്‍ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.