ജ്ഞാനപീഠ ജേതാവ് നാരായൺ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തിൽ ശ്രദ്ധയേനായ ഇദ്ദേഹത്തിന് 1988ൽ സാഹിത്യരംഗത്തെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. കവി എന്നതിന് പുറമെ ഇദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനും തിരക്കഥാകൃത്തും വാഗ്മിയുമാണ്. 1977ൽ  ഇദ്ദേഹത്തെ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു.

ആന്ധ്രപ്രദേശിലെ കരിംനഗർ ജില്ലയിലാണ് നാരായൺ റെഡ്ഡി ജനിച്ചത്. ആദ്യത്തെ കവിതാസമാഹാരം നവ്വനി പാവു 1953ൽ പുറത്തുവന്നു. 1980ലാണ്  അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട കവിതാസമാഹാരമായ വിശ്വംഭര പുറത്തുവന്നത്. ഈ കൃതിക്കാണ് ജ്ഢാനപീഠം ലഭിച്ചത്. സാഹിത്യഅക്കാദമി അവാർഡുൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1962ലാണ് റെഡ്ഡി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏകദേശം മൂവായിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1997ൽ രാജ്യസഭയിലേക്ക് ഇദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - Noted Telegu Poet C Narayana Reddy Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT