ആലപ്പുഴ: ‘യൗവനം സ്വാതന്ത്ര്യത്തിന് കാവല്‍ ഇരിക്കുന്നു’ തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി ഏരിയ കേന്ദ്രങ്ങളില്‍ നടത്തിയ സ്വാതന്ത്ര്യദിന സദസ്സ് ജില്ലയില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആലപ്പുഴ കടപ്പുറത്ത് നടന്ന സദസ്സ് എസ്.ഡി കോളജ് അധ്യാപകന്‍ പ്രഫ. ആര്‍. ഇന്ദുലാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് റനീഷ് ബഷീര്‍ അധ്യക്ഷനായ പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം കെ.എം. അബ്ദുല്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം സംസ്ഥാന സമിതി അംഗം സമീര്‍ ഫലാഹി, വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ സെക്രട്ടറി വൈ. ഫൈസല്‍, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ് ഇളുഹാറുല്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു. കായംകുളത്ത് നടന്ന സദസ്സ് മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ. മാത്യു വേളങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം വൈ. ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം കേശുനാഥ്, കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് നൗഫല്‍, വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ സെക്രട്ടറി മുബീര്‍ ഓടനാട് എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് നിയാസ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി കായംകുളം യൂനിറ്റ് പ്രസിഡന്‍റ് നസീര്‍ നന്ദി പറഞ്ഞു. അമ്പലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷനില്‍ നടന്ന സ്വാതന്ത്ര്യദിന സദസ്സില്‍ സോളിഡാരിറ്റി ജില്ലാ സമിതിയംഗം ഫസലുദ്ദീന്‍ മുഖ്യപ്രഭാഷണവും ഏരിയ പ്രസിഡന്‍റ് ടി.എ. യൂനുസ് അധ്യക്ഷപ്രസംഗവും നടത്തി. ‘ദര്‍ശനം’ പത്രാധിപര്‍ ഡോ. രാധാകൃഷ്ണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി മുബാസ് ജമാല്‍, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡന്‍റ് ആദംകുട്ടി എന്നിവര്‍ സംസാരിച്ചു. അരൂര്‍ ഏരിയയുടെ നേതൃത്വത്തില്‍ നടന്ന സദസ്സ് സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് ടി.എ. ഫയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗം ഹുസൈബ് വടുതല മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ സലാം, നാസര്‍ ഇസ്മായില്‍, സലീംകുമാര്‍, ഷരീഫ്, എ.വൈ. ബഷീര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സമിതിയംഗം ഡോ. അനസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ് നൗഷാദ് സ്വാഗതവും ഷാഫി സുഹറ നന്ദിയും പറഞ്ഞു. ചേര്‍ത്തലയില്‍ സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് ടി.എ. ഫയാസ് അധ്യക്ഷത വഹിച്ച സദസ്സില്‍ ജില്ലാ സമിതിയംഗം ഹുസൈബ് വടുതല മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് അമീന്‍, സുനീര്‍ ഹാഷിം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജയചന്ദ്രന്‍ തകഴിയുടെ എകാംഗ നാടകം നടന്നു. ആലപ്പുഴ, അമ്പലപ്പുഴ ഏരിയകളില്‍ ‘സ്വാതന്ത്ര്യം’ വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ നടന്ന പരിപാടി മുന്‍മന്ത്രി ബിനോയ് വിശ്വം തന്‍െറ അഭിപ്രായം രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രാദേശികകേന്ദ്രങ്ങളിലും രാവിലെ പതാക ഉയര്‍ത്തി. മധുരപലഹാര വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.