ഇ​രു​ളേ ന​ടു​വാ​മ​രു​ളേ...

​ക​ട​പ്പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന് ക​രു​തി​യ​ത​ല്ല. സ്ഥി​രം പോ​വാ​റു​ള്ള ചാ​രാ​യ​ക്ക​ട​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷേ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ എ​ന്റെ ശ്ര​ദ്ധ​തി​രി​ച്ചു. വെ​ളി​ച്ചം മാ​യു​ന്ന, പ​റ​വ​ക​ൾ കൂ​ട്ട​ത്തോ​ടെ വീ​ട​ണ​യു​ന്ന, ഈ ​വൈ​കു​ന്നേ​രം, അ​വ​ർ​ക്കി​തെ​ന്താ​ണി​വി​ടെ കാ​ര്യം? പു​രി​ക​ക്കൊ​ടി​ക​ൾ​ക്കു മീ​തെ കൈ ​കോ​ട്ടി​വെ​ച്ച് ഞാ​ന​വ​രെ ആ​ഴ്ന്നു​നോ​ക്കി. മ​ന​സ്സി​നി​ല്ലെ​ങ്കി​ലും, ശ​രീ​ര​ത്തി​ന് ന​ല്ല പ്രാ​യ​മു​ണ്ട് എ​ന്ന് തി​രി​ച്ച​റി​യാ​റു​ള്ള​ത് അ​പ​രി​ചി​ത​രെ കാ​ണു​മ്പോ​ഴാ​ണ്. അ​പ്പോ​ൾ...

​ക​ട​പ്പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന് ക​രു​തി​യ​ത​ല്ല. സ്ഥി​രം പോ​വാ​റു​ള്ള ചാ​രാ​യ​ക്ക​ട​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷേ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ എ​ന്റെ ശ്ര​ദ്ധ​തി​രി​ച്ചു. വെ​ളി​ച്ചം മാ​യു​ന്ന, പ​റ​വ​ക​ൾ കൂ​ട്ട​ത്തോ​ടെ വീ​ട​ണ​യു​ന്ന, ഈ ​വൈ​കു​ന്നേ​രം, അ​വ​ർ​ക്കി​തെ​ന്താ​ണി​വി​ടെ കാ​ര്യം? പു​രി​ക​ക്കൊ​ടി​ക​ൾ​ക്കു മീ​തെ കൈ ​കോ​ട്ടി​വെ​ച്ച് ഞാ​ന​വ​രെ ആ​ഴ്ന്നു​നോ​ക്കി.

മ​ന​സ്സി​നി​ല്ലെ​ങ്കി​ലും, ശ​രീ​ര​ത്തി​ന് ന​ല്ല പ്രാ​യ​മു​ണ്ട് എ​ന്ന് തി​രി​ച്ച​റി​യാ​റു​ള്ള​ത് അ​പ​രി​ചി​ത​രെ കാ​ണു​മ്പോ​ഴാ​ണ്. അ​പ്പോ​ൾ നെ​ഞ്ചി​ങ്കൂ​ടി​നു​ള്ളി​ൽ​നി​ന്നൊ​രു കൊ​ളു​ത്തി​പ്പി​ടി​ത്തം വ​രും. എ​ഴു​പ​ത്തി​ര​ണ്ട് ചെ​റി​യ പ്രാ​യ​മ​ല്ല​താ​നും.

അ​വ​ർ, ഈ ​നാ​ട്ടു​കാ​ര​ല്ലെ​ന്ന​ത് വ്യ​ക്തം. നാ​ട​ല്ല, ന​ഗ​രം- ഞാ​ൻ സ്വ​യം തി​രു​ത്തി. ന​ഗ​ര​ത്തി​നു മേ​ലെ​യാ​ണ് ക​ട​ൽ. പു​റ​മെ കാ​ണു​ന്ന ഈ ​ക​ര​യി​ൽ, ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ കു​മ്മാ​യ​വീ​ടു​ക​ളും, പ​ണ്ട് ല​ന്ത​ക്കാ​ർ പ​ണി​തൊ​രു ക്രി​സ്ത്യ​ൻ പ​ള്ളി​യു​മ​ല്ലാ​തെ മ​റ്റെ​ന്തു വ​ക​യു​ണ്ട് കാ​ണാ​ൻ! ആ, ​അ​ല്ല... ചു​വ​ന്ന ഇ​ല​ക​ളു​ള്ള കു​റ​ച്ചു മു​ൾ​ച്ചെ​ടി​ക​ളു​മു​ണ്ട്. അ​തി​ന്റെ മു​ള്ളു​കൊ​ണ്ടൊ​ന്ന് കോ​റി​യാ​ൽ മ​തി, ഉ​യി​ര് പോ​വും. അ​വ​ർ​ക്ക​രി​കി​ലേ​ക്ക് ഞാ​ൻ ന​ട​ക്കാ​ൻ തു​ട​ങ്ങി.

“ഓ ​രാ​ഘ​വാ...”

ക​ട​യു​ടെ വാ​തി​ലി​ൽ ചാ​രി​നി​ന്ന് മു​ത്തു​വേ​ൽ നീ​ട്ടി​വി​ളി​ക്കു​ന്നു​ണ്ട്. ഞാ​ൻ അ​ങ്ങോ​ട്ട് നോ​ക്കാ​ൻ പോ​യി​ല്ല. അ​ല്ലെ​ങ്കി​ലും അ​വ​ൻ അ​ങ്ങ​നെ​യാ​ണ്; വെ​ക്ക​മ​ങ്ങു പ്ര​ത്യ​ക്ഷ​പ്പെ​ടും. വ​ന്ന​പോ​ലെ​യ​ങ്ങു പോ​വു​ക​യും ചെ​യ്യും.

ചെ​റു​പ്പ​ക്കാ​രി​ൽ, ഒ​രാ​ൾ മൂ​ക്കു​ത്തി​യും ക​മ്മ​ലു​മ​ണി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു​ത്ത​ൻ ക​മ്മ​ൽ മാ​ത്രം. മ​റ്റ​വ​ന്റെ കൈ​യി​ലൊ​രു ത​ണ്ട, വെ​ങ്ക​ല​നി​റ​ത്തി​ലു​ള്ള​ത്. വ​ട്ടം കൂ​ടി നി​ന്ന, അ​വ​ർ കൈ​പ്പി​ടി​യി​ൽ എ​ന്തോ ​െവ​ച്ചു​നോ​ക്കു​ക​യാ​ണ്.

“മ​ക്ക​ളേ, നി​ങ്ങ​ളെ​വി​ട​ന്ന് വ​ര​ണ്?”

അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പാ​യി​ട്ടും എ​നി​ക്ക് ചോ​ദി​ക്കാ​തി​രി​ക്കാ​നാ​യി​ല്ല. ആ​രും ഒ​ന്നും മി​ണ്ടി​യി​ല്ല. ക​മ്മ​ൽ മാ​ത്ര​മി​ട്ട​വ​ൻ തി​രി​ഞ്ഞൊ​ന്ന് നോ​ക്കു​ക​യെ​ങ്കി​ലും ചെ​യ്തു. അ​തും എ​ന്നെ​യാ​ണെ​ന്നു​റ​പ്പി​ല്ല, മു​ത്തു​വേ​ലി​നെ ക​ണ്ടി​ട്ടു​മാ​യി​രി​ക്കാം. അ​വ​രെ കു​റ്റം​പ​റ​യാ​ൻ വ​യ്യ, എ​ന്റെ ഉ​ടു​മു​ണ്ട് മു​ഷി​ഞ്ഞു നാ​റാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പി​ന്നെ കൊ​ല്ല​ങ്ങ​ളാ​യി​ട്ട്, ഉ​ടു​പ്പി​ടു​ന്ന ശീ​ല​മി​ല്ല. നെ​ഞ്ചി​ലെ വെ​ള്ള​രോ​മ​ങ്ങ​ളെ​ല്ലാം ക​ട്ട​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്.

ഞാ​ൻ മാ​റാ​തെ, അ​വി​ടെ​ത്ത​ന്നെ ത​ങ്ങി​യ​തി​നാ​ലാ​വ​ണം, എ​ന്നെ ഒ​ഴി​വാ​ക്കാ​നെ​ന്ന​പോ​ലെ അ​വ​ർ മു​ന്നോ​ട്ടു ന​ട​ന്നു. പ​ള്ളി​യു​ടെ പ​ട​ങ്ങ​ളെ​ടു​ക്കു​ക​യാ​ണ്. ഞാ​ന​വ​രെ വി​ട്ടി​ല്ല, എ​നി​ക്കെ​ന്തൊ​ക്കെ​യോ സം​സാ​രി​ക്ക​ണ​മാ​യി​രു​ന്നു. പി​റ​കെ ആ​ഞ്ഞു​ന​ട​ന്നു. വേ​ഷം കൊ​ണ്ടു​മാ​ത്രം ആ​രെ​യും അ​ള​ക്ക​രു​തെ​ന്നെ​ങ്കി​ലും ചെ​റു​പ്പ​ക്കാ​രോ​ട് പ​റ​യാ​ൻ ഞാ​ൻ തീ​ർ​ച്ച​യാ​ക്കി. ന​ട​ന്നു​ന​ട​ന്നു കി​ത​പ്പ് മൂ​ർ​ച്ഛി​ച്ച​ത് മി​ച്ചം. ഓ​ടി​യും ചാ​ടി​യും അ​വ​ർ പ​ട​ങ്ങ​ളെ​ടു​ത്തു​കൊ​ണ്ടേ​യി​രു​ന്നു -ഞാ​ന​വ​ർ​ക്ക് ഏ​റെ പി​റ​കി​ലാ​യി.

“രാ​ഘ​വ​ൻ -അ​ഡ്മി​ഷ​ൻ ന​മ്പ​ർ 1847, ചാ​ല ഹൈ​സ്‌​കൂ​ൾ” -കാ​ര്യ​മേ​തു​മി​ല്ലെ​ന്നു​റ​പ്പാ​യി​ട്ടും ഞാ​ൻ എ​പ്പോ​ഴ​ത്തെ​യും പോ​ലെ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞു.

അ​വ​രൊ​ന്ന് തി​രി​ഞ്ഞു​നോ​ക്കി, എ​ന്തൊ​ക്കെ​യോ അ​ട​ക്കം പ​റ​ഞ്ഞ് പൊ​ട്ടി​ച്ചി​രി​ച്ചു. വീ​ണ്ടും പ​ട​മെ​ടു​പ്പ് ത​ന്നെ. മു​ക്കാ​ലി​യും പെ​ട്ടി​യും ക​ന​മു​ള്ള കാ​മ​റ​യും ചു​മ​ക്കാ​തെ, എ​ളു​പ്പം പ​ടം പി​ടി​ക്കു​ന്ന, ഒ​രു വ​ല്ലാ​ത്ത കാ​ലം! എ​നി​ക്ക് സ​ത്യ​വ​തി​യെ ഓ​ർ​മ വ​ന്നു, പ​ട​മെ​ടു​ക്കാ​നു​ള്ള അ​വ​ളു​ടെ അ​ട​ങ്ങാ​ക്കൊ​തി​യെ​പ്പ​റ്റി. ഒ​രാ​ഗ്ര​ഹ​ത്തി​നും ഒ​രി​ക്ക​ലും ഞാ​ൻ എ​തി​രു​നി​ന്നി​രു​ന്നി​ല്ല. വെ​റു​മൊ​രു വാ​ധ്യാ​രു​പ​ണി​ക്കാ​ര​ന് മി​ച്ചം​പി​ടി​ക്കാ​ൻ പ​റ്റാ​വു​ന്ന​ത്ര സ്വ​രു​ക്കൂ​ട്ടി ​െവ​ച്ചെ​ങ്കി​ലും, അ​പ്പോ​ഴേ​ക്കും അ​വ​ൾ​ക്ക​തി​ലെ ക​മ്പം കൈ​മോ​ശം​വ​ന്നു ക​ഴി​ഞ്ഞി​രു​ന്നു. ക​ണ്ണാ​ടി​പോ​ലും നോ​ക്കാ​തെ​യാ​യി​പ്പോ​യി​രു​ന്നു അ​വ​ൾ.

ചെ​റു​പ്പ​ക്കാ​ർ, ഒ​ഴു​കി​യൊ​ഴു​കി ക​ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള ചെ​റി​യ പാ​റ​ക്കെ​ട്ടി​ലി​രു​ന്നു. അ​തി​ന​ടി​യി​ലൂ​ടെ​യാ​ണ് കാ​ല​മൊ​ഴു​കി​പ്പോ​വു​ന്ന​ത്- ക​ണ്ണി​മ ചി​മ്മാ​തെ ഞാ​ന​ത് നോ​ക്കി​നി​ന്നു. എ​നി​ക്ക് വ​ല്ലാ​യ്മ തോ​ന്നി. അ​വ​ർ ക​ട​ലി​ലേ​ക്കെ​ന്തെ​ങ്കി​ലും വ​ലി​ച്ചെ​റി​ഞ്ഞേ​ക്കു​മോ? ക​ട​ലി​ന​ടി​യി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ജീ​വ​നു​ക​ളു​ടെ നി​സ്സ​ഹാ​യ​ത​യെ​ക്കു​റി​ച്ച് എ​ന്നെ​പ്പോ​ലെ അ​റി​യാ​ൻ അ​വ​ർ​ക്കൊ​ക്കി​ല്ല​ല്ലോ.

“ഓ ​രാ​ഘ​വാ...”

ക​ട​യു​ടെ പ​ല​ക വാ​തി​ൽ ഒ​ച്ച​പ്പെ​ടു​ത്തി, മു​ത്തു​വേ​ൽ വീ​ണ്ടും വി​ളി​ച്ചു. ക​ട​ലി​നും മു​ത്തു​വേ​ലി​നു​മി​ട​യി​ൽ സാ​യാ​ഹ്‌​ന കാ​റ്റേ​റ്റ് ഞാ​ൻ! ഇ​നി​യു​മ​ങ്ങോ​ട്ട് ചെ​ന്നി​ല്ലെ​ങ്കി​ൽ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി കൂ​നി​ക്കൂ​നി ന​ട​ന്ന് അ​വ​നി​ങ്ങോ​ട്ട് വ​രും. എ​ൺ​പ​തു വ​യ​സ്സി​ന്റെ പ്ര​സ​രി​പ്പി​നു മു​ന്നി​ൽ എ​ന്റെ എ​ഴു​പ​ത്തി​ര​ണ്ടി​നെ​പ്പോ​ഴും വാ​ർ​ധ​ക്യ​മാ​ണ്. ഈ ​നാ​ട്ടി​ൽ എ​നി​ക്കാ​യു​ള്ള​ത് അ​വ​ൻ മാ​ത്ര​മാ​ണ​ല്ലോ എ​ന്ന തോ​ന്ന​ലി​ൻ പു​റ​ത്ത് ഞാ​ൻ അ​വ​ന്റെ നേ​ർ​ക്ക് ന​ട​ന്നു. മു​ത്തു​വേ​ൽ എ​ന്നെ നോ​ക്കി ചി​രി​ക്കു​ന്നു​ണ്ട്. അ​പ്പോ​ഴേ​ക്കും ചെ​റു​പ്പ​ക്കാ​രു​ടെ കാ​ര്യം ഞാ​ൻ പാ​ടെ മ​റ​ന്നു​ക​ഴി​ഞ്ഞി​രു​ന്നു.

ഞ​ങ്ങ​ളൊ​രു​മി​ച്ച് അ​ക​ത്തേ​ക്കു ക​യ​റി. ഞ​ങ്ങ​ൾ ര​ണ്ടും, പി​ന്നെ ഇ​രു​ട്ടും മാ​ത്രം ക​ട​ന്നു​വ​രാ​റു​ള്ള ചാ​രാ​യ​ക്ക​ട. എ​വി​ടെ വേ​ണ​മെ​ങ്കി​ലും പോ​യി​രി​ക്കാം, എ​ത്ര വേ​ണ​മെ​ങ്കി​ലും മോ​ന്താം, എ​ത്ര ഉ​ച്ച​ത്തി​ൽ വേ​ണ​മെ​ങ്കി​ലും സം​സാ​രി​ക്കാം. കാ​ല​ങ്ങ​ൾ​ക്ക് മു​മ്പേ ആ​രോ ചു​മ​രി​ലെ ആ​ണി​യി​ൽ തൂ​ക്കി​പ്പോ​യൊ​രു ക​ള്ളി​പ്പേ​ശ മാ​ത്ര​മു​ണ്ട്, എ​ല്ലാ​ത്തി​നും സാ​ക്ഷി​യാ​യി.

 

“ശ​രി​ക്കും രാ​ഘ​വാ, നീ​യ​ന്ന് എ​ങ്ങ​നെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്? നീ​യാ ക​ഥ​യൊ​ന്ന് പ​റ​യ്.”

ഓ​രോ വ​ട്ടം മൊ​ന്ത​യി​ലേ​ക്ക് ചാ​രാ​യ​മൊ​ഴി​ച്ചു​ത​രു​മ്പോ​ഴും മു​ത്തു​വേ​ൽ ഇ​ങ്ങ​നെ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കൊ​ല്ലം നാ​ൽ​പ​താ​യി. അ​തു കേ​ൾ​ക്കു​മ്പോ​ഴേ എ​നി​ക്ക് ചി​രി ഊ​റി​വ​രും. എ​ന്നാ​ൽ, ല​ഹ​രി​യു​ടെ കെ​ട്ടൊ​ഴി​ഞ്ഞ നേ​ര​ങ്ങ​ളി​ൽ ഈ ​ചോ​ദ്യ​മു​ണ്ടാ​വു​ക​യു​മി​ല്ല. അ​വ​നെ​യും എ​ന്നെ​യും ഒ​രു​പോ​ലെ മ​റ​വി തീ​ണ്ടും. ര​ണ്ടു ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്, ഒ​രേ ദി​വ​സം, ഒ​രേ തീ​വ​ണ്ടി​യി​ൽ ഈ ​ക​ട​പ്പു​റ​ത്തെ​ത്തി​യ​വ​രാ​ണ് ഞ​ങ്ങ​ൾ എ​ന്ന​ത​ല്ലാ​തെ കൂ​ടു​ത​ലൊ​ന്നും പ​ര​സ്‌​പ​രം ഇ​ന്നു​മ​റി​യി​ല്ല.

“അ​ത് വി​ട്, നീ​യ​ന്ന് എ​ങ്ങ​നെ​യാ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ആ​ദ്യം പ​റ​യ്. അ​ത് കേ​ൾ​ക്ക​ട്ട്..”

മു​ത്തു​വേ​ൽ അ​തി​ന് മ​റു​പ​ടി പ​റ​യി​ല്ല എ​ന്നെ​നി​ക്ക​റി​യാം. ഒ​ഴി​ഞ്ഞ തു​ക​ൽ​പാ​ത്ര​വു​മാ​യി വേ​ഗ​ത്തി​ൽ തി​രി​ഞ്ഞു​ന​ട​ക്കും. ഒ​ര​ഞ്ചു നി​മി​ഷം ക​ഴി​ഞ്ഞ്, ഒ​രു ചെ​റി​യ വ​ട്ട​പ്പാ​ത്ര​ത്തി​ൽ ചാ​ള പൊ​രി​ച്ച​തു​മാ​യി വ​രും.

“ക​ഴി​ക്ക്, ഞാ​ൻ അ​തി​രാ​വി​ലെ ക​ട​ലി​ൽ​പ്പോ​യി കൊ​ണ്ടു​വ​ന്ന​താ​ണ്.”

അ​പ്പോ​ഴും മു​ത്തു​വേ​ൽ മു​ഖ​ത്തേ​ക്ക് ക​ണ്ണ​യ​ക്കി​ല്ല, അ​ത് കാ​ണെ എ​നി​ക്ക് പി​ന്നെ​യും ചി​രി വ​രും.

സ​ത്യ​വ​തി​യും അ​ങ്ങ​നെ​യാ​യി​രു​ന്നു, ക​ള്ളം പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​വു​മ്പോ​ൾ കു​ത​റി​യോ​ടാ​ൻ നോ​ക്കും. അ​വ​ൾ​ക്കൊ​പ്പ​മു​ള്ള ജീ​വി​ത​കാ​ലം, ഒ​രേ സ​മ​യം തീ​വേ​ന​ലും കൊ​ടു​ങ്കു​ളി​രു​മാ​യി​രു​ന്നു. ന​ന​ഞ്ഞു​ന​ന​ഞ്ഞി​രി​ക്കേ ഊ​ഷ​ര​മാ​വാ​ൻ ക​ഴി​വു​ള്ള വി​ശേ​ഷ​പ്പെ​ട്ട ഒ​രു ഭൂ​മി​പോ​ലെ അ​വ​ൾ. എ​ന്തും ഏ​തും എ​പ്പോ​ഴും സം​ഭ​വി​ച്ചേ​ക്കും എ​ന്ന​പോ​ലെ, സ​ർ​വ​സ​ന്നാ​ഹ​വു​മൊ​രു​ക്കി സ​ദാ ഞാ​ൻ. സ​ക​ല​തി​നെ​ക്കു​റി​ച്ചും ഉ​ത്ക​ണ്ഠ- അ​ല്ല​ലു​ക​ളോ​ട് സ​മ​ര​സ​പ്പെ​ടാ​ൻ ആ​വ​തി​ല്ലാ​ത്ത മ​ന​സ്സാ​യി​രു​ന്ന​വ​ൾ​ക്ക്.

ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ണ്ടു​വ​ന്ന​തി​ന്റെ പി​റ്റേ​നാ​ളാ​യി​രു​ന്നു ആ​ദ്യ​മാ​യി സ​ത്യ​വ​തി​ക്ക് മാ​സ​മു​റ​യെ​ത്തി​യ​ത്. അ​ന്ന്, അ​ല​മു​റ​യി​ട്ട് അ​യ​ൽ​വ​ക്ക​ക്കാ​രെ​യാ​കെ അ​വ​ൾ പേ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ധ്യാ​രു പ​ണി​യു​ടെ കൗ​ശ​ലം കൈ​യി​ലു​ള്ള​തി​നാ​ൽ ഞാ​ൻ എ​ങ്ങ​നെ​യൊ​ക്കെ​യോ അ​വ​ളെ​യ​ന്ന് അ​ട​ക്കി. ക്ഷ​മ​യോ​ടെ കൂ​ടെ നി​ന്നു. തെ​ച്ചി​പ്പൂ നി​റ​ത്തി​ലു​ള്ള ജ​മ്പ​റും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള പാ​വാ​ട​യും ത​ല​യി​ൽ ചൂ​ടാ​ൻ ഒ​രു മു​ഴം ക​ന​കാം​ബ​ര​പ്പൂ​വും കൊ​ഴു​ന്തും തി​ള​ങ്ങു​ന്ന സൂ​ര്യ​കാ​ന്തി മൂ​ക്കു​ത്തി​യും ഒ​ക്കെ വാ​ങ്ങി​ക്കൊ​ടു​ത്തു. ആ​രോ​രു​മി​ല്ലാ​ത്ത ഒ​രു​വ​ന്, സ​ത്യ​വ​തി​യെ​പ്പോ​ലു​ള്ള ഒ​രു മ​നോ​ഹ​രി​യെ സ​മ്മാ​നി​ച്ച വീ​ട്ടു​കാ​രു​ടെ സ്വൈ​രം കെ​ടു​ത്താ​ൻ പോ​യി​ല്ല.

പ​ള്ളി​ക്കൂ​ടം വി​ട്ടെ​ത്തു​മ്പോ​ൾ കൈ ​നി​റ​യെ പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​വ​ണ​മെ​ന്ന​ത് അ​വ​ൾ​ക്ക് വ​ലി​യ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. കു​ത്തു​പോ​ണി രൂ​പ​മു​ള്ള ചെ​റി​യ പാ​ത്രം നി​റ​യെ ച​ക്ക​ര​യൊ​ഴി​ച്ച വെ​റും ചാ​യ ഉ​ണ്ടാ​ക്കി​വ​ച്ചി​ട്ടു​ണ്ടാ​വും.

ആ​ര്യ​വേ​പ്പു മ​ര​ച്ചു​വ​ട്ടി​ൽ പ​ര​മ്പ്‌ വി​രി​ച്ച്, അ​തി​ലി​രു​ന്ന് ഇ​ല​യ​പ്പ​വും പ​രി​പ്പു​വ​ട​യും ഉ​ണ്ണി​യ​പ്പ​വും മ​ട​ക്കു​സേ​വ​യും കൂ​ട്ടി നി​റ​യെ ചാ​യ കു​ടി​ക്കും. മ​ട​ക്കു​സേ​വ​യു​ടെ അ​രി​കി​ൽ, ത​രി​പോ​ലും പൊ​ടി​ഞ്ഞു​പോ​കാ​തെ സൂ​ക്ഷ്മ​ത​യോ​ടെ ക​ടി​ക്കു​ന്ന​വ​ളെ ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ നോ​ക്കി​യി​രി​ക്കും. ഒ​ന്നി​നെ​ച്ചൊ​ല്ലി​യും ച​ങ്ക​യി​ല്ലാ​ത്ത, തീ​ർ​ത്തും വേ​റി​ട്ട ഒ​രു സ​ത്യ​വ​തി​യെ കാ​ണാ​നാ​വു​ക അ​പ്പോ​ഴാ​ണ്. തീ​റ്റി​യും കു​ടി​യും തീ​ർ​ന്നാ​ൽ പി​ന്നെ പ​രി​ഭ്രാ​ന്തി​യു​ടെ സ​മ​യ​മാ​ണ്. ഇ​ത്ര​യും ഭ​ക്ഷ​ണ​മെ​ങ്ങ​നെ വ​യ​റ്റി​ൽ​കൊ​ള്ളും, ഇ​ത്ര​യു​മെ​ണ്ണ ശ​രീ​ര​മാ​കെ ഒ​ഴു​കി ന​ട​ക്കി​ല്ലേ തു​ട​ങ്ങി നി​സ്സാ​ര​മാ​യ ചോ​ദ്യ​ങ്ങ​ളാ​ൽ എ​ന്നെ ന​ട്ടം​തി​രി​ക്കും. തൃ​പ്തി​ക​ര​മാ​യ ഉ​ത്ത​രം കി​ട്ടു​ന്ന​തു​വ​രെ അ​വ​ൾ വി​ടി​ല്ല. നെ​ഞ്ചി​ൽ, നീ​ണ്ട ന​ഖ​ങ്ങ​ൾ​കൊ​ണ്ട് പോ​റ​ലു​ണ്ടാ​ക്കാ​നും മ​ടി​ക്കി​ല്ല. ദി​വ​സ​ങ്ങ​ൾ പോ​ക​പ്പോ​കെ എ​ന്റെ സൂ​ത്ര​ങ്ങ​ളൊ​ന്നും വി​ല​പ്പോ​വാ​തെ​യാ​യി.

എ​നി​ക്ക് വ​ല്ല ആ​പ​ത്തും വ​രു​മെ​ന്ന വേ​വ​ലാ​തി​യും, കാ​ര്യ​മേ​തു​മി​ല്ലാ​തെ അ​വ​ളെ ബാ​ധി​ച്ചി​രു​ന്നു. തോ​ട്ടു​വ​ര​മ്പ​ത്ത് ആ​രോ കു​ടി​യി​രു​ത്തി​യ, അ​മ്മ​ന്റെ മു​ന്നി​ൽ​പ്പോ​യി ക​ര​ഞ്ഞു​തൊ​ഴാ​ൻ തു​ട​ങ്ങി. അ​തി​ന്റെ മു​ന്നി​ലൊ​രു കി​ണ്ണ​ത്തി​ൽ നി​റ​ച്ചു​വ​ച്ച മ​ഞ്ഞ​ൾ കൊ​ണ്ടു​വ​ന്ന് എ​ന്റെ മു​ഖ​ത്തു പൂ​ശി​ത്ത​ന്നു. ദൈ​വ​വി​ശ്വാ​സി​യ​ല്ലാ​ത്ത, വ്യാ​ജ​സി​ദ്ധാ​ന്ത​ങ്ങ​ളി​ലെ​ല്ലാം അ​വി​ശ്വാ​സ​മു​ള്ള ഞാ​ൻ അ​തി​നെ​യും ത​ട​ഞ്ഞി​ല്ല.

രാ​വി​ലെ പ​ള്ളി​ക്കൂ​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ സ​ത്യ​വ​തി​യും കൂ​ടെ​യി​റ​ങ്ങാ​ൻ തു​ട​ങ്ങി. കെ​ഞ്ചി​പ്പ​റ​ഞ്ഞി​ട്ടും വ​രാ​തി​രു​ന്നി​ല്ല. വൈ​കു​ന്നേ​രം വ​രെ ക​വ​ല​യി​ലെ ചാ​യ​ക്ക​ട​യി​ൽ ഇ​രു​ന്നോ​ളാം എ​ന്ന് ഉ​റ​പ്പ് പ​റ​യു​മെ​ങ്കി​ലും, ഓ​രോ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടും പ​ള്ളി​ക്കൂ​ട​ത്തി​ന്റെ മു​റ്റ​ത്തേ​ക്ക് അ​വ​ളെ​ത്തി. ദൂ​രെ നി​ന്നെ​ന്നെ കാ​ണു​മ്പോ​ൾ സ​ത്യ​വ​തി​യു​ടെ മു​ഖ​ത്തൊ​രു ചി​രി​യു​ണ​രും, അ​ത് കാ​ണെ എ​ന്റെ അ​സ്വ​സ്ഥ​ത താ​നെ ശ​മി​ക്കും. കു​ട്ടി​ക​ൾ അ​വ​ൾ​ക്ക് പ​ല പേ​രു​ക​ൾ ചാ​ർ​ത്തി​ക്കൊ​ടു​ത്തു. പ​ള്ളി​ക്കൂ​ടം ഇ​നി രാ​ഘ​വ​ൻ സാ​റി​ന്റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മാ​റ്റി​യാ​ലോ എ​ന്ന്, ഹെ​ഡ്മാ​സ്റ്റ​റും ഒ​രു ദി​വ​സം മു​ന​വ​ച്ച് പ​റ​ഞ്ഞു.

പെ​ട്ടെ​ന്നാ​ണ് ചാ​രാ​യ​ക്ക​ട​യു​ടെ മു​റ്റ​ത്ത് ചെ​റു​പ്പ​ക്കാ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മു​ത്തു​വേ​ലി​ന്റെ മു​ഖ​ത്താ​കെ പ​ക​പ്പ്‌. പ​ട​മെ​ടു​പ്പ് ത​ന്നെ​യാ​വു​മോ ഉ​ദ്ദേ​ശ്യം? അ​തി​ലൊ​രാ​ൾ പെ​ട്ടെ​ന്ന് ഉ​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ചു​റ്റും വ​ല്ലാ​തെ നോ​ക്കി. ഞാ​ൻ എ​ന്തി​നും ത​യാ​റെ​ന്ന​പോ​ലെ നി​ന്നു. ഒ​ന്നു​മി​ല്ല. ഒ​ന്നും മി​ണ്ടാ​തെ, ഇ​രു​ട്ടു​തു​റ​ന്ന് പി​ൻ​വാ​തി​ലി​ലൂ​ടെ അ​യാ​ൾ ഇ​റ​ങ്ങി​പ്പോ​യി.

“നോ​ക്ക്, അ​തു നോ​ക്ക്...”

കൈ​യി​ൽ ത​ണ്ട​യി​ട്ട​വ​ൻ, ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ പ​ള്ളി​യു​ടെ നേ​ർ​ക്ക് വി​ര​ൽ ചൂ​ണ്ടു​ക​യാ​ണ്. അ​വ​ർ ഒ​ന്നി​ച്ച് അ​ങ്ങോ​ട്ടേ​ക്കോ​ടി. ഞ​ങ്ങ​ൾ ജ​നാ​ല​യി​ലൂ​ടെ അ​വ​രെ നോ​ക്കി.

ഇ​തു​പോ​ലെ സ​ത്യ​വ​തി​യെ നോ​ക്കി​യി​രു​ന്ന ദി​വ​സ​ങ്ങ​ൾ എ​നി​ക്കോ​ർ​മ വ​ന്നു. തൂ​ക്കം കാ​ണാ​ൻ പോ​യ​പ്പോ​ൾ ഞാ​ൻ വാ​ങ്ങി​ച്ചു​കൊ​ടു​ത്ത, വ​ലി​യ വെ​ളു​ത്ത പു​ള്ളി​ക​ളു​ള്ള ഒ​രു സാ​രി​യു​ണ്ടാ​യി​രു​ന്നു. അ​തി​ന്റെ തു​മ്പ് തി​രു​പ്പി​ടി​ച്ചു​നി​ൽ​ക്കു​ന്ന അ​വ​ളെ, സ്റ്റാ​ഫ് മു​റി​യു​ടെ ഉ​രു​ള​ൻ ജ​നാ​ല​യ​ഴി​ക​ളി​ലൂ​ടെ നോ​ക്കി, അ​ക്ഷോ​ഭ്യ​നാ​യി നി​ൽ​ക്കു​ക​യേ ഞാ​ൻ എ​പ്പോ​ഴും ചെ​യ്തു​ള്ളൂ. എ​ന്നെ സ്നേ​ഹി​ക്കൂ എ​ന്ന് വി​ളി​ച്ചോ​തും​പോ​ലെ, പി​ട​ക്കു​ന്ന മി​ഴി​ക​ളു​ള്ള​വ​ളെ, ഞാ​നെ​ങ്ങ​നെ ശ​കാ​രി​ക്കാ​ൻ? സ​ത്യ​വ​തി​യു​ണ്ടാ​ക്കു​ന്ന ഓ​രോ പ്ര​ശ്ന​ങ്ങ​ൾ​ക്കു​മൊ​ടു​ക്കം, അ​വ​ളെ ഗാ​ഢ​മാ​യി ചും​ബി​ക്കാ​ന​ല്ലാ​തെ മ​റ്റൊ​ന്നി​നും എ​നി​ക്കാ​വി​ല്ലാ​യി​രു​ന്നു.

ഒ​രി​ക്ക​ൽ, പ​ള്ളി​ക്കൂ​ട​ത്തി​ന്റെ മു​റ്റ​ത്തു​നി​ന്ന് പ​ര​വേ​ശ​പ്പെ​ടു​ന്ന അ​വ​ളെ, എ​ന്റെ ചി​ല ച​ങ്ങാ​തി​മാ​ർ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വാ​ൻ നോ​ക്കി. കു​ട്ടി​ക​ൾ ത​രം​തി​രി​ഞ്ഞ്‌ കൂ​ക്കി വി​ളി​ക്കു​ന്ന​ത് ക​ണ്ട് സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് അ​വ​ര​തി​ന് ശ്ര​മി​ച്ച​ത്.

“പോ​വി​നെ​ടാ...” അ​വ​ർ കു​ട്ടി​ക​ളെ ഓ​ടി​ക്കാ​ൻ നോ​ക്കി. പി​ന്നെ​യ​വ​ളെ, ത​ഞ്ച​ത്തി​ൽ കൊ​ണ്ടു​പോ​കാ​നും.

സ​ത്യ​വ​തി അ​വ​ർ​ക്കൊ​പ്പം പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ചെ​യ്യു​ന്ന​തു​പോ​ലെ, ചൂ​ണ്ടു​വി​ര​ൽ മു​ക​ളി​ലേ​ക്കു​യ​ർ​ത്തി വ​ട്ടം​ക​റ​ക്കി ദൂ​രേ​ക്ക് നോ​ക്കി​നി​ന്നു.

 

ഒ​ടു​വി​ൽ, സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ്, ഞാ​ൻ വാ​ധ്യാ​രു​പ​ണി ഉ​പേ​ക്ഷി​ച്ച​ത്. പു​റ​മേ​ക്ക് വി​ഷ​മം കാ​ണി​ച്ചെ​ങ്കി​ലും, സ​ത്യ​വ​തി​ക്ക് ആ ​കാ​ര്യ​ത്തി​ൽ സ​ന്തോ​ഷ​മേ കാ​ണൂ​വെ​ന്ന് എ​നി​ക്ക് തീ​ർ​ച്ച​യാ​യി​രു​ന്നു. അ​വ​ൾ​ക്ക് വേ​ണ്ടി ഞാ​ൻ വീ​ട്ടി​ൽ​ത്ത​ന്നെ ച​ട​ഞ്ഞു​കൂ​ടി​യി​രി​പ്പാ​യി. അ​രി തി​ള​പ്പി​ക്കു​മ്പോ​ഴും, തി​ള​ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്ക് തേ​യി​ല​യി​ടു​മ്പോ​ഴും അ​രി​കി​ൽ​നി​ന്ന് മാ​റാ​തെ എ​നി​ക്ക് നി​ൽ​ക്കേ​ണ്ടി​വ​ന്നു. അ​ട​ച്ചി​ട്ട മു​റി​ക​ൾ അ​വ​ളെ എ​ല്ലാ​യ്പോ​ഴും ശ്വാ​സം മു​ട്ടി​ച്ചു. ആ​ര്യ​വേ​പ്പു മ​ര​ത്തി​ന​രി​കി​ൽ മെ​ട​ഞ്ഞോ​ല​കൊ​ണ്ടു മ​റ​ച്ച, മേ​ലാ​പ്പ്, ആ​കാ​ശ​ത്തി​ന്റെ വി​സ്തൃ​തി​യി​ലേ​ക്ക് തു​റ​ക്കു​ന്ന ഒ​രൊ​റ്റ​മു​റി ഞാ​ൻ പ​ണി​തു. എ​ന്നോ​ടൊ​ട്ടി​ച്ചേ​ർ​ന്ന്, സ​ക​ല ദ​ണ്ണ​ങ്ങ​ളെ​യും അ​ഴി​ച്ചെ​റി​ഞ്ഞെ​റി​ഞ്ഞെ​ന്ന​പോ​ലെ അ​വ​ൾ ദീ​ർ​ഘ​മാ​യി ഉ​റ​ങ്ങാ​ൻ തു​ട​ങ്ങി. മ​ഞ്ഞു വീ​ഴ്ച​യോ തു​ള്ളി​യാ​യി ഒ​ഴി​യു​ന്ന മേ​ഘ​ങ്ങ​ളോ അ​തി​ൽ​നി​ന്ന​വ​ളെ ത​ട​ഞ്ഞി​ല്ല. ഉ​റ​ക്കം മു​റു​കു​വോ​ളം, ആ​ത്മ​വി​ദ്യാ​ല​യ​മേ എ​ന്ന പാ​ട്ട്, മ​ടു​പ്പി​ല്ലാ​തെ ഞാ​ൻ പാ​ടി​ക്കൊ​ടു​ത്തു. അ​ച്ചി​ക്കോ​ന്ത​നെ​ന്നു പ​ല​രും നേ​ർ​ക്കു​നേ​ർ നി​ന്ന് വി​ളി​ച്ചു. വ്യ​ത്യ​സ്ത​രാ​യ ഞ​ങ്ങ​ളി​ൽ​നി​ന്ന് അ​യ​ൽ​ക്കാ​രെ​ല്ലാം അ​ക​ന്നു, അ​തി​ൽ സ​ത്യ​വ​തി ആ​ശ്വാ​സ​വും ക​ണ്ടെ​ത്തി.

“നോ​ക്ക്, അ​വ​ന്മാ​ർ പ​ള്ളി​ക്ക് മേ​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റ​ണ്. അ​തു പൊ​ളി​ഞ്ഞു വീ​ഴി​ല്ലേ?”

മു​ത്തു​വേ​ൽ ആ​ശ​ങ്ക​പ്പെ​ട്ടു. ശ​രി​യാ​ണ്, ഇ​നി നാ​ലു ചു​മ​രു​ക​ൾ മാ​ത്ര​മേ അ​തി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. പി​ന്നെ, മു​ൻ​ഭാ​ഗ​ത്തെ ചു​വ​രി​നു മു​ക​ളി​ൽ, പാ​തി പൊ​ട്ടി​യ ഒ​രു കു​രി​ശും. ഇ​വ​രെ​ന്തി​നാ​ണ്, ഒ​രി​ക്ക​ൽ ന​ശി​ച്ച​തി​നെ വീ​ണ്ടും ന​ശി​പ്പി​ക്കാ​ൻ തു​നി​യു​ന്ന​ത്? ചു​മ​രി​ൽ​നി​ന്ന്, അ​വ​രൂ​ർ​ന്നി​റ​ങ്ങു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ ക​ണ്ണു​ക​ൾ മാ​റ്റി​യ​തേ​യി​ല്ല.

സ​ത്യ​വ​തി​യു​ടെ ശീ​ല​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട്, അ​ല്ല​ലി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​ക​വേ​യാ​ണ്, വെ​ള്ള മു​ണ്ടും ഇ​ളം വെ​ള്ള നി​റ​ത്തി​ലു​ള്ള മു​ഴു​ക്കൈ​യ​ൻ കു​പ്പാ​യ​വും ധ​രി​ച്ച, ഒ​രു​പ​ദേ​ശി ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. നാ​ഗ​പ​ട്ടി​ണ​ത്ത് നി​ന്നെ​ത്തി​യ അ​യാ​ളു​ടെ കൈ​യി​ൽ തു​ക​ൽ​ച്ച​ട്ട​യു​ള്ള ബൈ​ബി​ളും ചെ​റി​യൊ​രു തു​ണി സ​ഞ്ചി​യും ഉ​ണ്ടാ​യി​രു​ന്നു. ക്ലീ​ൻ ഷേ​വ് ചെ​യ്‌​ത മു​ഖം, വ​ശ​ത്തേ​ക്ക് പ​റ്റി​ച്ച് ഒ​തു​ക്കി ചീ​കി​വ​ച്ച മു​ടി- ആ​ക​ക്കൂ​ടി ശാ​ന്ത​ത ക​ളി​യാ​ടു​ന്ന രൂ​പം. ക​വ​ല​യി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും ഉ​പ​ദേ​ശി വ​ന്നു​നി​ന്നു, ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ വാ​യി​ക്കാ​ൻ തു​ട​ങ്ങി. അ​യാ​ൾ​ക്ക് അ​സാ​മാ​ന്യ​മാ​യ വി​വ​ര​മു​ണ്ടെ​ന്ന് ആ​ൾ​ക്കാ​ർ വി​ശ്വ​സി​ച്ചു. ആ​രൊ​ക്കെ​യോ രോ​ഗ​ശാ​ന്തി​യു​ടെ ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ചു. രോ​ഗി​ക​ളു​ടെ നെ​റ്റി​യി​ൽ കൈ​വെ​പ്പി​ക്കാ​നും അ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കാ​നും ആ​ൾ​ക്കാ​ർ അ​യാ​ളോ​ട് ക​ണ്ണീ​രോ​ടെ കെ​ഞ്ചി. സ​ന്താ​ന​മി​ല്ലാ​ത്ത​വ​രും മ​നഃ​സു​ഖം ന​ഷ്ട​മാ​യ​വ​രും സൗ​ഖ്യ​ത്തി​നാ​യി ഓ​ടി​പ്പി​ടി​ച്ചു​വ​ന്നു. മഹാ​പാ​പി​ക​ളെ​ന്നു ക​രു​തി​യ പ​ല​രെ​യും അ​യാ​ൾ ദൈ​വ​വ​ഴി​ക്കെ​ത്തി​ച്ചു.

ര​ണ്ടേ ര​ണ്ടു ദി​വ​സം​കൊ​ണ്ട്, നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഉ​പ​ദേ​ശി​ക്ക് മു​ന്നി​ൽ മു​ട്ടു​കു​ത്തി​നി​ന്ന് യാ​ചി​ച്ചു. അ​തി​ൽ പ​ല​രും തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സു​ഖ​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് ഞാ​ൻ കേ​ട്ട​ത്. ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​കു​ല​പ്പെ​ടാ​തെ, ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ച്ച് ജീ​വി​ക്കു​ന്ന സ​ത്യ​വ​തി​യെ കി​ട്ടു​ക എ​ന്ന​ത് അ​പ്പോ​ഴേ​ക്കും വ​ലി​യൊ​രു കൊ​തി​യാ​യി എ​നി​ക്ക് മാ​റി​യി​രു​ന്നു. ഏ​ക​ദേ​ശം കാ​ര്യ​ങ്ങ​ളെ​ല്ലാം പ​റ​ഞ്ഞ് അ​വ​ളെ​യും കൂ​ട്ടി ഉ​പ​ദേ​ശി​യെ കാ​ണാ​ൻ ക​വ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴേ​ക്കും, അ​യാ​ൾ അ​ടു​ത്ത ഇ​ടം​നോ​ക്കി സ്ഥ​ലം​വി​ട്ടു ക​ഴി​ഞ്ഞി​രു​ന്നു.

എ​ന്റെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ല്ലാ​താ​യ​തെ​ന്ന് എ​ന്നേ​ക്കാ​ൾ മ​ന​സ്സി​ലാ​ക്കി​യ​ത് സ​ത്യ​വ​തി​യാ​ണ്. അ​യാ​ൾ നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത പു​സ്ത​ക​ത്തി​നു പി​ന്നി​ൽ ഒ​രു വി​ലാ​സം അ​ച്ച​ടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​വി​ടേ​ക്ക് സ​ത്യ​വ​തി​യെ​യും കൂ​ട്ടി​പ്പോ​കാ​ൻ ത​ന്നെ ഞാ​ൻ നി​ശ്ച​യി​ച്ചു. അ​വ​ൾ എ​തി​ർ​പ്പ് കാ​ണി​ച്ചി​ല്ല. ഒ​രു നാ​ര​ങ്ങാ​മി​ഠാ​യി കാ​ണി​ച്ച് കൊ​തി​പ്പി​ക്കു​ന്ന​പോ​ലെ എ​ളു​പ്പ​മാ​യി​രു​ന്നു അ​വ​ളെ അ​തി​നാ​യി ഒ​രു​ക്ക​ൽ. ക​ട​ലും തീ​വ​ണ്ടി​യും ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത കോ​വി​ലു​ക​ളും വി​ല്ല​ടി​ച്ചാ​ൻ​പാ​ട്ടും കാ​ണി​ക്കാ​മെ​ന്ന് ഞാ​ന​വ​ൾ​ക്ക് വാ​ക്കു കൊ​ടു​ത്തു.

പ​ക്ഷേ, തീ​വ​ണ്ടി​യാ​പ്പീ​സ് എ​ത്തി​യ​തും അ​വ​ളു​ടെ മ​ട്ട് മാ​റി. ത​ലേ​നാ​ൾ മു​ഴു​വ​നു​മി​രു​ന്ന്, ഒ​രു വ​ലി​യ വെ​ള്ള​ക്ക​ട​ലാ​സി​ൽ തീ​വ​ണ്ടി വ​ര​ച്ച്, അ​തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി സ​ത്യ​വ​തി​യെ പ​ഠി​പ്പി​ച്ച​തെ​ല്ലാം വൃ​ഥാ​വി​ലാ​യി. തീ​വ​ണ്ടി​യി​ൽ ക​യ​റി​ല്ലെ​ന്ന് വാ​ശി പി​ടി​ച്ച്, നെ​ഞ്ചു​ഴി​ഞ്ഞു​കൊ​ണ്ട​വ​ൾ തീ​വ​ണ്ടി​യാ​പ്പീ​സി​ന്റെ ത​റ​യി​ലി​രു​ന്നു. ദീ​ർ​ഘ​മാ​യി ഉ​ച്ച​ത്തി​ൽ ശ്വാ​സ​മ​യ​ച്ചു. യാ​ത്ര വേ​ണ്ട, ബോ​ഗി​ക​ൾ വേ​ർ​പെ​ട്ടു അ​പ​ക​ട​മു​ണ്ടാ​വു​മെ​ന്ന് അ​വ​ൾ ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. എ​ങ്ങ​നൊ​ക്കെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഞാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. ആ​ൾ​ക്കൂ​ട്ട​മാ​കെ ഒ​രു കോ​മാ​ളി​യെ​പ്പോ​ലെ സ​ത്യ​വ​തി​യെ നോ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ഞാ​നാ​കെ ത​ക​ർ​ന്നു​പോ​യ​ത്. ഉ​പ​ദേ​ശി​യെ തേ​ടി​യി​റ​ങ്ങി​യ​ത് ത​ന്നെ, അ​യാ​ളാ​ണ് അ​വ​സാ​ന അ​ത്താ​ണി​യെ​ന്നു ക​രു​തി​യ​തി​നാ​ലാ​ണ്. അ​താ​ണ് ഒ​റ്റ​യ​ടി​ക്ക് സ​ത്യ​വ​തി ഇ​ല്ലാ​താ​ക്കി​യ​ത്. ചു​റ്റു​മു​ള്ള ലോ​കം ഇ​രു​ട്ടി​ലേ​ക്കാ​ഴ്ന്ന​പോ​ലെ തോ​ന്നി​യ​തും, ഒ​രു കു​ഞ്ഞി​നെ​പ്പോ​ലെ അ​വ​ളു​ടെ മ​ടി​യി​ലേ​ക്ക് ത​ല​യാ​ഴ്ത്തി ഞാ​ൻ ഏ​ങ്ങി​ക്ക​ര​ഞ്ഞു.

അ​ത്ഭു​ത​മെ​ന്നു പ​റ​യ​ട്ടെ, അ​വ​ൾ പെ​ട്ടെ​ന്ന് ശാ​ന്ത​യാ​യി. തു​ണി​സ​ഞ്ചി വാ​രി​യെ​ടു​ത്ത്, എ​ന്നെ​യും എ​ണീ​പ്പി​ച്ചു തീ​വ​ണ്ടി​യി​ൽ ക​യ​റി. പു​റ​മെ നി​ന്ന് കാ​ണു​ന്ന​തു​പോ​ലെ​യ​ല്ല, ഒ​ച്ച​യോ​ടെ കു​തി​ക്കു​ന്ന തീ​വ​ണ്ടി​യേ​ക്കാ​ൾ വേ​ഗ​ത​യു​ണ്ട് അ​വ​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പി​നെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. സ​ത്യ​വ​തി​യെ ഞാ​ൻ ക​നി​വോ​ടെ അ​ണ​ച്ചു​പി​ടി​ച്ചു. അ​വ​ൾ മെ​ല്ലെ ഉ​റ​ക്കം പി​ടി​ച്ചു.

നാ​ഗ​പ​ട്ടി​ണ​മെ​ത്തി​യ​പ്പോ​ഴേ​ക്കും ഉ​പ​ദേ​ശി അ​വി​ട​ന്നും പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. കൈ​വ​ശം ബാ​ക്കി​യാ​യ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി, ഇ​നി​യെ​ന്തെ​ന്നോ​ർ​ത്ത് ഞാ​ൻ ഏ​റെ​നേ​രം നി​ന്നു.

‘‘ഉ​പ​ദേ​ശി മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​യെ​ന്നാ​ണ് കേ​ട്ട​ത്. ന​മു​ക്ക​ങ്ങോ​ട്ട് പൂ​വാം.”

അ​ത് പ​റ​യു​മ്പോ​ൾ സ​ത്യ​വ​തി​യു​ടെ മു​ഖം താ​ഴ്ന്നി​രു​ന്നു. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ച്ച് നേ​രെ അ​ടു​ത്ത വ​ണ്ടി​യി​ൽ ക​യ​റി. ആ ​പോ​ക്കും ഗു​ണ​പ്പെ​ട്ടി​ല്ല. പി​ന്നെ​യും യാ​ത്ര​ക​ൾ ത​ന്നെ. ഉ​പ​ദേ​ശി​യെ കാ​ണും​വ​രെ യാ​ത്ര തു​ട​രാ​നാ​യി​രു​ന്നു അ​വ​ളു​ടെ തീ​രു​മാ​നം. ഞാ​ന​ത്‌ അ​നു​സ​രി​ച്ചു.

മു​ത്തു​വേ​ൽ വീ​ണ്ടും ചാ​രാ​യ​മൊ​ഴി​ക്കു​ന്നു​ണ്ട്. മ​തി​യെ​ന്ന് ത​ല​യാ​ട്ടു​ന്ന​തൊ​ന്നും അ​വ​ൻ ക​ണ്ട ഭാ​വ​മേ​യി​ല്ല. മു​ത്തു​വേ​ലും എ​ന്നെ​പ്പോ​ലെ​യാ​ണ്- സ്വ​ന്ത​മ​ല്ലാ​ത്ത ഒ​രു നാ​ട്ടി​ലാ​ണ് ഞ​ങ്ങ​ളി​രു​വ​രും സ്വ​ന്ത​മാ​ണെ​ന്ന നാ​ട്യ​ത്തി​ൽ ജീ​വി​ച്ചു​പോ​രു​ന്ന​ത്. അ​വ​ന്റെ ക​ഥ​യ​റി​യാ​ൻ വ​ല്ലാ​ത്ത ആ​ശ​യു​ണ്ട്, പ​ക്ഷേ ചോ​ദി​യ്ക്കാ​ൻ വ​യ്യ. അ​തി​നു മു​മ്പ് എ​ന്റെ ക​ഥ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​താ​ണ​ല്ലോ മ​ര്യാ​ദ. ക​ഥ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞ​താ​ണ് സ്വ​ന്തം ജീ​വി​ത​മെ​ന്ന് ഉ​ൾ​ക്കൊ​ള്ളാ​ൻ എ​നി​ക്കി​ന്നും പ​റ്റി​യി​ട്ടി​ല്ല. അ​തി​നാ​വു​മ്പോ​ൾ ഞാ​ൻ എ​ല്ലാം പ​റ​യും.

മു​ത്തു​വേ​ലി​നെ പ​രി​ച​യ​പ്പെ​ട്ട​താ​ണെ​ങ്കി​ൽ അ​തി​ലും ര​സ​ക​ര​മാ​ണ്. ഒ​രു രാ​ത്രി ക​ട​ലി​ലേ​ക്കി​റ​ങ്ങി ഞാ​ൻ ന​ട​ക്കു​ക​യാ​യി​രു​ന്നു. മ​ന​സ്സി​നൊ​രു ഭാ​ഗ​ത്ത് നി​റ​യെ സ​ത്യ​വ​തി, മ​റു​ഭാ​ഗ​ത്ത് ക​ട​ൽ. ഏ​തോ വി​ചാ​ര​ത്തി​ൽ അ​ങ്ങ​നെ ന​ട​ന്നു ന​ട​ന്നു ത​ല​യോ​ളം വെ​ള്ള​ത്തി​ലെ​ത്തി. അ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ​നി​ന്നും മു​ത്തു​വേ​ൽ പൊ​ന്തി​വ​ന്ന​ത്. ഞ​ങ്ങ​ൾ ഇ​രു​വ​രും ഒ​രു നി​മി​ഷം പേ​ടി​ച്ചു.

“പോ​യി മെ​ന​ക്കെ​ട​ണ്ട, അ​വി​ടെ​ങ്ങു​മാ​രു​മി​ല്ല. ആ​രും..”

മു​ത്തു​വേ​ൽ പ​റ​ഞ്ഞു. പി​ന്നെ, എ​ന്റെ ചു​മ​ലി​ൽ പി​ടി​ച്ചു. ഞ​ങ്ങ​ൾ ക​ര ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു. ചീ​യാ​ൻ തു​ട​ങ്ങി​യ കു​ള​വാ​ഴ​യു​ടെ മ​ണ​മാ​യി​രു​ന്ന​വ​ന്. ഒ​രു​പ​ക്ഷേ ക​ട​ലി​ന​ടി​യി​ലെ ന​ഗ​ര​ത്തി​നും അ​തേ മ​ണ​മാ​യി​രി​ക്കാം. അ​തോ അ​ഴു​കാ​ൻ തു​ട​ങ്ങി​യ അ​നേ​കം ജീ​വ​നു​ക​ളു​ടെ മ​ണ​മോ? ഇ​ന്നും ഞാ​ന​വ​നോ​ട് ചോ​ദി​ച്ചി​ട്ടി​ല്ല, അ​വി​ടെ ക​ണ്ട​തി​നെ​ക്കു​റി​ച്ച്.

എ​ല്ലാ വി​ചാ​ര​ങ്ങ​ളെ​യും മ​ന​സ്സി​ലാ​ക്കു​ന്നു​വെ​ന്ന​പോ​ലെ മു​ത്തു​വേ​ൽ എ​ന്നെ​ത്ത​ന്നെ നോ​ക്കി ചി​രി​ക്കു​ക​യാ​ണ്. ഞാ​ൻ, ബാ​ക്കി​യി​രു​ന്ന ചാ​രാ​യം കൂ​ടി അ​ക​ത്താ​ക്കി. ഇ​രു​ട്ട് ഞ​ങ്ങ​ൾ​ക്ക് ചു​റ്റും പു​ത​ഞ്ഞു. അ​ധി​കം വൈ​കാ​തെ ക​ട​പ്പു​റം ശൂ​ന്യ​മാ​വും. പ​ള്ളി​യു​ടെ ഇ​ടി​ഞ്ഞ കോ​ണു​ക​ളി​ൽ ക​ള്ള​ന്മാ​രും വേ​ശ്യ​ക​ളും ത​മ്പ​ടി​ക്കും. ഞ​ങ്ങ​ള​തൊ​ന്നും കാ​ണാ​ൻ നി​ൽ​ക്കാ​റി​ല്ല.

ദൂ​രെ​നി​ന്നും ഒ​രു നാ​ദ​സ്വ​ര ക​ച്ചേ​രി​യു​ടെ റെ​ക്കോ​ഡ് മു​ഴ​ങ്ങാ​ൻ തു​ട​ങ്ങി. രാ​ത്രി തു​ട​ങ്ങു​ന്ന​തി​ന്റെ അ​ട​യാ​ള​മാ​ണ​ത്.

“ഷെ​യ്ഖ് ചി​ന്ന മൗ​ലാ​ന​യാ​ണ്. ക​ച്ചേ​രി കേ​ട്ടി​റ്റൊ​ണ്ടാ?”

മു​ത്തു​വേ​ൽ പ​തി​വു​പോ​ലെ ചോ​ദി​ച്ചു. ഞാ​ൻ ഇ​ല്ലെ​ന്ന് ത​ല​യാ​ട്ടി. ഉ​ത്സ​വ​കാ​ല​ത്ത് ന​ട​ക്കാ​റു​ള്ള നാ​ദ​സ്വ​ര​ക്ക​ച്ചേ​രി​ക​ൾ സ​ത്യ​വ​തി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു. അ​വ​ൾ അ​തി​നെ​യാ​ണോ ഇ​ഷ്ട​പ്പെ​ട്ട​ത്, അ​തോ നാ​ര​ങ്ങ​യും ഭ​സ്മ​വും ജ​മ​ന്തി​പ്പൂ​ക്ക​ളും മ​ഞ്ഞ​ളും മ​ണ​ക്കു​ന്ന ഉ​ത്സ​വ​രാ​ത്രി​ക​ളി​ൽ, നാ​ദ​സ്വ​രം കേ​ട്ടു​കൊ​ണ്ട് എ​ന്റെ കൈ​ക​ളെ വ​ട്ടം​പി​ടി​ച്ച് ആ​ൾ​ത്തി​ര​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നെ​യോ? അ​റി​യി​ല്ല. ഞാ​ൻ ചു​റ്റും നോ​ക്കി.

ചാ​രാ​യ​ക്ക​ട​ക്കു​ള്ളി​ൽ ഇ​നി, എ​ങ്ങു​നി​ന്നോ ഒ​രു വെ​ട്ടം വ​ന്നു പ​തി​ക്കും. അ​തി​ന്റെ മ​ഞ്ഞ​ച്ച ശോ​ഭ​യി​ൽ ക​ട​യു​ടെ ത​റ​യി​ലൂ​ടെ, ഞ​ര​മ്പു​പോ​ലെ നേ​ർ​ത്തൊ​ഴു​കു​ന്ന തീ​വ​ണ്ടി​പ്പാ​ളം കാ​ണാ​നൊ​ക്കും. തു​രു​മ്പി​ച്ച ഇ​രു​മ്പി​ന്റെ മ​ണം ചു​റ്റും പ​ര​ക്കും. പാ​ള​ത്തി​ന്മേ​ലാ​ണ് ഞാ​ൻ ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക. എ​നി​ക്ക​പ്പോ​ൾ സ​ത്യ​വ​തി​യെ തൊ​ടാ​നാ​വും, അ​വ​ളു​ടെ എ​ല്ലാ ഉ​ത്ക​ണ്ഠ​ക​ളെ​യും വാ​രി​പ്പു​ണ​ർ​ന്ന് ഞാ​ൻ കി​ട​ക്കു​മ്പോ​ൾ അ​വ​ൾ ആ​ശ്വ​സി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യാം. മു​ത്തു​വേ​ൽ ഉ​ട​ൻ ഇ​വി​ടെ​നി​ന്ന് ഇ​റ​ങ്ങും. അ​വ​ന്റെ ഉ​റ​ക്ക​സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്ന​ത് മ​ഹാ​ര​ഹ​സ്യ​മാ​ണ്. ഒ​രു പ​ക്ഷേ, മു​ൾ​ച്ചെ​ടി​ക​ളെ പു​ണ​ർ​ന്നു​കൊ​ണ്ടാ​യി​രി​ക്കാം. എ​നി​ക്ക​റി​യാം, മു​ത്തു​വേ​ലി​നും ആ​രെ​യോ ആ​ശ്വ​സി​പ്പി​ക്കാ​ൻ കാ​ണു​മെ​ന്ന്.

ചെ​റു​പ്പ​ക്കാ​രു​ടെ ശ​ബ്ദം വീ​ണ്ടും കേ​ൾ​ക്കു​ന്നു​ണ്ട്. അ​വ​ർ ഈ ​നേ​ര​മാ​യി​ട്ടും പോ​യി​ല്ലാ​യി​രു​ന്നോ? ക​ട​ലെ​ടു​ത്ത ഒ​രു മ​ഹാ​ന​ഗ​ര​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ അ​വ​ർ​ക്കെ​ന്ത് സു​ഖ​മാ​ണാ​വോ കി​ട്ടു​ക? അ​തി​ശ​യം​ത​ന്നെ! അ​വ​ർ മൂ​ന്നു​പേ​രും കൂ​ടു​ത​ൽ അ​ടു​ത്തേ​ക്ക് വ​രി​ക​യാ​ണ്, സം​സാ​രി​ക്കു​ന്ന​ത് ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ്പ​ഷ്ട​മാ​യി കേ​ൾ​ക്കാ​നാ​വു​ന്നു​ണ്ട്.

“എ​ന്നാ​ലും, ഒ​രു ജീ​വ​ൻ​പോ​ലും ബാ​ക്കി​വ​ക്കാ​തെ...”

തീ​വ​ണ്ടി​പ്പാ​ളം ച​വി​ട്ടി​യാ​ണ് അ​വ​ർ ന​ട​ക്കു​ന്ന​ത്, അ​തി​ന്മേ​ൽ കി​ട​ക്കു​ന്ന എ​നി​ക്ക് നോ​വു​മെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ലേ? എ​നി​ക്ക് മാ​ത്ര​മ​ല്ല, സ​ത്യ​വ​തി​ക്കും നോ​വി​ല്ലേ? അ​ങ്ങ​നെ​യു​ള്ള നൂ​റു ക​ണ​ക്കി​ന് മ​നു​ഷ്യ​ർ​ക്ക് നോ​വി​ല്ലേ? എ​നി​ക്ക് പേ​ടി​യാ​യി​ത്തു​ട​ങ്ങി.

ഞാ​ൻ അ​ല​മു​റ​യി​ട്ടു.

“മു​ത്തു​വേ​ൽ, ഓ ​മു​ത്തു​വേ​ൽ...”

അ​ന്ന്, തീ​വ​ണ്ടി, ഒ​ടു​വി​ല​ത്തെ സ്റ്റേ​ഷ​നി​ൽ എ​ത്തു​മ്പോ​ൾ, ആ​രോ, മു​ത്തു​വേ​ൽ എ​ന്ന പേ​ര് വി​ളി​ക്കു​ന്ന​ത് കേ​ട്ടാ​ണ് ഞാ​ൻ ഉ​ണ​ർ​ന്ന​ത്. സ​ത്യ​വ​തി എ​നി​ക്കു മു​മ്പേ ഉ​ണ​ർ​ന്നി​രു​ന്നു. അ​വ​ളു​ടെ മു​ഖം പ​തി​വി​ന് വി​പ​രീ​ത​മാ​യി ന​ന്നേ ശാ​ന്ത​മാ​യി​രു​ന്നു, യാ​തൊ​രു മു​റു​ക്ക​വു​മി​ല്ല. തീ​വ​ണ്ടി ജ​നാ​ല​യി​ലൂ​ടെ, ദൂ​രെ കാ​ണു​ന്ന കു​രി​ശു രൂ​പ​ത്തി​ലേ​ക്ക് അ​ന്നേ​രം സ​ത്യ​വ​തി വി​ര​ൽ​ചൂ​ണ്ടി.

“ഉ​പ​ദേ​ശി അ​വി​ടെ​ക്കാ​ണും, ഒ​റ​പ്പ്. ന​മു​ക്ക് വെ​ക്കം പോ​ണം, അ​യാ​ൾ പൊ​യ്ക്ക​ള​ഞ്ഞാ​ലോ...’’

അ​വ​ൾ വേ​ഗ​മെ​ണീ​റ്റ്, തു​ണി​സ​ഞ്ചി​യെ​ടു​ത്തു. എ​ണീ​ക്കാ​ൻ, എ​നി​ക്ക് കൈ ​ത​ന്നു. ഞാ​ൻ സ​ത്യ​വ​തി​യെ തൊ​ടും മു​ന്നേ തീ​വ​ണ്ടി​യൊ​ന്ന് കു​ലു​ങ്ങി. ഞ​ങ്ങ​ളു​ടെ കൈ​ക​ൾ അ​ക​ന്നു. അ​വ​ളു​ടെ അ​ച്ചം ക​ണ്ടി​ട്ടാ​ക​ണം, ക​ട​ൽ തീ​വ​ണ്ടി​മു​റി​ക്കു​ള്ളി​ലേ​ക്ക് ആ​ര​വ​ത്തോ​ടെ ക​ട​ന്നു​വ​ന്നു. ഞ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ഗി​യെ​യും ഇ​റു​ത്തെ​ടു​ത്ത് പ​ള്ളി ല​ക്ഷ്യ​മാ​ക്കി ഒ​ഴു​കാ​ൻ തു​ട​ങ്ങി.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.