അയല്‍പക്കത്തെ ചെണ്ടുമല്ലി ജയം

ചങ്ങരംകുളം ചിയ്യാനൂര് പോയിട്ടുണ്ടോ...? ഇല്ളെങ്കിലൊന്ന് പോകണം. പക്ഷേ, പോകുമ്പോള്‍ നല്ല മുന്നൊരുക്കമില്ളെങ്കില്‍ സ്ഥലകാല വിഭ്രമത്തിന് സാധ്യതയുണ്ട്. ഒരേക്കറിലായി പൂത്തുനില്‍ക്കുന്ന ചെണ്ടുമല്ലി കണ്ട് തങ്ങളത്തെിയത് തമിഴ്നാട്ടിലോ കര്‍ണാടകയിലോ മറ്റോ ആണെന്ന് കരുതി സ്തംഭിച്ച് നില്‍ക്കുന്ന സഞ്ചാരികളെ ചിയ്യാനൂരുകാര്‍ കുറേയേറെ കണ്ടതാണ്. 

തരിശുനിലങ്ങളേറ്റെടുത്ത് വര്‍ഷംതോറും നെല്ലും പച്ചക്കറിയും വിളയിക്കുന്ന ജൈവ കര്‍ഷക സംഘമാണ് പൂക്കൃഷി നടത്തി വിജയം കൊയ്യുന്നത്. 23ഓളം ചെറുപ്പക്കാര്‍ പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന പരിചരണമാണ് വിജയത്തിന്‍െറ പിറകിലെന്ന് സംഘത്തിന്‍െറ സെക്രട്ടറിയും ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറുമായ അബ്ദുല്‍ മജീദ് പറയുന്നു. രാവിലെയും വൈകീട്ടും മാത്രം കൃഷിയിടങ്ങളിലിറങ്ങുന്ന ഇവരെല്ലാം മറ്റൊരു തൊഴില്‍കൂടി ഉള്ളവരാണ്. 5000 ചെണ്ടുമല്ലി തൈകളാണ് ഒരേക്കറിലായി ഇവര്‍ നട്ടത്.

മഞ്ഞപ്പൂവിന്‍െറ തൈക്ക് ഒന്നിന് അഞ്ചും ചുവപ്പിന് രണ്ടര രൂപയും നല്‍കി ബംഗളൂരുവില്‍നിന്നാണ് എത്തിച്ചത്. ആറുമാസം തുടര്‍ച്ചയായി പൂക്കള്‍ ലഭിക്കുന്ന ഹൈബ്രിഡ് തൈകളാണിവ. ഒരു ചെടിയില്‍നിന്ന് ആറുകിലോ വരെ പൂക്കള്‍ ലഭിക്കും. 45 ദിവസത്തിനുള്ളില്‍ വിളവെടുക്കാനാകും. 40,000 രൂപയോളമാണ് ഇതുവരെ ചെലവായത്. ആത്മയുടെ 16,000 രൂപ സബ്സിഡിയും ലഭിച്ചിട്ടുണ്ട്. അതേസമയം, നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ യൂനിറ്റ് കൃഷിക്കായി ഇറങ്ങിയെങ്കിലും തൈകള്‍ കിട്ടാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നുവെത്രേ. നാട്ടില്‍ പൂ വിരിയുന്നത് ചിലര്‍ക്കൊന്നും അത്രക്കങ്ങ് പിടിക്കുന്നില്ളെന്നര്‍ഥം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.