'ഇന്ത്യയിലെ പ്രധാന  സ്ഥാപനങ്ങള്‍ ഭീകരാക്രമണത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍  മറച്ചുവെക്കുന്നു’

മുംബൈ: 2008ലെ മുംബൈ ആക്രമണത്തില്‍നിന്ന് നേട്ടമുണ്ടാക്കിയത് അമേരിക്കയും ഇന്ത്യയിലെ വാണിജ്യ, രാഷ്ട്രീയ, സൈനികകേന്ദ്രങ്ങളുമാണെന്ന് തുറന്നുകാട്ടി എലിയാസ് ഡേവിഡ്സന്‍െറ പുസ്തകം. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കുകയും ‘ഹൈജാക്കിങ് അമേരിക്കാസ് മൈന്‍റ് ഓണ്‍ 9/11’ എന്ന പേരില്‍ പുസ്തകവുമെഴുതിയ എലിയാസ് ഡേവിഡ്സന്‍െറ രണ്ടാമത്തെ പുസ്തകമാണ് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ‘ദ ബെട്രെയല്‍ ഓഫ് ഇന്ത്യ; റിവിസിറ്റിങ് ദ 26/11 എവിഡന്‍സ്’. ഡല്‍ഹിയിലെ ഫറോസ് മീഡിയ പ്രസിദ്ധീകരിച്ച പുസ്തകം വെള്ളിയാഴ്ച മുംബൈ മറാത്തി പത്രകാര്‍ സംഘില്‍ നടന്ന ചടങ്ങില്‍ മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം. മുശരിഫ് പ്രകാശനം ചെയ്തു. ഫറോസ് മീഡിയയുടെ ഡോ. സഫറുല്ല ഇസ്ലാം, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഫിറോസ് മിതിബൊര്‍വാല എന്നിവര്‍ പങ്കെടുത്തു. 

ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ഭാഷ്യങ്ങള്‍ വാസ്തവമാണോയെന്ന് അന്വേഷിക്കുകയായിരുന്നു തന്‍െറ ലക്ഷ്യമെന്നും മൂന്ന് കണ്ടത്തെലുകളിലാണ് താന്‍ ചെന്നത്തെിയതെന്നും എലിയാസ് ഡേവിഡ്സന്‍ മാധ്യമങ്ങള്‍ക്കായി പ്രസാധകര്‍ വഴി അയച്ച സന്ദേശത്തില്‍ പറയുന്നു.ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍ ഭീകരാക്രമണത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കുന്നു, സത്യം കണ്ടത്തെുകയും നീതി നടപ്പാക്കുകയും ചെയ്യേണ്ട ജുഡീഷ്യറി ഒൗദ്യോഗിക നിര്‍വഹണത്തില്‍ വഞ്ചനകാട്ടി എന്നിവയാണ് മറ്റു രണ്ടു കണ്ടത്തെലുകള്‍. പ്രധാന സാക്ഷികളെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയെന്നും പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഹു കില്‍ഡ് കര്‍ക്കരെ’ എന്ന പുസ്തകമെഴുതിയ എസ്.എം. മുശരിഫ്, ‘ടു ദ ലാസ്റ്റ് ബുള്ളറ്റ്’ എന്ന പുസ്തകമെഴുതിയ വിനിത കാംതെ എന്നിവരുടെ സഹായത്തോടെയാണ് ഡേവിഡ്സന്‍ തന്‍െറ അന്വേഷണം നടത്തിയത്. 

ആക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെക്ക് ഒപ്പം കൊല്ലപ്പെട്ട അശോക് കാംതെയുടെ വിധവയാണ് വിനിത കാംതെ. തന്‍െറ പുസ്തകത്തിലെ കണ്ടത്തെലുകളില്‍ ചിലത് എലിയാസ് ഡേവിഡ്സന്‍ ശരിവെക്കുന്നതായി പ്രകാശന ചടങ്ങില്‍ മുശരിഫ് പറഞ്ഞു. ലശ്കറെ ത്വയ്യിബ ഭീകരര്‍ താജ്, ട്രൈഡന്‍റ് ഹോട്ടലുകളും നരിമാന്‍ ഹൗസും ആക്രമിക്കാന്‍ വരുന്നുവെന്ന കൃത്യമായ വിവരവും നിരീക്ഷിക്കേണ്ട 35 മൊബൈല്‍ നമ്പറുകളും റോ ആക്രമണത്തിന് ആഴ്ച മുമ്പേ ഇന്‍റലിജന്‍സ് ബ്യൂറോക്ക് (ഐ.ബി) നല്‍കിയിരുന്നു. 2008ല്‍ കറാച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണെന്ന സംശയത്തെ തുടര്‍ന്ന പ്രതികാരമായിരുന്നു ലശ്കറെയുടെ ലക്ഷ്യം. മുംബൈ പൊലീസിനെയോ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡന്‍റിനെയോ ഐ.ബി അറിയിച്ചില്ല. താജ്, ട്രൈഡന്‍റ് ഹോട്ടലുകളിലെ ആക്രമണത്തിന് സമാന്തരമായി സി.എസ്.ടി, കാമ ഹോസ്പിറ്റല്‍ ആക്രമണം ഐ.ബിയും സംഘ് പരിവാര്‍ സംഘടനകളും നടത്തുകയായിരുന്നു. ലക്ഷ്യം രാജ്യത്തെ സ്ഫോടനങ്ങള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഹേമന്ത് കര്‍ക്കരെയായിരുന്നു തുടങ്ങിയ തന്‍െറ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഡേവിഡ്സനും ശരിവെക്കുന്നതായി മുശരിഫ് പറഞ്ഞു.
Tags:    
News Summary - Mumbai attack 26/11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.