ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നരകയാതനയും അവഗണനയും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഡോക്ടര്‍മാരുടെ കുറവും പലപ്പോഴും രോഗികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. രണ്ട് വാര്‍ഡുകളില്‍ പകര്‍ച്ചപ്പനി ബാധിതരെയാണ് കിടത്തിയിരിക്കുന്നത്. രാത്രികാലമായാല്‍ ഇവിടം കൊതുകുകളുടെ വിഹാരകേന്ദ്രമാണ്. ഐ.സി.യുവില്‍ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി കഴിച്ചുകൂട്ടാന്‍ ഏറെ പ്രയാസമാണ്. ഇടനാഴിയിലാണ് കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വൃത്തിഹീനമായ ശൗചാലയവും ആശുപത്രിയുടെ ദുരവസ്ഥക്ക് ആക്കംകൂട്ടുന്നു. പരിശോധനാ സംവിധാനങ്ങളും താറുമാറാണ്. അതിനാല്‍, സ്വകാര്യ ലാബുകളെയാണ് പലതിനും ആശ്രയിക്കേണ്ടിവരുന്നത്. രാത്രികാലങ്ങളില്‍ എഴുതിക്കൊടുക്കുന്ന കുറിപ്പുമായി സ്വകാര്യ ലാബുകള്‍ തേടി അലഞ്ഞുതിരിയേണ്ടത് കൂട്ടിരിപ്പുകാരുടെ ഗതികേടാണ്. മെച്ചപ്പെട്ട നിലയില്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വണ്ടാനത്തേക്ക് പൂര്‍ണമായും മാറ്റിയപ്പോള്‍ അത് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയായിട്ടുള്ളത്. വിശാലമായ സ്ഥലസൗകര്യങ്ങളും കെട്ടിടങ്ങളും ഉണ്ടെങ്കിലും ഒരു ആതുരാലയത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇനിയും ഒരുക്കിയിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രി മാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനറല്‍ ആശുപത്രിയുടെ അവസ്ഥ പി.എച്ച് സെന്‍ററിനേക്കാള്‍ പരിതാപകരമാണ്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും കുട്ടനാടന്‍ പ്രദേശങ്ങളില്‍നിന്നുവരെ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ എത്താറുണ്ട്. എന്നാല്‍, രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിക്കാനോ അനുബന്ധ ജീവനക്കാരെ ഉള്‍പ്പെടുത്താനോ ഇതുവരെയും നടപടി ആയിട്ടില്ല. പ്രധാനപ്പെട്ട പല മരുന്നുകളും ആശുപത്രിയില്‍ ലഭ്യവുമല്ല. നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയുടെ ഗതികേടായ പ്രവര്‍ത്തനം നൂറുകണക്കിന് രോഗികളെയാണ് വലക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.