????? ?????????????? ???????

പൂവിനങ്ങള്‍ 30ഓളം: നിയന്ത്രണം  മൂന്ന് സംസ്ഥാനങ്ങള്‍ക്ക്

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നാണ് കോഴിക്കോട്ടേക്ക് പ്രധാനമായി 30ഓളം ഇനം പൂക്കളത്തെുന്നത്. പല നിറത്തിലും വലുപ്പത്തിലുമുള്ള എട്ടിനം റോസുകള്‍ ബംഗളൂരുവില്‍നിന്ന് എത്തിക്കഴിഞ്ഞു. കിലോക്ക് 150 മുതല്‍ 200 രൂപവരെയാണ് മൊത്തവില. ചില്ലറ മാര്‍ക്കറ്റിലത്തെുമ്പോള്‍ വീണ്ടും വില കൂടും. ബംഗളൂരുവില്‍നിന്നുതന്നെ വരുന്ന ജമന്തി നാലിനങ്ങളുണ്ട്. 150നും 200നുമിടയിലാണ് വില.  ഗുണ്ടല്‍പേട്ടില്‍നിന്നുള്ള ചെട്ടിപ്പൂക്കള്‍ മൂന്നിനമാണ്.

കിലോക്ക് 40 മുതല്‍ 60 വരെയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍നിന്നാണ് അരളിയും വാടാമല്ലിയും വരുന്നത്. മൂന്ന് അരളിയിനങ്ങളുണ്ട്. അരളിക്ക് 150 രൂപവരെയും വാടാമല്ലിക്ക് 100 രൂപവരെയുമാണ് വില. ഡാലിയ, സീനിയ എന്നിവ ബംഗളൂരുവില്‍നിന്നും ആന്ധ്രയില്‍നിന്നും എത്തുന്നുണ്ട്. 150 മുതല്‍ 200 രൂപവരെ കൊടുക്കണം. പൂക്കളത്തില്‍ കുടയായി വെക്കാനുള്ള താമര തമിഴ്നാട്ടില്‍നിന്ന് വന്നുതുടങ്ങി. ഒന്നിന് അഞ്ചുരൂപയാണ് മൊത്തവില.

പൂക്കളില്‍ വിലകൂടിയ ഇനമാണ് ഗോള്‍ഡന്‍ ചെട്ടി എന്ന ചിന്താമണി. 300 രൂപയാണ് ഞായറാഴ്ചത്തെ വില. അഞ്ചിനം പൂക്കളുള്ള കിറ്റിന് 30 രൂപ നിരക്കിലാണ് പാളയത്ത് ചില്ലറവില്‍പന പൊടിപൊടിക്കുന്നത്. ശനിയാഴ്ച അത്തത്തിന് തലേന്നുതന്നെ 20 ലോഡിലേറെ പൂക്കള്‍ പാളയത്തത്തെി. പാളയത്തെ കടകളും തെരുവോരവുമെല്ലാം താല്‍ക്കാലിക പൂ വില്‍പന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

മഴ പെയ്തയുടന്‍ പറിക്കുന്ന പൂക്കള്‍ പെട്ടെന്ന് കേടാകുമെന്നതിനാല്‍ വേഗം വിറ്റ് തീര്‍ക്കാറാണ് പതിവ്. നനയാതെ പരത്തിയിടുകയാണ് പൂക്കള്‍ കേടുകൂടാതിരിക്കാന്‍ ചെയ്യേണ്ടത്്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.