ചൗ​തി​സ യ​ന്ത്രം

എ.​ഡി.954 ഫെ​ബ്രു​വ​രി 14 ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ ജേ​ജ​ക​ഭു​ക്തി​യെ​ന്ന രാ​ജ്യ​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​യ ഖ​ജു​രാ​ഹോ​യി​ൽ, മ​ഹാ​രാ​ജാ ദ​ങ്ക​വ​ർ​മ​ന്റെ മു​പ്പ​ത്തി​നാ​ലാം ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ച​ന്ദേ​ല രാ​ജ​വം​ശ​ത്തി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​റ്റി​ട്ട് മൂ​ന്നു​കൊ​ല്ലം തി​ക​യു​ന്ന ദി​വ​സം കൂ​ടി​യാ​ണ​ത്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യും അ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. പി​താ​വാ​യ മ​ഹാ​രാ​ജ യ​ശോ​വ​ർ​മന്റെ കാ​ല​ത്ത് തു​ട​ങ്ങി​യ ആ ​ക്ഷേ​ത്ര​ത്തി​ന്റെ നി​ർ​മാ​ണം...

എ.​ഡി.954 ഫെ​ബ്രു​വ​രി 14

ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ ജേ​ജ​ക​ഭു​ക്തി​യെ​ന്ന രാ​ജ്യ​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​യ ഖ​ജു​രാ​ഹോ​യി​ൽ, മ​ഹാ​രാ​ജാ ദ​ങ്ക​വ​ർ​മ​ന്റെ മു​പ്പ​ത്തി​നാ​ലാം ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ച​ന്ദേ​ല രാ​ജ​വം​ശ​ത്തി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​റ്റി​ട്ട് മൂ​ന്നു​കൊ​ല്ലം തി​ക​യു​ന്ന ദി​വ​സം കൂ​ടി​യാ​ണ​ത്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യും അ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. പി​താ​വാ​യ മ​ഹാ​രാ​ജ യ​ശോ​വ​ർ​മന്റെ കാ​ല​ത്ത് തു​ട​ങ്ങി​യ ആ ​ക്ഷേ​ത്ര​ത്തി​ന്റെ നി​ർ​മാ​ണം അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ദ​ങ്ക​വ​ർ​മ​നാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​മൂ​ന്ന് ആ​ഘോ​ഷ​ങ്ങ​ളും ഒ​രു​മി​ച്ചു​വ​ന്ന​തു​കൊ​ണ്ട് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ല്ലാം വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

കൊ​ട്ടാ​ര​വും തെ​രു​വീ​ഥി​ക​ളും, എ​ന്തി​ന് ചെ​റി​യ വീ​ടു​ക​ൾ പോ​ലും, പൂ​മാ​ല​ക​ൾ​കൊ​ണ്ടും കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൊ​ണ്ടും അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ കൂ​ട്ടം​കൂ​ട്ട​മാ​യി ത​ല​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു. ന​ഗ​ര​വീ​ഥി​ക​ൾ വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ​കൊ​ണ്ട് മു​ഖ​രി​ത​മാ​യി​രി​ക്കു​ന്നു. അ​ഴ​കി​ൽ അ​പ്സ​ര​സ്സു​ക​ളെ വെ​ല്ലു​ന്ന ഖ​ജു​രാ​ഹോ​യി​ലെ സു​ന്ദ​രി​മാ​ർ തെ​രു​വു​ക​ളി​ൽ പാ​ട്ടു​പാ​ടി​യും നൃ​ത്തം ചെ​യ്തും മ​ഹാ​രാ​ജാ​വി​നെ പ്ര​കീ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, മ​ഹാ​രാ​ജ ദ​ങ്ക​വ​ർ​മ​ൻ ഈ ​ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും ശ്ര​ദ്ധി​ക്കു​ന്ന​തേ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ന​സ്സ് മു​ഴു​വ​ൻ പു​തി​യ ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ലാ​യി​രു​ന്നു. ത​ന്റെ പി​താ​വ് ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ അ​ത് ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. അ​തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി​ട്ടാ​ണ് യ​ശോ​വ​ർ​മന്റെ ചെ​ല്ല​പ്പേ​രാ​യ ല​ക്ഷ്മ​ണ എ​ന്ന പേ​ര് പു​തി​യ ക്ഷേ​ത്ര​ത്തി​ന് ന​ൽ​കി​യ​ത്.

ല​ക്ഷ്മ​ണ​ക്ഷേ​ത്ര​മെ​ന്നാ​ണ് പേ​രി​ട്ട​തെ​ങ്കി​ലും, സൂ​ര്യോ​ദ​യം ക​ഴി​ഞ്ഞ് ഏ​ഴ​ര നാ​ഴി​ക തി​ക​യു​മ്പോ​ൾ, ദീ​ർ​ഘ​മാ​യ വേ​ദോ​ച്ചാ​ര​ണ​ങ്ങ​ൾ​ക്കും ഹോ​മ​ങ്ങ​ൾ​ക്കും താ​ന്ത്രി​കാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും ശേ​ഷം, അ​വി​ടെ പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്താ​ൻ പോ​കു​ന്ന​ത്, നാ​ല​ടി ഉ​യ​ര​മു​ള്ള, ത്രി​മു​ഖ​നും ച​തു​ർ​ബാ​ഹു​വു​മാ​യ വൈ​കു​ണ്ഠ​വി​ഷ്ണു​വി​ന്റെ വി​ഗ്ര​ഹ​മാ​യി​രു​ന്നു. നേ​രേ നോ​ക്കി​യാ​ൽ ക​രു​ണാ​മ​യ​നാ​യ മ​ഹാ​വി​ഷ്ണു​വി​ന്റെ​യും, വ​ല​തു​വ​ശ​ത്ത് വ​രാ​ഹ​മൂ​ർ​ത്തി​യു​ടെ​യും ഇ​ട​തു​വ​ശ​ത്ത് ന​ര​സിം​ഹ മൂ​ർ​ത്തി​യു​ടെ​യും ഉ​ഗ്ര​രൂ​പ​ങ്ങ​ളു​ള്ള, ശം​ഖു​ച​ക്ര​ഗ​ദാ​പ​ദ്മ​ധാ​രി​യാ​യ ആ ​വി​ഗ്ര​ഹ​ത്തി​ൽ, അ​തി​ശ​ക്ത​നാ​യൊ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ സ​മ​സ്ത​ഭാ​വ​ങ്ങ​ളും പ്ര​തി​ഫ​ലി​ച്ചി​രു​ന്നു.

യു​ഗ​ങ്ങ​ൾ​ക്കു​മു​മ്പ്, കു​റ​ച്ചു​കാ​ലം ഭൂ​മി​യി​ലെ വി​ന്ധ്യാ​പ​ർ​വ​ത​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ ബ്ര​ഹ്മാ​വ്, മ​ഹാ​വി​ഷ്ണു​വി​നെ നി​ത്യ​വും പൂ​ജി​ക്കാ​നാ​യി, ആ​കാ​ശ​ഗം​ഗ​യു​ടെ തീ​ര​ത്തു​ള്ള ദേ​വ​ശി​ല​യി​ൽ​നി​ന്ന് കൊ​ത്തി​യെ​ടു​ത്ത് കൊ​ണ്ടു​വ​ന്ന​താ​ണ് ആ ​വി​ഗ്ര​ഹ​മെ​ന്ന് ഭ​ക്ത​ർ വി​ശ്വ​സി​ക്കു​ന്നു. വൈ​കു​ണ്ഠ​വി​ഷ്ണു​വി​ന്റെ അ​നു​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ ത​നി​ക്ക് ലോ​കം മു​ഴു​വ​ൻ കീ​ഴ​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ഹാ​രാ​ജാ യ​ശോ​വ​ർ​മ​നും വി​ശ്വ​സി​ച്ചി​രു​ന്നു. പ്ര​തി​ഹാ​ര രാ​ജാ​വാ​യ മ​ഹി​പാ​ല​നെ തോ​ൽ​പി​ച്ച് ക​ലി​ഞ്ജ​ർ കോ​ട്ട പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ കി​ട്ടി​യ ആ ​അ​ത്ഭു​ത വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് ഖ​ജു​രാ​ഹോ​യി​ൽ അ​ദ്ദേ​ഹം പു​തി​യൊ​രു ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷേ, ആ ​ക്ഷേ​ത്ര​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ക്കു​ന്ന​തു​വ​രെ ജീ​വി​ച്ചി​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല.

പ​രി​ശു​ദ്ധ​മാ​യ ചെ​മ്പു​ത​കി​ടി​ൽ വ​ര​ച്ച അ​ത്ഭു​ത​ശ​ക്തി​ക​ളു​ള്ള ഒ​രു വി​ശു​ദ്ധ യ​ന്ത്ര​ത്തി​ന് മു​ക​ളി​ലാ​ണ് ക​ലി​ഞ്ജ​ർ കോ​ട്ട​ക്കു​ള്ളി​ലെ ക്ഷേ​ത്ര​ത്തി​ൽ ബ്ര​ഹ്മാ​വ് വൈ​കു​ണ്ഠ​വി​ഷ്ണു​വി​നെ പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന​തെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സം. എ​ന്നാ​ൽ ,സ​മ​ച​തു​രാ​കൃ​തി​യി​ൽ പ​തി​നാ​റ് ക​ള​ങ്ങ​ളു​ണ്ടെ​ന്ന​തൊ​ഴി​കെ ആ ​യ​ന്ത്ര​ത്തി​ന്റെ മ​റ്റു​വി​വ​ര​ങ്ങ​ളൊ​ന്നും ആ​ർ​ക്കു​മ​റി​യി​ല്ലാ​യി​രു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ യ​ശോ​വ​ർ​മൻ അ​വി​ടെ​നി​ന്ന് വി​ഗ്ര​ഹം ഇ​ള​ക്കി​യെ​ടു​ത്ത​പ്പോ​ൾ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ദ്ര​വി​ച്ചി​രു​ന്ന യ​ന്ത്രം പൂ​ർ​ണ​മാ​യി ന​ശി​ച്ചു​പോ​യി. യ​ന്ത്ര​ത്തി​ലെ അ​ക്ക​ങ്ങ​ളു​ടെ ക്ര​മം എ​ന്താ​യി​രു​ന്നു​വെ​ന്ന് എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ​ർ​ക്കും മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പു​തി​യ ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​ക്കു​വേ​ണ്ട യ​ന്ത്രം കൃ​ത്യ​മാ​യി ക​ണ​ക്കു​കൂ​ട്ടി വ​ര​ച്ചു​ത​രു​ന്ന​വ​ർ​ക്ക് ആ​യി​രം സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് യ​ശോ​വ​ർ​മൻ രാ​ജ്യം മു​ഴു​വ​ൻ വി​ളം​ബ​രം ചെ​യ്തു. പ​ക്ഷേ, അ​തു​കൊ​ണ്ട് ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ല. പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ക്കു​ന്ന നി​മി​ഷം വ​രെ ആ​രും യ​ന്ത്ര​വു​മാ​യി എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ക​രി​ങ്ക​ല്ലി​ൽ കൊ​ത്തി​യെ​ടു​ത്ത പീ​ഠ​ത്തി​ന് മു​ക​ളി​ൽ വൈ​കു​ണ്ഠ വി​ഷ്ണു​വി​ന്റെ വി​ഗ്ര​ഹം പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തേ​ണ്ടി​വ​ന്നു. മാ​ത്ര​മ​ല്ല അ​ന്ന് പ്ര​ഭാ​ത​ത്തി​ൽ മ​ഹാ​രാ​ജാ​വ് എ​ഴു​ന്നെ​ള്ളു​മ്പോ​ൾ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു ദുഃ​ശ്ശ​കു​ന​വു​മു​ണ്ടാ​യി.

വി​ശേ​ഷ​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച്, സ്വ​ർ​ണാ​ഭ​ര​ണ​വി​ഭൂ​ഷി​ത​നാ​യ മ​ഹാ​രാ​ജാ​വ് പ​ത്നീ​സ​മേ​തം പ്രാ​ണ​പ്ര​തി​ഷ്ഠ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​യി ല​ക്ഷ്മ​ണ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്നെ​ള്ളു​മ്പോ​ൾ, ഭ്രാ​ന്ത​നെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന, ന​ഗ്ന​നാ​യൊ​രാ​ൾ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ചു. ന​ര​ച്ച, ജ​ട​പി​ടി​ച്ച താ​ടി​യും മു​ടി​യു​മു​ള്ള, ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന, വൃ​ത്തി​ഹീ​ന​നാ​യ ആ ​മ​നു​ഷ്യ​ന് സു​മാ​ർ അ​റു​പ​ത് വ​യ​സ്സു​ണ്ടാ​വും.

അ​യാ​ളു​ടെ കൈ​യി​ൽ വ​ലി​യൊ​രു ഭാ​ണ്ഡ​വു​മു​ണ്ടാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും മ​ഹാ​രാ​ജാ​വി​നെ അ​ക​മ്പ​ടി സേ​വി​ക്കു​ന്ന ഭ​ട​ന്മാ​ർ അ​യാ​ളെ പി​ടി​ച്ചു​മാ​റ്റി. ദ​ങ്ക​വ​ർ​മ​ൻ അ​ത് ശ്ര​ദ്ധി​ക്കാ​ത്ത​തു​പോ​ലെ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് ക​യ​റി​യെ​ങ്കി​ലും, പ്രാ​ണ​പ്ര​തി​ഷ്ഠ ക​ഴി​ഞ്ഞ് കൊ​ട്ടാ​ര​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​നെ മ​ന്ത്രി​മു​ഖ്യ​നെ വി​ളി​ച്ച്, അ​യാ​ൾ ആ​രാ​ണെ​ന്നും, എ​ന്തി​നാ​ണ് ത​ന്റെ മു​ന്നി​ലേ​ക്ക് തി​ക്കി​ത്തി​ര​ക്കി വ​രാ​ൻ ശ്ര​മി​ച്ച​തെ​ന്നും അ​ന്വേ​ഷി​ക്കാ​ൻ ആ​ജ്ഞാ​പി​ച്ചു. മ​ന്ത്രി​മു​ഖ്യ​ൻ ഉ​ട​ൻ ത​ന്നെ ഭ​ട​ന്മാ​രോ​ട് ആ ​ഭ്രാ​ന്ത​നെ ക​ണ്ടു​പി​ടി​ച്ച് കൊ​ട്ടാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. അ​വ​ർ ഉ​ച്ച​യോ​ടെ ന​ഗ​ര​പ്രാ​ന്ത​ത്തി​ൽ​നി​ന്ന് ആ ​ഭ്രാ​ന്ത​നെ പി​ടി​കൂ​ടി മ​ന്ത്രി​മു​ഖ്യ​ന്റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

“നീ​യാ​രാ​ണ്? എ​ന്തി​നാ​ണ് മ​ഹാ​രാ​ജാ​വി​ന്റെ പി​റ​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ഈ ​വൃ​ത്തി​ഹീ​ന​മാ​യ രൂ​പ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ മു​ന്നി​ലേ​ക്കെ​ടു​ത്തു​ചാ​ടി​യ​ത്?’’

മ​ന്ത്രി​മു​ഖ്യ​ൻ ക​ടു​ത്ത ദേ​ഷ്യ​ത്തി​ലാ​ണ് ചോ​ദി​ച്ച​ത്. പ​ക്ഷേ അ​തി​ന് മ​റു​പ​ടി പ​റ​യാ​തെ അ​യാ​ൾ ദു​രൂ​ഹ​മാ​യൊ​ന്ന് പു​ഞ്ചി രി​ച്ച​തേ​യു​ള്ളൂ. അ​തു​ക​ണ്ട​പ്പോ​ൾ മ​ന്ത്രി​മു​ഖ്യ​ന്റെ കോ​പം ഇ​ര​ട്ടി​ക്കു​ക​യും ചെ​യ്തു.

“നി​ന​ക്ക് ഭ്രാ​ന്താ​ണോ? ചോ​ദി​ച്ച​തി​നു​ത്ത​രം പ​റ​യാ​തെ വി​ഡ്ഢി​യെ​പ്പോ​ലെ ചി​രി​ക്കു​ന്ന​തെ​ന്താ​ണ്?”

അ​യാ​ൾ കൈ​യി​ലു​ള്ള ഭാ​ണ്ഡം താ​ഴെ വെ​ച്ച് മ​ന്ത്രി​മു​ഖ്യ​ന്റെ മു​ന്നി​ലു​ള്ള ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും അ​യാ ളു​ടെ പെ​രു​മാ​റ്റം മ​ന്ത്രി​മു​ഖ്യ​ന് തീ​രെ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​ദ്ദേ​ഹം, ‘എ​ഴു​ന്നേ​ൽ​ക്ക്’ എ​ന്ന അ​ർ​ഥ​ത്തി​ൽ അ​യാ​ളെ ത​റ​പ്പി​ച്ചൊ​ന്ന് നോ​ക്കി. സാ​ധാ​ര​ണ നി​ല​ക്ക് ജേ​ജ​ക​ഭു​ക്തി​യി​ലെ ഏ​തൊ​രു പ്ര​ജ​യും അ​ധി​കാ​ര​ത്തി​ന്റെ തീ​യു​ള്ള ആ ​നോ​ട്ട​ത്തി​നു​മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ എ​ഴു​ന്നേ​ൽ​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​യാ​ൾ അ​വി​ടെ ത​ന്നെ​യി​രു​ന്ന് ഒ​ന്നു​കൂ​ടി പു​ഞ്ചി​രി​ച്ച​തി​നു​ശേ​ഷം സാ​വ​ധാ​നം മ​റു​പ​ടി പ​റ​യാ​ൻ തു​ട​ങ്ങി.

“അ​തെ. ഞാ​നൊ​രു ഭ്രാ​ന്ത​നാ​ണ്. താ​ങ്ക​ളെ​പ്പോ​ലെ​യു​ള്ള​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി​ഡ്ഢി​യു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ധി​കാ​ര​ത്തി​ന്റെ ഉ​ന്മാ​ദ​ത്തി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന താ​ങ്ക​ളെ നോ​ക്കി എ​നി​ക്കി​ങ്ങ​നെ നി​സ്സം​ഗ​മാ​യി പു​ഞ്ചി​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ബ​ഹു​മാ​ന​പ്പെ​ട്ട മ​ന്ത്രി​മു​ഖ്യ​ൻ ദ​യ​വാ​യി ഒ​രു കാ​ര്യം മ​ന​സ്സി​ലാ​ക്ക​ണം. ഈ ​അ​ധി​കാ​ര​വും സ​മ്പ​ത്തും ആ​ഘോ​ഷ​ങ്ങ​ളു​മെ​ല്ലാം എ​ന്നെ​ന്നേ​ക്കും നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. ഭൗ​തി​ക​മാ​യ എ​ന്തും അ​ർ​ഥ​ശൂ​ന്യ​വും ന​ശ്വ​ര​വു​മാ​ണ്. വൈ​കു​ണ്ഠ​വി​ഷ്ണു​വി​നെ പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ​തു​കൊ​ണ്ടൊ​ന്നും ച​ന്ദേ​ല രാ​ജ​വം​ശ​ത്തി​ന് കാ​ലാ​കാ​ലം രാ​ജ്യം ഭ​രി​ക്കാ​നാ​വി​ല്ല.”

ഇ​ദ്ദേ​ഹം വി​ചാ​രി​ച്ച​തു​പോ​ലെ ഒ​രു ഭ്രാ​ന്ത​ന​ല്ല​ല്ലോ. വ​ള​രെ ഗൗ​ര​വ​മാ​യി​ട്ടാ​ണ് കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടി​ട്ട് ജൈ​ന​മ​ത വി​ശ്വാ​സി​യാ​യ ഒ​രു ദി​ഗം​ബ​ര സ​ന്യാ​സി​യാ​ണെ​ന്ന് തോ​ന്നു​ന്നു. ഇ​ത്ത​ര​ക്കാ​രോ​ട് കൂ​ടു​ത​ൽ ത​ർ​ക്കി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ബു​ദ്ധി.

“താ​ങ്ക​ൾ പ​റ​ഞ്ഞ​തെ​ല്ലാം ശ​രി​യാ​ണെ​ന്ന് സ​മ്മ​തി​ക്കാം. പ​ക്ഷേ, അ​പ്പോ​ഴും ഒ​രു ചോ​ദ്യം ബാ​ക്കി​യു​ണ്ട്. ഈ ​പ​വി​ത്ര​മാ​യ ദി​വ​സ​ത്തി​ലൊ​രു ദുശ്ശ​കു​ന​മാ​യി എ​ന്തി​നാ​ണ് താ​ങ്ക​ൾ മ​ഹാ​രാ​ജാ​വി​ന്റെ മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച​ത്?’’

മ​ന്ത്രി​മു​ഖ്യ​ൻ ഗൗ​ര​വം വി​ടാ​തെ അ​ൽ​പം മ​യ​ത്തി​ലാ​ണ് ചോ​ദി​ച്ച​ത്. സ​ന്യാ​സി ഏ​താ​നും നി​മി​ഷ​ങ്ങ​ൾ നി​ശ്ശ​ബ്ദ​നാ​യി​രു​ന്നു. പി​ന്നെ എ​ന്തോ ഓ​ർ​ത്ത​പോ​ലെ പ​റ​യാ​ൻ തു​ട​ങ്ങി.

“എ​നി​ക്ക് എ​ല്ലാ ദി​വ​സ​ങ്ങ​ളും ഒ​രു​പോ​ലെ​യാ​ണ്. ഞാ​ൻ നി​ങ്ങ​ളെ​പ്പോ​ലെ ശ​കു​ന​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ന​ല്ല. മ​റ്റു​ള്ള​വ​രി​ൽ നി​ന്നൊ​ന്നും മ​റ​ച്ചു​വെ​ക്കാ​നി​ല്ലാ​ത്ത​തു​കൊ​ണ്ട് വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​റു​മി​ല്ല. കു​ളി​ച്ചു​കു​റി​യി​ട്ട്, ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ച്, എ​ന്നെ ഞാ​ന​ല്ലാ​താ​ക്കു​ന്ന​തി​ൽ എ​നി​ക്ക് തീ​രെ താ​ൽ​പ​ര്യ​മി​ല്ല. ഈ ​രൂ​പ​ത്തി​ൽ എ​ന്നെ ക​ണ്ടി​ട്ട് നി​ങ്ങ​ൾ​ക്ക് ദുഃ​ശ്ശ​കു​ന​മാ​യി തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് നി​ങ്ങ​ളു​ടെ പ്ര​ശ്ന​മാ​ണ്. എ​ന്റെ​യ​ല്ല. ഇ​നി മ​ഹാ​രാ​ജാ​വി​ന്റെ മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച​തി​ന്റെ കാ​ര​ണം പ​റ​യാം.

ഞാ​ൻ മ​ഹാ​രാ​ജ ദ​ങ്ക​വ​ർ​മ​നെ കാ​ണാ​നാ​യി ഖ​ജു​രാ​ഹോ​യി​ൽ വ​ന്നി​ട്ട് നാ​ലു​ദി​വ​സ​മാ​യി. പ​ല​ത​വ​ണ ദ്വാ​ര​പാ​ല​ക​ന്മാ​രോ​ട് കൊ​ട്ടാ​ര​ത്തി​ന​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹാ​രാ​ജാ​വി​നോ​ട് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ടൊ​രു കാ​ര്യം പ​റ​യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. പ​ക്ഷേ, അ​വ​ർ എ​ന്നെ അ​ക​ത്തു​ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ല. നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള മേ​ല​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​പോ​ലും അ​തേ പെ​രു​മാ​റ്റ​മാ​ണു​ണ്ടാ​യ​ത്. ഒ​ടു​വി​ൽ ഗ​തി​കെ​ട്ടി​ട്ടാ​ണ് ഇ​ന്ന് കാ​ല​ത്ത് ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന മ​ഹാ​രാ​ജാ​വി​ന്റെ മു​ന്നി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹ​വും എ​ന്നെ ശ്ര​ദ്ധി​ക്കാ​തെ ന​ട​ന്നു​പോ​യി.”

 

സ​ന്യാ​സി വ​ള​രെ വി​ശ​ദ​മാ​യി ത​ന്നെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. പ​ക്ഷേ, മ​ന്ത്രി​മു​ഖ്യ​ന​ത് ബോ​ധ്യ​പ്പെ​ട്ടി​ല്ല. രാ​ജ്യ​ത്തെ പ്ര​ജ​ക​ളെല്ലാം ​ഇ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ മ​ഹാ​രാ​ജാ​വി​നെ നേ​രി​ട്ടു​ക​ണ്ട് സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ. അ​ത് മ​ഹാ​രാ​ജാ​വി​ന്റെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യും. പ​ക്ഷേ, ത​ർ​ക്ക​ത്തി​നു​പോ​കേ​ണ്ടെ​ന്ന് മു​മ്പേ തീ​രു​മാ​നി​ച്ച​തി​നാ​ൽ അ​തൊ​ന്നും പ​റ​യാ​ൻ പോ​യി​ല്ല. ഇ​ത്ത​രം ആ​ളു​ക​ളോ​ട് കൂ​ടു​ത​ൽ സം​സാ​രി​ക്കാ​തെ എ​ത്ര​യും വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​താ​ണ​ല്ലോ ന​ല്ല​ത്.

“ശ​രി, താ​ങ്ക​ൾ​ക്കെ​ന്താ​ണ് മ​ഹാ​രാ​ജാ​വി​നോ​ട് പ​റ​യാ​നു​ള്ള​ത് ?’’

മ​ന്ത്രി​മു​ഖ്യ​ൻ സ​ന്യാ​സി​യോ​ട് നേ​രെ കാ​ര്യം ചോ​ദി​ച്ചു.

“അ​ത് അ​ദ്ദേ​ഹ​ത്തോ​ട് നേ​രി​ട്ട് മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ. താ​ങ്ക​ളോ​ട് പ​റ​യാ​ൻ പ​റ്റി​ല്ല.”

“ജേ​ജ​ക​ഭു​ക്തി​യി​ലെ മ​ന്ത്രി​മു​ഖ്യ​ൻ അ​റി​യാ​ൻ പാ​ടി​ല്ലാ​ത്ത എ​ന്ത് ര​ഹ​സ്യ​മാ​ണ് താ​ങ്ക​ൾ​ക്ക് മ​ഹാ​രാ​ജാ​വി​നെ അ​റി​യി​ക്കാ​നു​ള്ള​ത്?”

ആ ​ചോ​ദ്യം കേ​ട്ട​പ്പോ​ൾ സ​ന്യാ​സി പ​രി​ഹാ​സ​സ്വ​ര​ത്തി​ൽ പൊ​ട്ടി​ച്ചി​രി​ച്ചു.

“ഹ​ഹ ഹ​ഹ ഇ​തെ​ന്ത് ചോ​ദ്യ​മാ​ണ്. താ​ങ്ക​ൾ അ​റി​യാ​ൻ പാ​ടി​ല്ലാ​ത്ത ര​ഹ​സ്യ​മാ​യ​തു​കൊ​ണ്ടാ​ണ​ല്ലോ മ​ഹാ​രാ​ജാ​വി​നോ​ട് മാ​ത്ര​മേ പ​റ​യൂ എ​ന്ന് പ​റ​ഞ്ഞ​ത്. പി​ന്നെ ഒ​രു കാ​ര്യം, താ​ങ്ക​ൾ മ​ന്ത്രി​മു​ഖ്യ​ൻ മാ​ത്ര​മാ​ണ്. മ​ഹാ​രാ​ജാ​വ​ല്ല. അ​ക്കാ​ര്യം മ​റ​ക്ക​രു​ത്.”

ഒ​രു താ​ക്കീ​തു​പോ​ലെ​യാ​ണ് സ​ന്യാ​സി പ​റ​ഞ്ഞു​നി​ർ​ത്തി​യ​ത്. പ​ക്ഷേ, മ​ന്ത്രി​മു​ഖ്യ​ൻ അ​ത് കേ​ട്ട​താ​യി ഭാ​വി​ച്ചി​ല്ല.

“ശ​രി, അ​ത്ര വ​ലി​യ ര​ഹ​സ്യ​മാ​ണെ​ങ്കി​ൽ എ​ന്നോ​ട് പ​റ​യേ​ണ്ട. താ​ങ്ക​ൾ​ക്ക് മ​ഹാ​രാ​ജാ​വി​നെ അ​റി​യി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ഒ​രു ഭു​ർ​ജ​പ​ത്ര​ത്തി​ലെ​ഴു​തി ത​രൂ. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന് കൊ​ടു​ക്കാം.”

മ​ന്ത്രി​മു​ഖ്യ​ന്റെ ആ ​ത​ന്ത്ര​ത്തി​ലും സ​ന്യാ​സി വീ​ണി​ല്ല.

“മ​ഹാ​രാ​ജാ​വി​നെ കാ​ണാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന​ല്ലേ ഈ ​പ​റ​ഞ്ഞ​തി​ന്റെ അ​ർ​ഥം? ഞാ​ൻ എ​ഴു​തി​ത്ത​രു​ന്ന ഭു​ർ​ജ​പ​ത്രം താ​ങ്ക​ൾ വാ​യി​ക്കി​ല്ലെ​ന്ന​തി​ന് എ​ന്താ​ണു​റ​പ്പ്? അ​ത് മ​ഹാ​രാ​ജാ​വി​ന്റെ മു​ന്നി​ലെ​ത്തു​മെ​ന്ന​തി​ന് എ​ന്താ​ണു​റ​പ്പ് ? ബ​ഹു​മാ​ന്യ​നാ​യ മ​ന്ത്രി​മു​ഖ്യാ, താ​ങ്ക​ളു​ടെ ച​തി മ​ന​സ്സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി​യൊ​ക്കെ ഈ ​പാ​വം ദി​ഗം​ബ​ര​സ​ന്യാ​സി​ക്കു​ണ്ട്. ത​ന്നെ പ്ര​ജ​ക​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി അ​ക​റ്റി​നി​ർ​ത്തു​ന്ന ഈ ​മ​ന്ത്രി​മു​ഖ്യ​നെ​വെ​ച്ച് രാ​ജ്യം ഭ​രി​ക്കു​ന്നൊ​രു വി​ഡ്ഢി​യാ​ണ​ല്ലോ മ​ഹാ​രാ​ജാ ദ​ങ്ക​വ​ർ​മ​ൻ എ​ന്നാ​ലോ​ചി​ക്കു​മ്പോ​ൾ സ​ഹ​താ​പം തോ​ന്നു​ന്നു.”

സ​ന്യാ​സി​യു​ടെ ആ ​വാ​ക്കു​ക​ൾ മ​ന്ത്രി​മു​ഖ്യ​ന്റെ ആ​ത്മാ​ഭി​മാ​ന​ത്തി​നേ​റ്റ അ​തി​ശ​ക്ത​മാ​യൊ​രു അ​ടി​യാ​യി​രു​ന്നു.

“എ​ന്റെ മ​ഹാ​രാ​ജാ​വ് വി​ഡ്ഢി​യോ? എ​ന്ത് അ​സം​ബ​ന്ധ​മാ​ണ് പ​റ​യു​ന്ന​ത്? കൊ​ന്നു​ക​ള​യും നി​ന്നെ ഞാ​ൻ...’’

മ​ന്ത്രി​മു​ഖ്യ​ന്റെ കോ​പം പ​തി​ന്മ​ട​ങ്ങാ​യി. അ​ദ്ദേ​ഹം വാ​ളു​മെ​ടു​ത്ത് ഇ​രി​പ്പി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യെ​ഴു​ന്നേ​റ്റ് അ​ട്ട​ഹ​സി​ച്ചു. പ​ക്ഷേ, അ​ത് ക​ണ്ടി​ട്ടൊ​ന്നും ദി​ഗം​ബ​ര​സ​ന്യാ​സി​ക്ക് ഒ​രു കു​ലു​ക്ക​വു​മു​ണ്ടാ​യി​ല്ല. ത​ന്റെ ഇ​രി​പ്പി​ട​ത്തി​ൽ ഉ​റ​ച്ചി​രു​ന്നു​കൊ​ണ്ട് അ​ദ്ദേ​ഹം വീ​ണ്ടും പു​ഞ്ചി​രി​ച്ചു.

“ഛേ ഛേ… ജേ​ജ​ക​ഭു​ക്തി​യി​ലെ മ​ന്ത്രി​മു​ഖ്യ​ൻ ഇ​ങ്ങ​നെ പ്ര​കോ​പി​ത​നാ​ക​രു​ത്. നേ​ര​ത്തെ താ​ങ്ക​ൾ എ​ന്നെ വി​ഡ്ഢി​യെ​ന്ന് വി​ളി​ച്ച​പ്പോ​ൾ ഞാ​ൻ വെ​റു​തെ പു​ഞ്ചി​രി​ച്ച​ത​ല്ലേ​യു​ള്ളൂ. അ​ങ്ങേ​ക്ക് മ​ഹ​ത്ത​ര​മെ​ന്ന് തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് വി​ഡ്ഢി​ത്ത​മാ​കാം. എ​നി​ക്ക് മ​ഹ​ത്ത​ര​മെ​ന്ന് തോ​ന്നു​ന്ന​ത് അ​ങ്ങേ​ക്കും. അ​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല. പി​ന്നെ ഒ​രു കാ​ര്യം. വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ എ​ന്നെ കൊ​ല​പ്പെ​ടു​ത്തി​യാ​ൽ, താ​ങ്ക​ൾ​ക്ക് മ​ഹാ​രാ​ജാ​വി​ന്റെ ഗു​രു​വി​നെ കൊ​ന്ന​തി​നു​ള്ള ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.”

അ​തു​കേ​ട്ട​പ്പോ​ൾ മ​ന്ത്രി​മു​ഖ്യ​ൻ ഞെ​ട്ടി​പ്പോ​യി. മ​ഹാ​രാ​ജാ ദ​ങ്ക​വ​ർ​മ​ന്റെ ഗു​രു​വാ​ണോ ത​ന്റെ മു​ന്നി​ലി​രി​ക്കു​ന്ന​ത്? വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല! മ​ഹാ​രാ​ജാ​വ് ന​ള​ന്ദ​യി​ലും സോ​നാ​ഗി​രി​യി​ലു​മൊ​ക്കെ പോ​യി പ​ഠി​ച്ച​താ​യി കേ​ട്ടി​ട്ടു​ണ്ട്. അ​തി​ലെ​വി​ടെ വെ​ച്ചാ​യി​രി​ക്കും ഇ​ദ്ദേ​ഹം പ​ഠി​പ്പി​ച്ചി​രി​ക്കു​ക? ന​ള​ന്ദ പോ​ലെ​യു​ള്ള ഉ​യ​ർ​ന്ന വി​ദ്യാ​പീ​ഠ​ങ്ങ​ളി​ലെ ആ​ചാ​ര്യ​ന്മാ​ർ, മു​ൻ​കൂ​ട്ടി അ​റി​യി​ച്ച്, ശി​ഷ്യ​ന്മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ​ല്ലോ വ​രാ​റു​ള്ള​ത്? അ​ത്ര പ്രാ​ധാ​ന്യ​മു​ള്ള ആ​ചാ​ര്യ​നൊ​ന്നു​മ​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. എ​വി​ടെ​യെ​ങ്കി​ലും വെ​ച്ച് എ​ന്തെ​ങ്കി​ലും നി​സ്സാ​ര​കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​തി​ന്റെ പേ​രി​ൽ ഗു​രു​സ്ഥാ​നം അ​വ​കാ​ശ​പ്പെ​ടു​ന്ന​താ​വ​ണം. ത​ൽ​ക്കാ​ലം അ​ത്ഭു​തം പു​റ​ത്തു​കാ​ണി​ക്കാ​തെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാം.

“ക്ഷ​മി​ക്ക​ണം, അ​തെ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. താ​ങ്ക​ളു​ടെ പേ​രെ​ന്താ​ണ്? എ​വി​ടെ വെ​ച്ചാ​ണ് ഞ​ങ്ങ​ളു​ടെ മ​ഹാ​രാ​ജാ​വി​ന് അ​ങ്ങ​യു​ടെ ശി​ഷ്യ​നാ​കാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യ​ത്?’’

മ​ന്ത്രി​മു​ഖ്യ​ൻ ശ​ബ്ദം താ​ഴ്ത്തി അ​ൽ​പം ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ചോ​ദി​ച്ച​ത്. ഒ​രു വ്യ​ക്തി​യു​ടെ സ​മൂ​ഹ​ത്തി​ലെ സ്ഥാ​ന മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച​റി​യു​മ്പോ​ൾ എ​ത്ര​വേ​ഗ​ത്തി​ലാ​ണ് മ​റ്റു​ള്ള​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റം വ​രു​ന്ന​ത്! ഇ​വ​ർ മ​നു​ഷ്യ​രെ​യല്ല, ​സ്ഥാ​ന​മാ​ന​ങ്ങ​ളെ​യാ​ണ് ബ​ഹു​മാ​നി​ക്കു​ന്ന​തെ​ന്ന് തോ​ന്നു​ന്നു. ക​ഷ്ടം​ത​ന്നെ! സ​ന്യാ​സി മ​ന​സ്സി​ൽ പ​റ​ഞ്ഞു. ഇ​ക്ക​ണ​ക്കി​ന് ത​ന്റെ പേ​ര് കേ​ൾ​ക്കു​മ്പോ​ൾ മ​ന്ത്രി​മു​ഖ്യ​ൻ എ​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​തി​ക​രി​ക്കു​ക?

“എ​ന്റെ പേ​ര് ച​ന്ദ്ര​ശേ​ഖ​ര. അ​ന​ന്ത ച​ന്ദ്ര​ശേ​ഖ​ര എ​ന്ന് പ​റ​ഞ്ഞാ​ൽ നി​ങ്ങ​ളു​ടെ മ​ഹാ​രാ​ജാ​വി​ന് പെ​ട്ടെ​ന്ന് ഓ​ർ​മ​വ​രും. അ​ദ്ദേ​ഹം ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു​മു​മ്പ് സോ​നാ​ഗി​രി​യി​ൽ എ​ന്റെ ഗ​ണി​ത വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.”

അ​ന​ന്ത ച​ന്ദ്ര​ശേ​ഖ​ര! ആ​ര്യ​ഭ​ട്ട​നും ബ്ര​ഹ്മ​ഗു​പ്ത​നും ശേ​ഷം ഭാ​ര​തം ക​ണ്ട ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ! ശൂ​ന്യം പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട അ​ന​ന്തം ക​ണ്ടു​പി​ടി​ച്ച പ്ര​തി​ഭാ​ശാ​ലി. മ​ന്ത്രി​മു​ഖ്യ​ൻ എ​ഴു​ന്നേ​റ്റു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ദ​ര​വോ​ടെ തൊ​ഴു​തു. മ​ഹാ​നാ​യ ഈ ​മ​നു​ഷ്യ​നോ​ടാ​ണ​ല്ലോ ഒ​രു ഭ്രാ​ന്ത​നോ​ടെ​ന്ന​പോ​ലെ താ​ൻ പെ​രു​മാ​റി​യ​തെ​ന്നോ​ർ​ത്ത​പ്പോ​ൾ മ​ന്ത്രി​മു​ഖ്യ​ന് ക​ടു​ത്ത ല​ജ്ജ​യും വ​ലി​യ കു​റ്റ​ബോ​ധ​വും തോ​ന്നി.

“ആ​ചാ​ര്യ. ദ​യ​വാ​യി ക്ഷ​മി​ക്ക​ണം. വ​ലി​യൊ​രു തെ​റ്റു​പ​റ്റി. എ​നി​ക്ക് മാ​ത്ര​മ​ല്ല ഖ​ജു​രാ​ഹോ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​നും ആ ​തെ​റ്റു​പ​റ്റി. അ​ങ്ങ​യെ​പ്പോ​ലെ മ​ഹാ​നാ​യൊ​രു ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നെ ദ്വാ​ര​പാ​ല​ക​ന്മാ​ർ​ക്കോ, മേ​ല​ധി​കാ​രി​ക​ൾ​ക്കോ, ഈ ​രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലു​മൊ​രു പൗ​ര​നോ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് സം​ഭ​വി​ച്ച എ​ല്ലാ തെ​റ്റു​ക​ൾ​ക്കും ദ​യ​വാ​യി മാ​പ്പു​ത​ര​ണം.’’

മ​ന്ത്രി​മു​ഖ്യ​ൻ അ​ന​ന്ത ച​ന്ദ്ര​ശേ​ഖ​ര​യു​ടെ കാ​ൽ​ക്ക​ൽ​വീ​ണ് സാ​ഷ്ടാം​ഗം ന​മ​സ്ക​രി​ച്ചു. ച​ന്ദ്ര​ശേ​ഖ​ര എ​ഴു​ന്നേ​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​ക​ൾ പി​ടി​ച്ചു​യ​ർ​ത്തി. പ​ക്ഷേ ക്ഷ​മി​ച്ചെ​ന്നോ, സാ​ര​മി​ല്ലെ​ന്നോ പ​റ​ഞ്ഞി​ല്ല. നി​ർ​വി​കാ​ര​മാ​യി ഒ​ന്ന് നോ​ക്കു​ക മാ​ത്രം ചെ​യ്തു.

“അ​ന​ന്ത ച​ന്ദ്ര​ശേ​ഖ​ര​യാ​ണ് അ​ങ്ങെ​ന്ന ചെ​റി​യൊ​രു സൂ​ച​ന​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വാ​ക്കു​കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ ഒ​രു പി​ഴ​വും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.”

മ​ന്ത്രി​മു​ഖ്യ​ൻ ക്ഷ​മാ​പ​ണ സ്വ​ര​ത്തോ​ടെ വീ​ണ്ടും പ​റ​ഞ്ഞു.

“അ​തി​ലെ​നി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല. പ​ക്ഷേ, അ​ധി​കാ​ര​മോ പേ​രോ പെ​രു​മ​യോ ഇ​ല്ലാ​ത്ത ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നോ​ട് നി​ങ്ങ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​താ​ണ​ല്ലോ കാ​ര്യം. ശ​രി, ക​ഴി​ഞ്ഞ​ത് ക​ഴി​ഞ്ഞു. ഇ​നി​യെ​ങ്കി​ലും മ​നു​ഷ്യ​രെ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ നോ​ക്കി വി​ല​യി​രു​ത്താ​തി​രി​ക്കൂ.”

“തീ​ർ​ച്ച​യാ​യും ആ​ചാ​ര്യ. ഇ​നി​യൊ​രി​ക്ക​ലും ഇ​ത്ത​ര​മൊ​രു പി​ഴ​വ് ഖ​ജു​രാ​ഹോ​യി​ൽ സം​ഭ​വി​ക്കി​ല്ല. അ​ങ്ങ് ദ​യ​വാ​യി എ​ന്റെ കൂ​ടെ വ​രൂ. ന​മു​ക്ക് പോ​യി മ​ഹാ​രാ​ജാ​വി​നെ കാ​ണാം.”

മ​ന്ത്രി​മു​ഖ്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​യെ​യും കൂ​ട്ടി മ​ഹാ​രാ​ജാ​വി​ന്റെ സ​ദ​സ്സി​ലേ​ക്ക് ന​ട​ന്നു. അ​പ്പോ​ഴേ​ക്കും പ്ര​ഭാ​ത​ത്തി​ൽ ത​ന്റെ മു​ന്നി​ലേ​ക്ക് തി​ക്കി​ത്തി​ര​ക്കി​വ​ന്ന​ത് ആ​ചാ​ര്യ അ​ന​ന്ത ച​ന്ദ്ര​ശേ​ഖ​ര​യാ​ണെ​ന്ന വി​വ​രം മ​ഹാ​രാ​ജാ​വ് അ​റി​ഞ്ഞു​ക​ഴി​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു നി​മി​ഷം​പോ​ലും പാ​ഴാ​ക്കാ​തെ സിം​ഹാ​സ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​വ​ന്നു.

“ആ​ചാ​ര്യ, ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​റി​യാ​തെ സം​ഭ​വി​ച്ചു​പോ​യ തെ​റ്റു​ക​ളെ​ല്ലാം ദ​യ​വാ​യി ക്ഷ​മി​ക്ക​ണം. അ​ങ്ങ​യു​ടെ പ്രി​യ ശി​ഷ്യ​നെ അ​നു​ഗ്ര​ഹി​ക്ക​ണം.”

മ​ഹാ​രാ​ജാ ദ​ങ്ക​വ​ർ​മ​ൻ ആ​ചാ​ര്യ ച​ന്ദ്ര​ശേ​ഖ​ര​യു​ടെ മു​ന്നി​ൽ കൂ​പ്പ​കൈ​ക​ളു​മാ​യി ത​ല​കു​നി​ച്ചു​നി​ന്നു. ആ​ചാ​ര്യ​ൻ അ​ദ്ദേഹ​ത്തെ ര​ണ്ട് കൈ​ക​ളു​മു​യ​ർ​ത്തി അ​നു​ഗ്ര​ഹി​ച്ചു. പി​ന്നെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് ആ​ശ്ലേ​ഷി​ച്ചു.

“ച​ന്ദേ​ല മ​ഹാ​രാ​ജാ​വി​നോ​ട് എ​നി​ക്കൊ​രു പ​വി​ത്ര​മാ​യ ര​ഹ​സ്യം പ​റ​യാ​നു​ണ്ട്.”

ച​ന്ദ്ര​ശേ​ഖ​ര ദ​ങ്ക​വ​ർ​മ​ന്റെ ചെ​വി​യി​ൽ സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞു.

“അ​ങ്ങ് എ​ന്റെ കൂ​ടെ വ​രൂ. ന​മു​ക്ക് സ്വ​സ്ഥ​മാ​യി ഇ​രു​ന്ന് സം​സാ​രി​ക്കാം.”

മ​ഹാ​രാ​ജാ​വ് ആ​ചാ​ര്യ​നെ ത​ന്റെ സ്വ​കാ​ര്യ​മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ടെ അ​വ​ർ മാ​ത്ര​മാ​യ​പ്പോ​ൾ ആ​ചാ ര്യ​ൻ ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ മ​ഹാ​രാ​ജാ​വി​നോ​ട് ആ ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി.

“ചൗ​തി​സ!”

മ​ഹാ​രാ​ജാ​വി​ന് ആ​ചാ​ര്യ​ൻ എ​ന്താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​യി​ല്ല. അ​ദ്ദേ​ഹം ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ആ​കാം​ക്ഷ​യോ​ടെ ഗു​രു​വി​നെ നോ​ക്കി. ച​ന്ദ്ര​ശേ​ഖ​ര പ​റ​യാ​ൻ തു​ട​ങ്ങി.

“ഗ​ണി​ത​മാ​ണ് ഈ ​പ്ര​പ​ഞ്ച​ത്തി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​മെ​ന്ന് സോ​നാ​ഗി​രി​യി​ൽ​വെ​ച്ച് ഞാ​ൻ പ​റ​ഞ്ഞു​ത​ന്ന​ത് ഓ​ർ​മ​യു​ണ്ട​ല്ലോ. ശൂ​ന്യ​ത​യി​ൽ​നി​ന്ന് അ​ന​ന്ത​ത​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഈ ​പ്ര​പ​ഞ്ച​ത്തി​ലെ ഓ​രോ ക​ണ​ങ്ങ​ളും. സ്വാ​ഭാ​വി​ക​മാ​യും ന​മ്മ​ളും ആ ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​ണ്. കാ​ല​മാ​കു​ന്ന മ​ഹാ​സു​ദ്ര​ത്തി​ലൂ​ടെ​യാ​ണ് ആ ​സ​ഞ്ചാ​രം. അ​തി​നി​ട​യി​ൽ പ​ല അ​ത്ഭു​ത​ങ്ങ​ളും സം​ഭ​വി​ക്കാം. ഗ​ണി​ത​ത്തി​ന്റെ ക​ണ്ണി​ലൂ​ടെ നോ​ക്കി​യാ​ൽ മാ​ത്ര​മേ ന​മു​ക്ക​തെ​ല്ലാം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യൂ. ശൂ​ന്യം മു​ത​ൽ അ​ന​ന്തം വ​രെ​യു​ള്ള സം​ഖ്യ​ക​ളി​ലോ​രോ​ന്നി​ന്റെ​യും പി​റ​കി​ൽ നി​ര​വ​ധി ര​ഹ​സ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്.

 

മ​നു​ഷ്യ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തി​ലേ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സം​ഖ്യ​യാ​ണ് ചൗ​തി​സ. ഏ​തൊ​രു മ​നു​ഷ്യ​നും ത​ന്റെ മു​പ്പ​ത്തി​നാ​ലാ​മ​ത്തെ വ​യ​സ്സി​ലാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും നി​ഴ​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ത​ന്റേ​താ​യൊ​രു ലോ​ക​ത്തി​ന്റെ അ​ധി​പ​നാ​കു​ന്ന​ത്. ഗൃ​ഹ​സ്ഥാ​ശ്ര​മി​യാ​ണെ​ങ്കി​ൽ വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​യും കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​നാ​ഥ​നാ​കു​ന്നു. രാ​ജാ​വാ​ണെ​ങ്കി​ൽ രാ​ജ്യം പൂ​ർ​ണ​മാ​യി ത​ന്റെ അ​ധി​കാ​ര​ത്തി​ന് കീ​ഴി​ലാ​ക്കു​ന്നു. സ​ന്യാ​സി​യാ​ണെ​ങ്കി​ൽ എ​ല്ലാ ഭൗ​തി​ക​സ്വ​ത്തു​ക്ക​ളും ഉ​പേ​ക്ഷി​ച്ച് പൂ​ർ​ണ​പ​രി​ത്യാ​ഗി​യാ​കു​ന്നു. ഞാ​ൻ മു​പ്പ​ത്തി​നാ​ലാം വ​യ​സ്സി​ലാ​ണ് സോ​നാ​ഗി​രി​യി​ലെ അ​ധ്യാ​പ​ക​വൃ​ത്തി ഉ​പേ​ക്ഷി​ച്ച് പൂ​ർ​ണ​സ​ന്യാ​സം സ്വീ​ക​രി​ച്ച​ത്.”

ആ​ചാ​ര്യ​ൻ എ​ന്താ​ണ് പ​റ​ഞ്ഞു​കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​പ്പോ​ഴാ​ണ് മ​ഹാ​രാ​ജാ​വി​ന് മ​ന​സ്സി​ലാ​യ​ത്.

“ആ​ചാ​ര്യ, ക​ലി​ഞ്ജ​ർ കോ​ട്ട​യി​ൽ വൈ​കു​ണ്ഠ​വി​ഷ്ണു​വി​നെ പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന യ​ന്ത്ര​ത്തി​ന്റെ മൂ​ല്യം അ​താ​യി​രു​ന്നോ?’’

ആ​ചാ​ര്യ​ന് ത​ന്റെ ശി​ഷ്യ​നെ​ക്കു​റി​ച്ച് അ​ഭി​മാ​നം തോ​ന്നി.

“ അ​തെ. പ​ക്ഷേ അ​തൊ​രു സാ​ധാ​ര​ണ ചൗ​തി​സ യ​ന്ത്ര​മാ​യി​രു​ന്നി​ല്ല. അ​തി​നെ​ക്കു​റി​ച്ച് പി​ന്നെ വി​ശ​ദ​മാ​യി പ​റ​യാം. വൈ​കു​ണ്ഠ​വി​ഷ്ണു​വി​ന്റെ ശ​ക്തി വാ​സ്ത​വ​ത്തി​ൽ വി​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നി​ല്ല. വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച യ​ന്ത്ര​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ത്തെ പ്രാ​ണ​പ്ര​തി​ഷ്ഠ​കൊ​ണ്ട് താ​ങ്ക​ൾ​ക്ക് ഉ​ദ്ദേ​ശി​ച്ച​ഫ​ലം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല.”

മ​ഹാ​രാ​ജാ​വി​നും അ​ത​റി​യാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം നി​രാ​ശ​യോ​ടെ ഗു​രു​വി​നെ നോ​ക്കി.

“ശ​രി​യാ​ണ്. എ​നി​ക്ക് അ​തി​ൽ വ​ലി​യ വി​ഷ​മ​മു​ണ്ട്. പ​ക്ഷേ അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം ജേ​ജ​ക​ഭു​ക്തി​യി​ലും അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ എ​ത്ര ശ്ര​മി​ച്ചി​ട്ടും യ​ന്ത്ര​ത്തി​ന്റെ മൂ​ല്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്റെ മു​ന്നി​ൽ വേ​റെ വ​ഴി​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.”

“ അ​തെ​നി​ക്ക് മ​ന​സ്സി​ലാ​യി. അ​ങ്ങ് ഇ​തി​ലേ​ക്ക് നോ​ക്കൂ…”

7 12 1 14

2 13 8 11

16 3 10 5

9 6 15 4

ആ​ചാ​ര്യ​ൻ മ​ഹാ​രാ​ജാ​വി​ന്റെ മു​ന്നി​ൽ ത​ന്റെ ഭാ​ണ്ഡ​ത്തി​ൽ നി​ന്നൊ​രു ഭു​ർ​ജ​പ​ത്ര​മെ​ടു​ത്ത് നി​വ​ർ​ത്തി​വെ​ച്ചു.

മ​ഹാ​രാ​ജ ദ​ങ്ക​വ​ർ​മ​ൻ അ​ത്ഭു​ത്തോ​ടെ അ​തി​ലേ​ക്ക് നോ​ക്കി. അ​ദ്ദേ​ഹ​ത്തി​ന് സ​ന്തോ​ഷം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​തി​നാ​റ് ക​ള്ളി​ക​ളി​ൽ ഒ​ന്നു​മു​ത​ൽ പ​തി​നാ​റ് വ​രെ​യു​ള്ള അ​ക്ക​ങ്ങ​ൾ ഓ​രോ ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ച്ച്, വ​രി​ക​ളാ​യും നി​ര​ക​ളാ​യും കോ​ണോ​ടു​കോ​ണാ​യും ഓ​രോ മൂ​ല​ക​ളി​ലു​ള്ള നാ​ല് അ​ക്ക​ങ്ങ​ൾ കൂ​ട്ടി​യാ​ലും എ​ല്ലാം മു​പ്പ​ത്തി​നാ​ല് ത​ന്നെ കി​ട്ടു​ന്നു. ഇ​ത്ര അ​ത്ഭു​ത​ക​ര​മാ​യൊ​രു യ​ന്ത്രം അ​ദ്ദേ​ഹം അ​തി​നു​മു​മ്പ് ക​ണ്ടി​രു​ന്നി​ല്ല. പ​രി​ശു​ദ്ധ​മാ​യ ചെ​മ്പ് ത​കി​ടി​ൽ സ​മ​ച​തു​രാ​കൃ​തി​യി​ൽ പ​തി​നാ​റ് ക​ള​ങ്ങ​ൾ വ​ര​ച്ച് അ​തി​ൽ അ​ക്ക​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി അ​നു​ബ​ന്ധ​ചി​ഹ്ന​ങ്ങ​ളെ​ല്ലാം വ​ര​ച്ചു​ചേ​ർ​ത്താ​ൽ ല​ക്ഷ​ണ​മൊ​ത്ത ചൗ​തി​സ യ​ന്ത്ര​മാ​യി.

“ആ​ചാ​ര്യ, താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണി​ത് ക​ണ്ടെ​ത്തി​യ​ത്?’’

ദ​ങ്ക​വ​ർ​മ​ൻ ച​ന്ദ്ര​ശേ​ഖ​ര​യോ​ട് ചോ​ദി​ച്ചു.

“പ്രാ​ണ​പ്ര​തി​ഷ്ഠ​ക്കു​വേ​ണ്ടി യ​ന്ത്രം സ​മ​ർ​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള വി​ളം​ബ​രം കേ​ട്ട​ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​വും നാ​ലു​മാ​സ​വും പ​തി​നെ​ട്ട് ദി​വ​സ​വു​മാ​യി ഞാ​ൻ ദ​തി​യ​യി​ലെ സീ​ത​സാ​ഗ​ർ ത​ടാ​ക​ത്തി​ന്റെ ക​ര​യി​ലു​ള്ള കൊ​ച്ചു​ഗു​ഹ​യി​ലി​രു​ന്ന് രാ​പ്പ​ക​ലി​ല്ലാ​തെ ഈ ​യ​ന്ത്രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ക​ങ്ങ​ളോ​ടു​ള്ള അ​വ​സാ​നി​ക്കാ​ത്ത യു​ദ്ധം. ഈ ​ഭാ​ണ്ഡ​ത്തി​ലെ ഭു​ർ​ജ​പ​ത്ര​ങ്ങ​ളി​ൽ നേ​രി​യ പി​ശ​കു​ക​ൾ മാ​ത്ര​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ചൗ​തി​സ യ​ന്ത്ര​ങ്ങ​ളു​ണ്ട്. ഇ​തി​ന്റെ നൂ​റി​ര​ട്ടി ഭു​ർ​ജ​പ​ത്ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞി​ട്ടു​മു​ണ്ട്. ഒ​ടു​വി​ൽ നാ​ലു​ദി​വ​സം മു​മ്പൊ​രു പ്ര​ഭാ​ത​ത്തി​ൽ ആ ​അ​ത്ഭു​തം സം​ഭ​വി​ച്ചു.

നൂ​റു​ശ​ത​മാ​നം കൃ​ത്യ​മാ​യ ചൗ​തി​സ യ​ന്ത്രം ഞാ​ൻ ക​ണ്ടെ​ത്തി. അ​പ്പോ​ളു​ണ്ടാ​യ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ല. മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ നേ​രെ ഈ ​ഭാ​ണ്ഡ​വു​മാ​യി ഇ​ങ്ങോ​ട്ട് പു​റ​പ്പെ​ട്ടു. ഇ​വി​ടെ വ​ന്ന​പ്പോ​ളാ​ണ് പു​തി​യ ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ നി​ശ്ച​യി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. എ​നി​ക്ക് സ​ന്തോ​ഷ​മാ​യി. അ​ങ്ങ​യു​ടെ മു​പ്പ​ത്തി​നാ​ലാം ജ​ന്മ​ദി​ന​വും അ​തേ ദി​വ​സ​മാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷ​മാ​യി. ചൗ​തി​സ യ​ന്ത്രം ചെ​മ്പു​ത​കി​ടി​ൽ വ​ര​ച്ച് പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്താ​ൻ പ​റ​യാ​നാ​ണ് ഞാ​ൻ അ​ങ്ങ​യെ കാ​ണാ​ൻ ശ്ര​മി​ച്ച​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​തി​ന് ക​ഴി​ഞ്ഞി​ല്ല.”

ആ​ചാ​ര്യ​ൻ പ​റ​ഞ്ഞു​നി​ർ​ത്തി.

“ഇ​നി​യെ​ന്ത് ചെ​യ്യാ​ൻ പ​റ്റും? പു​നഃ​പ്ര​തി​ഷ്ഠ ചെ​യ്താ​ലോ?’’

മ​ഹാ​രാ​ജാ​വ് വ​ലി​യ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ചോ​ദി​ച്ച​ത്.

“അ​തു​വേ​ണ്ട. ഒ​രേ ക്ഷേ​ത്ര​ത്തി​ൽ, ഒ​രേ വി​ഗ്ര​ഹം പു​നഃ​പ്ര​തി​ഷ്ഠ ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ല. അ​ത് മൂ​ർ​ത്തി​യെ ദു​ർ​ബ​ല​നാ​ക്കും. മ​ഹാ​രാ​ജാ യ​ശോ​വ​ർ​മ​ൻ ഈ ​ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​പ്പോ​ൾ ഇ​നി ഓ​രോ യു​ദ്ധം ജ​യി​ക്കു​മ്പോ​ഴും ഖ​ജു​രാ​ഹോ​യി​ൽ ഒ​രു പു​തി​യ ക്ഷേ​ത്രം പ​ണി​യു​മെ​ന്നു​പ​റ​ഞ്ഞ​ത് അ​ങ്ങ് ഓ​ർ​ക്കു​ന്നി​ല്ലേ? ഇ​പ്പോ​ൾ ന​മ്മ​ൾ അ​ക്ക​ങ്ങ​ളോ​ട് വ​ലി​യൊ​രു യു​ദ്ധം ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ന്റെ സ്മ​ര​ണ​ക്കാ​യി ഒ​രു ക്ഷേ​ത്രം നി​ർ​മി​ക്ക​ണം. അ​വി​ടെ ചൗ​തി​സ​യ​ന്ത്രം ക​ല്ലി​ൽ കൊ​ത്തി​വെ​ച്ചാ​ൽ ജേ​ജ​ക​ഭു​ക്തി​യി​ൽ എ​ക്കാ​ല​ത്തും സ​മ്പ​ത്തും ഐ​ശ്വ​ര​വും ക​ളി​യാ​ടും.”

“തീ​ർ​ച്ച​യാ​യും അ​തി​നു​വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ൾ ഉ​ട​ൻ ചെ​യ്യാം. ആ ​ക്ഷേ​ത്ര​ത്തി​ന് ആ​ചാ​ര്യ​ന്റെ പേ​രി​ടാ​ൻ എ​ന്നെ അ​നു​വ​ദി​ക്ക​ണം.”

“വ​ള​രെ സ​ന്തോ​ഷം. പ​ക്ഷേ ആ ​ക്ഷേ​ത്ര​ത്തി​ന് എ​ന്റെ പേ​ര് ഇ​ടേ​ണ്ട. കാ​ര​ണം ഞാ​ൻ മു​പ്പ​ത്തി​നാ​ലാ​മ​ത്തെ വ​യ​സ്സി​ൽ ഇ​ഹ​ലോ​ക ജീ​വി​ത​ത്തി​ലെ എ​ല്ലാം ഉ​പേ​ക്ഷി​ച്ച് പൂ​ർ​ണ​പ​രി​ത്യാ​ഗി​യാ​യ​താ​ണ്. ക്ഷേ​ത്ര​ത്തി​നൊ​രു പേ​ര് വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ഇ​രു​പ​ത്തി​മൂ​ന്നാം തീ​ർ​ത്ഥ​ങ്ക​ര​നാ​യ പാ​ർ​ഷ​വ​നാ​ഥ് സ്വാ​മി​യു​ടെ പേ​രി​ട്ടാ​ൽ മ​തി.”

“വ​ള​രെ ന​ന്ദി. നാ​ളെ ത​ന്നെ പാ​ർ​ഷ​വ​നാ​ഥ് ക്ഷേ​ത്ര​ത്തി​ന്റെ നി​ർ​മാ​ണം തു​ട​ങ്ങാം.”

“അ​തോ​ടൊ​പ്പം അ​ങ്ങ് മ​റ്റൊ​രു കാ​ര്യം കൂ​ടി ചെ​യ്യ​ണം.”

“അ​തെ​ന്താ​ണ്?’’

“ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചൗ​തി​സ യ​ന്ത്രം ക​ഴു​ത്തി​ല​ണി​യ​ണം. പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ലെ പോ​രാ​യ്മ അ​ങ്ങ​നെ ന​മു​ക്ക് പ​രി​ഹ​രി​ക്കാം. അ​ങ്ങേ​ക്ക് ദീ​ർ​ഘാ​യു​സ്സും ഐ​ശ്വ​ര്യ​വു​മു​ണ്ടാ​വാ​ൻ അ​ത് സ​ഹാ​യി​ക്കും.”

“എ​ല്ലാം ആ​ചാ​ര്യ​ന്റെ ആ​ഗ്ര​ഹം പോ​ലെ..”

അ​ന​ന്ത ച​ന്ദ്ര​ശേ​ഖ​ര ദ​ങ്ക​വ​ർ​മ​നെ സ്നേ​ഹ​ത്തോ​ടെ ആ​ശ്ലേ​ഷി​ച്ച് അ​നു​ഗ്ര​ഹി​ച്ചു.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.