കര്‍ഷകദിനത്തില്‍ കാര്‍ഷിക സൂപ്പര്‍മാര്‍ക്കറ്റിന് തുടക്കമായി

മാരാരിക്കുളം: കര്‍ഷകദിനത്തില്‍ കഞ്ഞിക്കുഴി സര്‍വിസ് സഹകരണബാങ്ക് കാര്‍ഷിക സൂപ്പര്‍മാര്‍ക്കറ്റിന് തുടക്കമിട്ടു. കഞ്ഞിക്കുഴിയിലെ അഞ്ച് മുതിര്‍ന്ന കര്‍ഷകരായ കാരിക്കുഴിയില്‍ കെ.കെ. ശാശ്വതന്‍, മറ്റപറമ്പില്‍ ശേഖരന്‍, മിത്രലയത്തില്‍ കെ. കൗസന്‍, തോമാശേരിയില്‍ വാസുദേവന്‍ നായര്‍, അഞ്ചാംതറയില്‍ എ.ജി. ആനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ബാങ്ക് പ്രസിഡന്‍റ് അഡ്വ. എം. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുട്ടിക്കര്‍ഷകരെ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ അനുമോദിച്ചു. കുടുംബശ്രീ-സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പവിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി. മോഹനന്‍ നിര്‍വഹിച്ചു. ആലപ്പുഴ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന നടേഷ് മുഖ്യപ്രഭാഷണം നടത്തി. ബാബുമോന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി പി. ഗീത, ജി. മുരളി, വി. പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കൂറ്റുവേലിക്ക് സമീപമുള്ള ബ്രാഞ്ചില്‍ പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വിത്തുകള്‍, കാര്‍ഷികോപകരണങ്ങള്‍, ജൈവവളങ്ങള്‍, കീടനാശിനികള്‍, ചാരം, ചാണകം, ചകിരിച്ചോര്‍, നീറ്റുകക്ക, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങി പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട എല്ലാം ലഭ്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.