???? ?? ?????? ??????? ?????? ???? ??????? ????????? ?????????????? ???????? ??????? ???????? ????????

മാറുന്ന കാലത്തിനൊപ്പമാണ് എന്‍െറ രചനകളും –രവീന്ദര്‍ സിങ്

കോഴിക്കോട്: ‘ഐ ടു ഹാഡ് എ ലൗ സ്റ്റോറി’ എന്ന ആദ്യ നോവലിലൂടെ തന്നെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രവീന്ദര്‍ സിങ്  ‘ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ്’ എന്ന തന്‍െറ പുതിയ നോവലിന്‍െറ കേരളത്തിലെ പ്രകാശനം നിര്‍വഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന പുസ്തക പ്രകാശനചടങ്ങിനുശേഷം വിദ്യാര്‍ഥികളുമായി രവീന്ദര്‍ സിങ് സംവദിച്ചു.

 യാദൃച്ഛികമായാണ് താന്‍ ഒരു എഴുത്തുകാരനായതെങ്കിലും എഴുത്ത് തുടര്‍ന്നത് തന്‍െറ തെരഞ്ഞെടുപ്പായിരുന്നുവെന്ന്  അദ്ദേഹം പറഞ്ഞു. എഴുതുകയെന്ന തീരുമാനം മറ്റൊരുതലത്തിലത്തെിയപ്പോഴാണ് മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ചത്. ആദ്യ പുസ്തകം എഴുതുന്നതിന് മുമ്പ് ഒരൊറ്റ പുസ്തകവും വായിച്ചിരുന്നില്ല. തന്‍െറ ജീവിതത്തിലുണ്ടായ അനുഭവം പറയാനാണ് ആദ്യ നോവലെഴുതിയത്. ആദ്യ നോവലിനുശേഷം വായന തന്‍െറ ജീവിതത്തിന്‍െറ ഭാഗമായി മാറി.

വിവാഹപൂര്‍വ ബന്ധങ്ങളിലെ കാപട്യം തുറന്നുകാണിക്കുക എന്ന ഉദ്ദേശ്യമാണ് ‘ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ്’ എന്ന നോവല്‍ എഴുതുന്നതിലേക്ക് നയിച്ചത്.
 വിവാഹപൂര്‍വ ബന്ധങ്ങളിലെ വിലക്കപ്പെട്ട പ്രണയത്തെക്കുറിച്ചും അതിലെ കാപട്യത്തെക്കുറിച്ചും സമൂഹത്തില്‍ തുറന്ന ചര്‍ച്ചയാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നോവലെഴുതിയത്. താന്‍ വിവാഹപൂര്‍വ ബന്ധങ്ങളോട് അനുകൂലമോ പ്രതികൂലമോ അല്ല  അതിലെ വസ്തുതകള്‍ നോവലിലെ രണ്ടു നായിക കഥാപാത്രങ്ങളിലൂടെ തുറന്നുകാണിക്കാനാണ് ശ്രമിച്ചതെന്നും രവീന്ദര്‍ സിങ് പറഞ്ഞു.

 കേരളത്തില്‍ പെന്‍ഗ്വിന്‍ ബുക്സും ഡി.സി. ബുക്സ് ചേര്‍ന്നാണ് പുസ്തകം പുറത്തിറക്കുന്നത്. പ്രൊവിഡന്‍സ് വിമന്‍സ് കോളജിലെ അസി. പ്രഫസര്‍ ബിന്ദു അമ്മാട്ട് അധ്യക്ഷത വഹിച്ചു. കൊല്‍ക്കട്ട സ്വദേശിയായ രവീന്ദര്‍ സിങ് ആദ്യമായാണ് കോഴിക്കോട്ടത്തെുന്നത്.

Tags:    
News Summary - ravindar singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.