ആലപ്പുഴ: അക്ഷയ സംരംഭത്തെ അവഗണിക്കുകയും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ വേതനം നല്‍കാതെയും നിശ്ചയിക്കപ്പെട്ട വേതനം തടയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. സാധാരണക്കാരായ ജനങ്ങളിലേക്ക് വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ എത്തിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അക്ഷയ സംരംഭകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണെന്ന് അക്ഷയ എന്‍റര്‍പ്രണേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ബദലായി ഇ-സേവ കേന്ദ്രങ്ങള്‍ എന്ന പേരിലുള്ള പദ്ധതി കേരളത്തിന്‍െറ സാമ്പത്തിക ഭദ്രതയെ തകര്‍ക്കും. അത് അശാസ്ത്രീയമാണ്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം തുടങ്ങിവെച്ച അക്ഷയ പദ്ധതിയെ ഇല്ലാതാക്കാനാണ് ഇപ്പോള്‍ അധികാരികള്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്‍െറ ഇ-സേവനത്തിന്‍െറ മുഖ്യധാരയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ നവീകരിക്കുകയും ഐ.ടി മിഷനില്‍നിന്ന് വേര്‍പ്പെടുത്തി വ്യവസായ വകുപ്പിന്‍െറയോ തദ്ദേശസ്ഥാപനത്തിന്‍െറയോ കീഴിലേക്ക് മാറ്റി സംരക്ഷിക്കണം. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാലാകാലങ്ങളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ 2004ല്‍ സംരംഭകര്‍ക്ക് അനുവദിച്ച സര്‍വിസ് ചാര്‍ജ് അതുപോലെ തന്നെ നില്‍ക്കുന്നു. ആധാര്‍ ഫണ്ടും മറ്റും ഐ.ടി മിഷനില്‍ വന്ന് കെട്ടിക്കിടക്കുന്നു. അത് കൃത്യമായി വിതരണം ചെയ്യുന്നില്ല. ഇതുമൂലം അക്ഷയ സംരംഭകരെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സര്‍വിസ് ടാക്സ് ഉള്‍പ്പെടെ 35 രൂപ എന്ന നിലയിലാണ് ലഭിക്കുന്നത്. അത് സമയനിഷ്ഠയോടെ വിതരണം ചെയ്യുന്നില്ല. ജില്ലയില്‍ 222 അക്ഷയ കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയുടെ പണംപോലും ഇതുവരെ നല്‍കിയിട്ടില്ല. അക്ഷയയിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൂലി നിശ്ചയിക്കുന്നതില്‍ സംരംഭകരുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം. കാലാനുസൃതമായി കൂലി പുനര്‍നിര്‍ണയിക്കണം. പുതുതായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായിവരുന്ന അടിസ്ഥാന സൗകര്യങ്ങളും ചെലവുകളും സര്‍ക്കാര്‍ വഹിക്കണം. വിവിധ സേവനങ്ങള്‍ക്ക് സംരംഭകര്‍ക്ക് ലഭിക്കേണ്ട തുക അക്ഷയ സ്റ്റേറ്റ് ഓഫിസില്‍ ലഭ്യമായി 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണം. ഇതുവരെ നല്‍കാനുള്ള 44.8 കോടി രൂപ ഉടന്‍ നല്‍കണം. ഇ-സേവ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കണം. ഇ-ഡിസ്ട്രിക്ട്, എം-ഗവേണന്‍സ് എന്നീ പദ്ധതികളില്‍ അക്ഷയ സംരംഭകരെ ഉള്‍പ്പെടുത്തുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച രാവിലെ 10ന് അക്ഷയ ജില്ലാ ഓഫിസില്‍നിന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ആര്‍. പ്രദീപ്, ടി.എസ്. ചന്ദ്രന്‍, ഷീന അജി, വിമല്‍ റോയി, എ.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.